Saturday, 23 Nov 2024
AstroG.in

ഓരോ വിഷ്ണു സഹസ്രനാമവും ഒരോ മന്ത്രം; എന്തു കാര്യവും സാധിക്കാൻ ഇത് ജപിക്കൂ

മംഗള ഗൗരി
ഇഷ്ടകാര്യസിദ്ധി, സർവ കാര്യവിജയം, ധനസമൃദ്ധി, ഭയവിമുക്തി, പരീക്ഷാ വിജയം, ആപത്ത് മോചനം, രോഗശമനം, കലഹമോചനം തുടങ്ങിയവയ്ക്കെല്ലാം ഉത്തമമായ മന്ത്രങ്ങൾ വിഷ്ണു സഹസ്രനാമത്തിൽ അടങ്ങിയിട്ടുണ്ട്. വിഷ്ണു സഹസ്രനാമത്തിലെ ഓരോ നാമവും ഓരോ മന്ത്രമായാണ് കണക്കാക്കപ്പെടുത്. ഇതിൽ തന്നെ ചില നാമങ്ങൾ പ്രത്യേക കാര്യസിദ്ധിക്ക് ജപിക്കാൻ ശ്രേഷ്ഠമാണെന്ന് ആചാര്യന്മാർ പറയുന്നു.

ഇതിഹാസരത്നമായ ശ്രീമദ് മഹാഭാരതത്തിലെ അനുശാസനാ പർവത്തിലുള്ള ശ്രേഷ്ഠ സ്തുതിയാണ് വിഷ്ണു സഹസ്രനാമം. ദേഹത്യാഗത്തിന് ഉത്തരായണ ശുഭ മുഹൂർത്തവും കാത്ത് കുരുക്ഷേത്രത്തിൽ ശരശയ്യയിൽ കിടന്ന ഗംഗാപുത്രനായ ഭീഷ്മർ ശ്രീകൃഷ്ണ പരമാത്മാവിന്റെ സന്നിധിയിൽ ധർമ്മപുത്രരുടെ സംശയം തീർക്കാൻ ഉപദേശിച്ചതിനാലാണ് ഈ സഹസ്രനാമം ശ്രേഷ്ഠമായതെന്ന് കരുതുന്നു. ഇതിലെ ഓരോ നാമങ്ങളും ഭഗവാന്റെ ഒരോ ഭാവങ്ങളെയാണ് പ്രകടിപ്പിക്കുന്നത്. അതിനാൽ ഒരോ നാമവും ഓരോ മന്ത്രമായി ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ഓരോ കാര്യസാധ്യത്തിനും ഇതിലെ ഓരോ മന്ത്രവും ജപിക്കുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു.
പ്രത്യേക ഫലസിദ്ധിക്ക് ജപിക്കേണ്ട വിഷ്ണു സഹസ്ര നാമത്തിലെ നാമങ്ങൾ ക്രമനമ്പർ സഹിതം പറയുന്നു. വിളക്ക് തെളിച്ചു വച്ച് ഭക്തിപൂർവം നിത്യവും കുറഞ്ഞത് 108 തവണ വീതം ജപിക്കുക. ബ്രായ്ക്കറ്റിൽ നൽകിയിരിക്കുന്നത് നാമത്തിന്റെ ക്രമനമ്പരാണ്

ആഗ്രഹസാഫല്യത്തിന്
ഓം കാമയ നമഃ (297)
ഓം കാമപ്രദായ നമഃ (298)
ഓം കാന്തായ നമഃ (296-654)
ഓം കാമപാലായ നമഃ (652)
ഓം ഹരായ നമഃ (650)
ഓം ആനന്ദായ നമഃ (626)
ഓം മാധവായ നമഃ (72-167-735 )
ധനസമൃദ്ധിക്ക്
ഓം ശ്രീദായ നമഃ (605)
ഓം ശ്രീ ശായ നമഃ (606)
ഓം ശ്രീനിവാസായ നമഃ (607)
ഓം ശ്രീനിധിയേ നമഃ (608)
ഓം ശ്രീവിഭാവനായ നമഃ (609)
ഓം ശ്രീപതയേ നമഃ (603)
ഓം ശ്രീമതേ നമഃ (178-220-613)
ഓം ശ്രീവത്സവക്ഷസേ നമഃ (601)
ഓം നാരസിംഹവപുഷേ നമഃ (21)
ഓം ദുരാധർഷായ നമഃ (81)
ഓം ജയായ നമഃ (509)
ഓം വിഷ്ണവേ നമഃ (2-258-657)
ഓം ത്രിവിക്രമായ നമഃ (530)

