കട ബാദ്ധ്യതകൾ തീരാൻ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കുക
ജോതിഷരത്നം വേണു മഹാദേവ്
കട ബാദ്ധ്യതകളിൽ നിന്നും മോചനം നേടാൻ ചൊവ്വാഗ്രഹത്തിന്റെ ദേവതകളായ സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും നിത്യേന ഭജിക്കുന്നത് ഉത്തമമാണ്. ഈ ദേവതകളെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ശരീര ശുദ്ധിയോടെ തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂര്‍വം ജപിക്കണം. കഴിയുമെങ്കിൽ എല്ലാ ദിവസവും സുബ്രഹ്മണ്യന്റെയോ ഭദ്രകാളിയുടെയോ ക്ഷേത്രത്തിൽ ദർശനം നടത്തണം. നിശ്ചിതകാലം ജപവും ക്ഷേത്രദർശനവും തുടർന്നാൽ ഫലസിദ്ധിയുണ്ടാകും. മുരുകനെ ധ്യാനിച്ച് ക്ഷേത്ര ദർശനം നടത്തി സുബ്രഹ്മണ്യസ്തോത്രങ്ങൾ പാരായണം ചെയ്താൽ എത്ര വലിയ കടവും രോഗവും ശത്രു ദോഷങ്ങളും അകലും. ഷഷ്ഠി തിഥി ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ വച്ച് സ്കന്ദ ഷഷ്ഠി കവചം പാരായണം ചെയ്താല്‍ വലിയ കടബാധ്യതകള്‍ മാറുമെന്നത് അനേകം ഭക്തരുടെ അനുഭവമാണ്. ഇവിടെ പറയുന്ന ഋണമോചനമംഗള സ്തോത്രം നിത്യവും ജപിച്ചാൽ കടത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും മുക്തി കിട്ടുന്നതാണ്.
ഋണമോചന മംഗള സ്തോത്രം
അംഗാരക മഹാഭാഗ
ഭഗവൻ ഭക്തവത്സല
ത്വാം നമാമി മമാശേഷം
ഋണമാശു വിനാശയ
ഋണരോഗാദിദാരിദ്ര്യം
യേ ചാന്യേ ഹ്യമപമൃത്യുവഃ
ഭയക്ലേശമനസ്താപാ
നശ്യന്തു മമ സർവദാ
അതിവക്ത്ര ദുരാരാധ്യ
രോഗമുക്ത ജിതാത്മനഃ
തുഷ്ടോ ദദാസി സാമ്രാജ്യം
രുഷ്ടോ ഹരസി തത്ക്ഷണാത്
വിരിഞ്ചി ശക്രവിഷ്ണൂനാം
മനുഷ്യാണാം തു കാ കഥാ
തേന ത്വം സർവസത്ത്വേന
ഗൃഹരാജോ മഹാബലഃ
പുത്രാം ദേഹി ധനം ദേഹി
ത്വാംമസ്തി ശരണം ഗതഃ
ഋണദാരിദ്ര്യ ദുഃഖേന
ശത്രുണാം ച ഭയാത്തതഃ
മംഗളോ ഭൂമി പുത്രശ്ച
ഋണഹർത്താ ധനപ്രദഃ
സ്ഥിരാസനോ മഹാകായഃ
സർവകാമവിരോധകഃ
ലോഹിതോ ലോഹിതാക്ഷശ്ച
സാമഗാനാം കൃപാകരഃ
ധരാത്മജഃ കുജോ ഭൗമോ
ഭൂതിദോ ഭൂമിനന്ദനഃ
അംഗാരകോ യമശ്ചൈവഃ
സർവരോഗാപഹാരകഃ
വ്യഷ്ടേഃ കർതാപഹർതാ ച
സർവ കാമഫലപ്രദഃ
ഏതാനി കുലനാമാനി നിത്യം
യഃശ്രദ്ധയാ പഠേത്
ഋണം ന ജായതേ തസ്യ ധനം
ശീഘ്രമവാപ്നുയാത്
ധരണീ ഗർഭസംഭൂതം
വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം
ഇതല്ലാതെ ധനപരമായ ബാദ്ധ്യതകൾ അകലാൻ ജ്യോതിഷത്തിലും നാട്ടാചാരങ്ങളിലും പല പരിഹാരവിധികളും പറയുന്നുണ്ട്. അതിൽ 4 എണ്ണം :
1) അശ്വതി, അനിഴം നാളുകളില്‍ കടം വാങ്ങിയ പണത്തിന്റെ ഒരു പങ്ക് കൊടുത്താല്‍ കടഭാരം പടിപടിയായി കുറയും.
2) ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയില്‍ ( രാവിലെ ഏകദേശം 6:10 മുതൽ 7:10 വരെ സമയത്ത് ) കടം തിരിച്ചു കൊടുത്താല്‍ വീണ്ടും ബാധിക്കാത്ത തരത്തിൽ കട ബാദ്ധ്യതകൾ മാറിയേക്കും.
3) ഞായറാഴ്ച വരുന്ന ചതുര്‍ത്ഥി തിഥി ദിവസം ഒരു പങ്ക് കൊടുത്താല്‍ കടഭാരം മെല്ലെ കുറയും.
4) ശനിയാഴ്ചത്തെ ചതുര്‍ത്ഥി തിഥിയും ഗുളികകാലവും ഒന്നിച്ച് വരുമ്പോൾ കടം വാങ്ങിച്ച തുകയുടെ ഒരു പങ്ക് കൊടുത്താല്‍ കടം പെട്ടെന്ന് തീരും.
ജോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Lord Subramania Swamy worship for debt relief