Saturday, 23 Nov 2024
AstroG.in

കടബാധ്യതയുടെ ലക്ഷണങ്ങൾ; മോചനം നേടാൻ ഏറ്റവും നല്ല വഴി ഇത്

ജോതിഷരത്നം വേണു മഹാദേവ്

എത്ര പറഞ്ഞാലും തീരാത്തതാണ് ശ്രീ പരമേശ്വര മാഹാത്മ്യം. ശിവ മഹിമ അപാര മഹിമ എന്ന് ചൊല്ലു തന്നെയുണ്ട്. പ്രപഞ്ച നാഥനായ ശ്രീ പരമേശ്വരൻ അനുഗ്രഹിച്ചാൽ എന്തും ലഭിക്കും. സകല ദുരിത ദു:ഖങ്ങളും പ്രാരാബ്ധങ്ങളും അകന്നു പോകും. മിക്ക ആളുകളുടെയും ഏറ്റവും വലിയ പ്രശ്നമാണ് കട ബാദ്ധ്യതകൾ. എത്ര അദ്ധ്വാനിച്ചാലും തീർക്കാൻ കഴിയാത്ത കടങ്ങളിൽ നിന്നും മോചനം നേടാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ശിവപ്രീതി നേടുക. മനസും ശരീരവും ശുദ്ധമാക്കി എന്നും ശിവ ഭഗവാനെ ഭജിക്കുക. ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ ശിവപൂജ മുടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശിവപഞ്ചാക്ഷരി, ദാരിദ്ര്യദഹന ശിവസ്‌തോത്രം, ശങ്കരാഷ്ടകം, ധനേശ ശിവകവചം എന്നിവ യഥവിധി ജപിക്കുക. ഏകാദശരുദ്രന്മാരെ അനുസ്മരിച്ച് ശിവക്ഷേത്ര പ്രദക്ഷിണം നടത്തുക. തീര്‍ച്ചയായും ഫാലലോചനന്‍ ഋണഭീതി ഭസ്മീകരിച്ച് ധനപുഷ്ടിയും ഐശ്വര്യ സമൃദ്ധിയും പ്രദാനം ചെയ്യും. സന്ധ്യാ വേളയിൽ ശിവ ദർശനവും ശിവമന്ത്ര ജപവും നടത്താത്തവരെ ദാരിദ്ര്യം പിടികൂടുമെന്നാണ് പറയപ്പെടുന്നത്. ദാരിദ്ര്യത്തിന് പൊതുവെ കാണപ്പെടുന്ന കാരണങ്ങൾ താഴെ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ നമ്മെ ബാധിക്കാതെ നോക്കണം :

ഗൃഹത്തില്‍ ഈശ്വരഭജനം, സന്ധ്യാവന്ദനം എന്നിവ ഇല്ലാതിരിക്കുക.

ലക്ഷ്മി കടാക്ഷത്തിന് തടസമുണ്ടാക്കുന്ന തരത്തിൽ ശുദ്ധിയും വൃത്തിയുമില്ലാത്ത കുടുംബ അന്തരീക്ഷം.

പൂര്‍വ്വിക ശാപദോഷങ്ങള്‍, പിതൃക്കളുടെ അതൃപ്തി, സ്ത്രീശാപം, പരദേവതാ അനിഷ്ടങ്ങള്‍, സര്‍പ്പശാപം തുടങ്ങിയവ ബാധിക്കുകയും അതിന് വേണ്ട പരിഹാരം നടത്താതിരിക്കുക.

സമ്പത്തുകാലത്ത് സഹജീവികളെ ദ്രോഹിക്കുക.

ജാതകാല്‍ നല്ല ധനയോഗമില്ലെങ്കിലും അത്യാര്‍ത്തി പൂണ്ട് വൻ ധന ഇടപാടുകളില്‍ ചെന്നുപെടുക.

ചൊവ്വയ്ക്കും വ്യാഴത്തിനും ജാതകത്തില്‍ അനിഷ്ടസ്ഥിതി വരുക.

മന്ത്രശാപം, ദേവതാശാപം, ഗുരുശാപം ഇവ വരുക.

ജാതകത്തില്‍ കടം , കലഹം ഇവയുടെ കാരകനായ കുജദോഷം മറ്റൊരു പ്രധാന ഘടകമാണ്. അംഗാരക ഋണമോചനമന്ത്രം കൂടി ഇവർ ജപിക്കണം.

ജാതകപരിശോധന നടത്തി ഏത് ദേവതാ അപ്രീതിയാണ് കടം, ദാരിദ്ര്യം ഇവയ്ക്ക് കാരണമെന്ന് കണ്ടെത്തണം.

ജോതിഷരത്നം വേണു മഹാദേവ്,

+91 9847475559

Story Summary: Importance of Lord Siva Blessings in Debt Relief


error: Content is protected !!