സർവ്വത്ര വിജയത്തിന്
ഓ രാമയ നമഃ (394)
ഓം നാരസിംഹവപുഷേ നമഃ (21)
ഓം വിഷ്ണവേ നമഃ (2-250-657)
ഓം ത്രിവിക്രമായ നമഃ (530)

കലഹം വേഗം തീരാൻ
ഓം അജിതായ നമഃ (549)
ഓം അധൃതായ നമഃ (842)
ഓം സർവ്വസ്മൈ നമഃ (25)
ഓം സർവ്വേശ്വരായ നമഃ (96)

ആപത്ത് തരണം ചെയ്യാൻ
ഓം നാരായണയ നമഃ (245)
ഓം നാരസിംഹ വപുഷേ നമഃ (21)

സമ്പത്ത് നിലനിൽക്കാൻ
ഓം അച്യുതായ നമഃ (100, 318)
ഓം അനന്തയ നമഃ (659-886)
ഓം നാരായണായ നമഃ (245)
ഓം ശാർങ്ഗധന്വനേ നമഃ (996)
ഓം ശ്രീധരായ നമഃ (610)
ഓം പുരുഷോത്തമായ നമഃ (24)

ദു:സ്വപ്നശാന്തിക്ക്
ഓം വാമനായ നമഃ (152)
ഓം നന്ദകിനേ നമഃ (994)
ഓം വിഷ്ണവേ നമഃ (2-258-659)

പരീക്ഷാ വിജയത്തിന്
ഓം പുരുഷോത്തമായ നമഃ (24)

ബന്ധനവിമുക്തിക്ക്
ഓം ദാമോദരായ നമഃ (367)

കാഴ്ചശക്തി വർദ്ധിക്കാൻ
ഓം കേശവായ നമഃ (23-648)
ഓം പുണ്ഡരീകാക്ഷായ നമഃ (111)
ഓം പുഷ്‌ക്കരാക്ഷായ നമഃ (556)

ഭയവിമുക്തിക്ക്
ഓം ഹൃഷീകേശായ നമഃ (47)

രോഗ ശമനത്തിന്
ഓം അച്യുതായ നമഃ (100-318)
ഓം അമൃതായ നമഃ (119)

വിശാലമന:സ്ഥിതിക്ക്

ഓം ഭ്രാജിഷ്ണവേ നമഃ (141)
ഓം അനലായ നമഃ (293-711)
ഓം ഭാനവേ നമഃ (284)

മത്സരത്തിൽ വിജയത്തിന്
ഓം അപരാജിതയ നമഃ (716-862)

ചതിയിൽ പെടാതിരിക്കാൻ
ഓം നാരസിംഹവപുഷേ നമഃ (21)
ജലത്തിൽ നിന്നു രക്ഷയ്ക്ക്
ഓം മഹാവരാഹായ നമഃ (538 )

യാത്ര ശുഭമാകാൻ
ഓം ശംഖഭൂതേ നമഃ (993)
ഓം ചക്രിണേ നമഃ (908, 995)
ഓം ഗദാധരായ നമഃ (997)
ഓം ശാർങ്ഗധന്വനേ നമഃ (996)
ഓം നന്ദകിനേ നമഃ (994)

മംഗള ഗൗരി,

Story Summary: Powerful Vishnu Sahasranama Mantra Japam for solving different problems

error: Content is protected !!