ഓരോ നക്ഷത്രജാതരും ഭജിക്കേണ്ട ഗണപതി ഭാവങ്ങൾ, നിവേദ്യങ്ങൾ
ജ്യോതിഷത്തിൽ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം എന്ന കണക്കിൽ മേടം തുടങ്ങി 12 രാശികളിൽ 27 നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. 27 നക്ഷത്രങ്ങൾക്കും പ്രത്യേകമായി ഓരോ ഗണേശഭാവമുണ്ട്.
മുദ്ഗല പുരാണത്തിൽ ഗണേശ ഭഗവാന് 32 രൂപങ്ങൾ വർണ്ണിക്കുന്നുണ്ട്. ഈ ഭാവങ്ങളിൽ ഉൾപ്പെടുന്നതാണ്
27 നക്ഷത്രങ്ങൾക്കും പ്രത്യേകമായി പറഞ്ഞിട്ടുള്ള ഓരോ ഗണേശഭാവങ്ങളും. ഓരോ അഭീഷ്ട സിദ്ധിക്കും ഭഗവാന്റെ ഓരോ ഈ രൂപങ്ങൾ ധ്യാനിച്ച് ഉപാസിക്കണം. ഭജിക്കുമ്പോൾ ഒരോ രൂപത്തിനും പറഞ്ഞിട്ടുള്ള നിറമുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. ആ പ്രത്യേക ഗണപതി രൂപത്തിന്റെ കൈയിലെ നിവേദ്യ വസ്തു ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഫലസിദ്ധിക്ക് വളരെയധികം നല്ലതാണ്. ഓരോ നക്ഷത്രക്കാർക്കും പറഞ്ഞിട്ടുള്ള ഗണേശ രൂപം, നിറം, നിവേദ്യം.
1
അശ്വതി
ദ്വിമുഖ ഗണപതി, രക്തവർണ്ണം, മോദകം
2
ഭരണി
സിദ്ധി ഗണപതി, സ്വർണ്ണ നിറം, എള്ളുണ്ട , കരിമ്പ്
3
കാർത്തിക
ഉച്ചിഷ്ട ഗണപതി, നീല നിറം, മാതളം
4
രോഹിണി
വിഘ്ന ഗണപതി, സ്വർണ്ണ നിറം, കരിമ്പ്
5
മകയിരം
ക്ഷിപ്രഗണപതി , രക്തവർണ്ണം, രത്നകുംഭം, മോദകം
6
തിരുവാതിര
ഹേരംബഗണപതി, ഗൗരവർണ്ണം, മോദകം
7
പുണർതം
ലക്ഷ്മി ഗണപതി, ഗൗരവർണ്ണം, മാതളം
8
പൂയം
മഹാഗണപതി, രക്തവർണ്ണം, മാതളം, കരിമ്പ്
9
ആയില്യം
വിജയ ഗണപതി, രക്തവർണ്ണം, മാമ്പഴം, കരിമ്പ്
10
മകം
നൃത്യഗണപതി , സ്വർണ്ണ നിറം, ഉണ്ണിയപ്പം
11
പൂരം
ഊർധ്വ ഗണപതി, സ്വർണ്ണ നിറം, കരിമ്പ്
12
ഉത്രം
ഏകാക്ഷര ഗണപതി, രക്തവർണ്ണം, മോദകം
13
അത്തം
വരദ ഗണപതി, രക്തവർണ്ണം, പായസം
14
ചിത്തിര
ത്രയക്ഷര ഗണപതി, വെളുത്ത നിറം, മാമ്പഴം
15
ചോതി
ക്ഷിപ്ര പ്രസാദ ഗണപതി , രക്തവർണ്ണം, മാതളം
16
വിശാഖം
ഹരിദ്രാ ഗണപതി, മഞ്ഞനിറം, മോദകം
17
അനിഴം
ഏകദന്ത ഗണപതി, നീല നിറം, ലഡു
18
തൃക്കേട്ട
സൃഷ്ടി ഗണപതി, രക്ത വർണ്ണം, മാമ്പഴം
19
മൂലം
ഉദ്ദണ്ഡ ഗണപതി, രക്ത വർണ്ണം, മാതളം
20
പൂരാടം
ഋണമോചന ഗണപതി, വെളുത്ത നിറം, പാൽപായസം
21
ഉത്രാടം
ഢുണ്ഡിഗണപതി, രക്ത വർണ്ണം, രത്നകുംഭം, മോദകം
22
തിരുവോണം
ദ്വിമുഖ ഗണപതി, പച്ചകലർന്ന നില, രത്നകുംഭം, മോദകം
23
അവിട്ടം
ത്രിമുഖ ഗണപതി, രക്ത വർണ്ണം, അമൃതകുംഭം, മോദകം
24
ചതയം
സിംഹ ഗണപതി, വെളുത്ത നിറം, രത്നകുംഭം, മോദകം
25
പൂരുരുട്ടാതി
യോഗ ഗണപതി, രക്ത വർണ്ണം, കരിമ്പ്, മാതളം
26
ഉത്രട്ടാതി
ദുർഗ ഗണപതി , രക്ത വർണ്ണം, മാതളം, കരിമ്പ്
27
രേവതി
സങ്കടഹര ഗണപതി, രക്ത വർണ്ണം, ശർക്കര പായസം
Story Summary: 32 forms of Ganesha and 27 Nakshatra
Copyright 2024 Neramonline.com. All rights reserved