Friday, 20 Sep 2024
AstroG.in

കടവും ദാരിദ്ര്യ ദുഃഖവും കരിച്ചു കളഞ്ഞ് സർവ്വസമ്പദ് സമൃദ്ധി നേടാൻ

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവഭഗവാന്റെ അനുഗ്രഹം ഉള്ളവരെ ദാരിദ്ര്യ ദുഃഖം വേട്ടയാടില്ല. എന്നാൽ സാമ്പത്തിക ദുരിതങ്ങളുള്ളവരെ ശ്രദ്ധിച്ചാൽ അവരിൽ ശിവാരാധനയുടെ കുറവ് കണ്ടെത്താനും കഴിയും. സമ്പത്തിന്റെ മഹാപ്രഭുവാണ് ശിവ ഭഗവാൻ. ധനത്തിന്റെ അധിപതിയായ കുബേരനും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിക്കും വരെ ധനം നല്‍കി അനുഗ്രഹിക്കുന്നത് പരമശിവനാണ്. ഭഗവാന്റെ ദൃഷ്ടി ലഭിച്ചാല്‍ കടവും രോഗദുരിതവുമെല്ലാം അകലും. മൂന്നാമതൊരു കണ്ണു കൂടി ഉളള ശിവൻ സംപ്രീതനായാല്‍ സര്‍വ്വദേവതാപ്രസാദം ലഭിക്കും. ധനധാന്യ പ്രഭുവായ ശിവപ്രസാദം ലഭിച്ച ശങ്കരാചാര്യര്‍ കനകധാരാസ്തവം ചൊല്ലി സ്വര്‍ണ്ണമഴവരെ പെയ്യിച്ച കഥ വരെയുണ്ട്.

എല്ലാ ദിവസവും ഓം നമ: ശിവായ ജപിച്ച് ശിവനെ നമിക്കാത്തവർ അനേകജന്മം ദാരിദ്ര്യദുഃഖം അനുഭവിക്കുമെന്ന് പറയുന്നു. ശിവപൂജ, ദാനം, സല്‍കര്‍മ്മങ്ങള്‍, സഹജീവിസ്‌നേഹം, പരസഹായം ഇവ ചെയ്യാത്തവർക്ക് ദാരിദ്ര്യദുഃഖം സുനിശ്ചിതമാണ്. സഹജീവി സ്‌നേഹമില്ലാതെ ഭോഗത്തിലും ഭൗതിക സുഖങ്ങളിലും മതി മറക്കുന്നവര്‍ക്ക് കടബാദ്ധ്യതകളുടെ ഭീകരതകൾ അനുഭവിക്കേണ്ടി വരും.

എല്ലാ ദിവസവും രാവിലെ ശരീരവും മനസും ശുദ്ധമാക്കി ഭഗവാന്‍ പരമശിവനെ വണങ്ങി ശിവക്ഷേത്ര പ്രദക്ഷിണം നടത്തി, ശിവപഞ്ചാക്ഷരി, ദാരിദ്ര്യദഹന ശിവസ്‌തോത്രം എന്നിവ ജപിച്ചാൽ ദാരിദ്ര്യദുഃഖം ഒഴിഞ്ഞു പോകും. ഇപ്രകാരം ചെയ്യുന്നവരെ തീര്‍ച്ചയായും ഫാലലോചനന്‍ അനുഗ്രഹിക്കും. കടവും ദാരിദ്ര്യവും സൃഷ്ടിക്കുന്ന ഭീതി ഭസ്മീകരിച്ച് അവർക്ക് ധനപുഷ്ടി നൽകും. സാമ്പത്തിക അഭിവൃദ്ധിക്കും കടബാധ്യതകള്‍ ഒഴിവാകുവാനും മാത്രമല്ല തൊഴിൽ പരമായ ഉന്നതിക്കും ഈ സ്തോത്രം ശിവസന്നിധിയിൽ നിത്യവും ജപിക്കുന്നത് നല്ലതാണ്.

ദാരിദ്ര്യ ദുഃഖദഹന ശിവസ്തോത്രം

വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖരധാരണായ
കർപ്പൂര കാന്തിധവളായ ജടാധരായ
ദാരിദ്ര്യ ദുഃഖദഹനായ നമഃശിവായ

ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധീപകങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യ ദുഃഖദഹനായ നമഃശിവായ

ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുർഗഭവസാഗരതാരണായ
ജ്യോതിർമയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ചർമ്മാംബരായ ശവഭസ്മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസന പൂജിതായ
നേത്രത്രയായഃ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനായ
മാതംഗ ചർമ്മവസനായ നമഃശിവായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

വസിഷ്ഠേ ന കൃതം സ്തോത്രം സർവ്വ
സമ്പത്കരം പരം ത്രിസന്ധ്യം യഃ പഠേന്നിത്യം
സഹി സ്വർഗ്ഗമവാപ്നുയാത്
ഇതി ശ്രീ വസിഷ്ഠവിരചിതം
ദാരിദ്ര്യദഹന ശിവസ്തോത്രം സംപൂർണ്ണം

ജ്യോതിഷരത്നം വേണു മഹാദേവ്, +91 984-747-5559

error: Content is protected !!