കച്ചവടം വിജയിക്കാനും ദാരിദ്ര്യം മാറാനും 14 ഹനുമദ് മന്ത്രങ്ങള്‍
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
അതിവേഗം പ്രസാദിക്കുകയും അതിലും വേഗത്തിൽ കോപിക്കുകയും ചെയ്യുന്ന മൂർത്തിയാണ് ഹനുമാൻ സ്വാമി. അതുകൊണ്ടു തന്നെ ആഞ്ജനേയ മന്ത്രങ്ങള്‍ക്ക് അതിവേഗം ഫലസിദ്ധി കിട്ടും. എങ്കിലും ജപവേളയിൽ ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ശ്രദ്ധിക്കുക എന്നു പറഞ്ഞാൽ ശുദ്ധിയും വൃത്തിയും നന്നായി പാലിക്കുക എന്നാണ്. ഹനുമാൻ സ്വാമിയുടെ മന്ത്രങ്ങൾ ജപിക്കുന്ന ദിവസങ്ങളില്‍ ബ്രഹ്മചര്യം കര്‍ശനമായി പാലിക്കണം. മത്സ്യമാംസാദി ഭക്ഷണങ്ങൾ പൂർണ്ണമായും ത്യജിക്കണം. മാസാശുദ്ധിയുള്ളവരുമായി ശാരീരിക അകലം പാലിക്കണം. അവരുടെ വസ്ത്രത്തെ സ്പര്‍ശിച്ചാല്‍ പോലും കുളിച്ചതിന് ശേഷമേ പിന്നീട് മന്ത്രജപം പാടുള്ളൂ. വെറും നിലത്തിരുന്ന് ജപിക്കരുത്. ചുവന്ന നിറത്തിലുള്ള പട്ട് വിരിച്ച് അതിലിരുന്ന് ജപിക്കണം. പുലയും വാലായ്മയും ഉള്ളവരെ സ്പര്‍ശിച്ചാലും കുളിക്കണം.
എല്ലാ തരത്തിലുമുള്ള ജീവിത ദുരിതങ്ങളിൽ നിന്നും മോചനം നേടുന്നതിന് ഹനുമാൻ സ്വാമിയെ ഉപാസിച്ച് വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ്. ദാരിദ്ര്യം മാറുന്നതിനും വ്യാപാരസംബന്ധമായ വിജയത്തിനും അത്ഭുതകരമായ ധനലാഭത്തിനും ജപിക്കാവുന്ന 14 ഹനുമദ് മന്ത്രങ്ങളാണ് ഇവിടെ പറയുന്നത്. ചിട്ടയോടെ, തികഞ്ഞ ഭക്തിയോടെ ജപിച്ചാൽ ഈ മന്ത്രജപം വിസ്മയകരമായ ഫലസിദ്ധി നൽകും എന്ന കാര്യം തീർച്ചയാണ്. രാവിലെയാണ് ജപിക്കേണ്ടത്. ഉദയത്തിന് മുമ്പായി ജപം തീരണം. കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരുടെ സാമ്പത്തിക വിഷമങ്ങൾ മാറുന്നതിനും ലാഭസമൃദ്ധിക്കും ഈ മന്ത്ര ജപം ഏറ്റവും പ്രയോജനപ്പെടും. അത്ഭുതകരമായ ധനലാഭം ഉണ്ടാകും. 56 ദിവസം ജപിക്കുക. സ്ത്രീകള്‍ ഈ മന്ത്രം ജപിക്കുമ്പോള്‍ അശുദ്ധി വരാതെ നോക്കണം. ഒരു കാരണവശാലും ജപകാലത്ത് ഒരു തരത്തിലുമുള്ള അശുദ്ധിയും തീണ്ടരുത്. അശുദ്ധി മാറിയ ശേഷം ജപം തുടർന്ന് നിശ്ചിത ദിനങ്ങൾ പൂർത്തിയാക്കാം. ഈ 14 മന്ത്രങ്ങളും ദിവസവും 5 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്.
ഓം ഹം ഹനുമതേ പഞ്ചമുഖായ നമ:
ഓം ഹം ഹനുമതേ ധ്വജാരൂഢായ നമ:
ഓം ഹം ഹനുമതേ ശിവാത്മജായ നമ:
ഓം ഹം ഹനുമതേ പാര്‍വ്വതീ പ്രിയഭക്തായ നമ:
ഓം ഹം ഹനുമതേ ശിവചൈതന്യ ധാരിണേ നമ:
ഓം ഹം ഹനുമതേ രാമാത്മജ്യോതിഷേ നമ:
ഓം ഹം ഹനുമതേ സുരപൂജിതായ നമ:
ഓം ഹം ഹനുമതേ അസുരഹന്ത്രേ നമ:
ഓം ഹം ഹനുമതേ വിശ്വവന്ദ്യായ നമ:
ഓം ഹം ഹനുമതേ സമൃദ്ധിദായിനേ നമ:
ഓം ഹം ഹനുമതേ വേദഞ്ജായ നമ:
ഓം ഹം ഹനുമതേ കുസുമധാരിണേ നമ:
ഓം ഹം ഹനുമതേ മാര്‍ഗ്ഗായ നമ:
ഓം ഹം ഹനുമതേ പുരുഷോത്തമായ നമ:
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655