Thursday, 21 Nov 2024
AstroG.in

കടം തീരാൻ എളുപ്പ വഴികൾ

കടം കയറി ദുരിതം അനുഭവിക്കുന്നവർക്ക്  അതിൽ നിന്നും  രക്ഷപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങൾ  ആചാര്യന്മാർ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ചിട്ടയോടെയും ഭക്തിയോടെയും ഈ വഴികൾ അവലംബിച്ചാല്‍ കടം ക്രമേണ വിട്ടൊഴിയും.

സസ്യഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഇറച്ചിയും മുട്ടയും കഴിക്കുന്നവര്‍ ചൊവ്വ, വെള്ളി, കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിലും വെളുത്തപക്ഷത്തിലെ ഷഷ്ഠി, അഷ്ടമി, നവമി, ദശമി, ഏകാദശി തിഥികളിലും കറുത്തപക്ഷത്തിലെ ചതുര്‍ത്ഥി, ഏകാദശി, തയോദശി, ചതുര്‍ദ്ദശി തിഥികളിലും അത്  ഒഴിവാക്കണം – ഇതാണ് കടം തീരാൻ ഏറ്റവും എളുപ്പമുള്ള വഴി.    

ഒരു ധനു മാസം മുതല്‍ അടുത്ത ധനു മാസം  വരെ എട്ടു ലക്ഷ്മിമാരെയും ഓരോരുത്തരെ ഒന്നര മാസക്കാലയളവില്‍ ജപിച്ചു പ്രീതിപ്പെടുത്തുക.  ഈ കാലയളവിൽ ലക്ഷ്മിദേവി ക്ഷേത്ര ദർശനം പതിവാക്കുക- ഇതാണ് മറ്റൊരു മാർഗ്ഗം.

വെളുത്തവാവ്, കറുത്തവാവ് ദിനങ്ങളില്‍ ഉപവസിക്കുക, ഒന്നുകില്‍ ഒന്നും കഴിക്കാതെ  പൂര്‍ണ്ണോപവാസം, തുളസിനീര്‍ കഴിച്ചുള്ള ഉപവാസം അല്ലെങ്കില്‍ വെള്ളവും പാകം ചെയ്ത ഭക്ഷണവും ഒഴിവാക്കി, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പച്ചയായി,  അതായത്  വേവിക്കാതെ കഴിച്ചുള്ള ഉപവാസം. ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി പന്ത്രണ്ട് മണിക്കൂര്‍ വീതമോ, അമാവാസി മുതല്‍ പൗര്‍ണ്ണമി വരെ നിത്യവും രാത്രി പന്ത്രണ്ട് മണിക്കൂറോ ചന്ദ്രഗ്രഹണത്തിന്റെ തലേദിവസം മുതല്‍ തുടര്‍ച്ചയായി 10 ദിവസങ്ങളില്‍ രാത്രി 12 മണിക്കൂറോ, സൂര്യഗ്രഹണത്തിന്റെ 3 ദിവസങ്ങള്‍ക്കു മുമ്പുതൊട്ട് തുടര്‍ച്ചയായി 18 ദിവസങ്ങളില്‍ രാത്രി 12 മണിക്കൂര്‍ വീതമോ ഉപവസിക്കുക.  കടങ്ങള്‍ ഓടിയൊളിക്കും – ഇതാണ് മൂന്നാമത്തെ മാർഗ്ഗം.

വിഷ്ണുവിനെ ഭജിക്കുക. ഹരിസ്മൃതി സര്‍വ്വവിപത്പ്രമോചിനീ എന്ന വചനത്താല്‍ മംഗല്യപ്രാപ്തിക്കായി മഹാവിഷ്ണുവിനെ സ്മരിക്കണം. ഈശ്വരന്‍ ദരിദ്രന്റെ രൂപത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. ആ ദരിദ്രനെ മറന്ന് അവനുപകരിക്കാത്ത വിധത്തിലുള്ള ആരാധനകളോ പൂജകളോ ഒരു ഗുണവും ചെയ്യില്ല.  വിഹിതമായ ധര്‍മ്മങ്ങളനുഷ്ഠിച്ച ശേഷം അവശേഷിക്കുന്ന ധനവും യജ്ഞത്തിന് ലഭിച്ച യജ്ഞദ്രവ്യങ്ങള്‍ വിധിയനുസരിച്ച് വിഹിതം നല്കിയശേഷം ബാക്കിയുള്ള ദ്രവ്യമായ അമൃതും, മാത്രം അനുഭവിക്കുന്ന ഭക്തന് ദാരിദ്ര്യം ഒരിക്കലും ഉണ്ടാവുകയില്ല. സമ്പദ്‌സമൃദ്ധികള്‍ ഇല്ലാത്തവര്‍ക്കു കൂടി പങ്കിടാതെ സ്വയം അനുഭവിച്ചുതീര്‍ക്കാനും വരും തലമുറയ്ക്ക് മാത്രം മന്ത്രം ജപിച്ചാലും എന്തു ഹോമം ചെയ്താലും എന്ത് രക്ഷ കെട്ടിയാലും രക്ഷപ്പെടില്ല എന്നു ചുരുക്കം. വേറൊരു രഹസ്യം വരുമാനത്തെക്കാള്‍ കടമുള്ളവര്‍ ഒരിക്കലും വഴിപാടുകളും തീര്‍ത്ഥാടനങ്ങളും നടത്തരുത്. എന്നുള്ളതാണ് അത് വിപരീത ഫലത്തെ ചെയ്യും.

ലഘുവായ അത്താഴം കഴിയുന്നതും സസ്യഭക്ഷണം  അസ്തമയത്തിന് മുമ്പ് കഴിക്കുന്നത് കടം ഒഴിവാക്കും. അതിഥികള്‍ക്കും ലഘുഭക്ഷണം വീട്ടില്‍ത്തന്നെ സ്വന്തം കൈകൊണ്ട് പാകം ചെയ്തു നല്‍കുക. അസ്മയത്തിനുശേഷം വിഭവസമൃദ്ധമായ ആഹാരം പുറത്തുനിന്നു കഴിക്കുകയോ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാതിരിക്കുക. ജോലി ചെയ്യുന്നതിനൊഴികെ സന്ധ്യാശേഷം കഴിയുന്നതും പുറത്തുപോകാതിരിക്കുക. ഉദയാസ്തമയ വേളകളില്‍ കഴിയുന്നതും 45 മിനിട്ട് ശിവപഞ്ചാക്ഷരി, വിഷ്ണുവിന്റെ ദ്വാദശനാമങ്ങള്‍, മഹാലക്ഷ്യമാഷ്ടകം ഇവ ജപിക്കുക. നെയ്‌വിളക്കു കൊളുത്തി ജപിച്ചാല്‍ പെട്ടെന്ന് ഫലം കിട്ടും.  കടം വിട്ടൊഴിയാനും കടം വരാതിരിക്കാനും ഇവയൊക്കെ നല്ലതാണ്.

error: Content is protected !!