Sunday, 24 Nov 2024
AstroG.in

കരിങ്കണ്ണ് ഒരു വിശ്വാസമാണ്

കരിങ്കണ്ണ്, നാവുദോഷം എന്നിവ മിക്കവാറും എല്ലാ സമൂഹത്തിലും നില നിൽക്കുന്ന  ഒരു  വിശ്വാസമാണ്. ചിലര്‍ നോക്കിയാല്‍ വസ്തുക്കള്‍ നശിച്ചുപോകുമെന്നാണ് ചിലരുടെ വിശ്വാസം. അതുകൊണ്ട്, പുതിയ വീടു പണിയുമ്പോള്‍ കണ്ണുതട്ടാതിരിക്കാന്‍ നോക്കുകുത്തിയെ ഉണ്ടാക്കിവയ്ക്കും. കരിങ്കണ്ണാ, നോക്കണ്ട എന്ന് എഴുതിവക്കുന്നവരുമുണ്ട്. സുന്ദരീസുന്ദരന്മാര്‍ക്കും കൊച്ചുകുട്ടികള്‍ക്കും കണ്ണ് കിട്ടുമെന്ന വിചാരമുണ്ട്. അതിന്, കണ്ണുതട്ടാതിരിക്കാനായി കറുത്തപൊട്ട് കവിളത്തും നെറ്റിയിലും തൊടും. കരിവളകള്‍ കുട്ടികളുടെ കയ്യിലണിയിച്ച് കണ്ണുപെടാതിരിക്കാന്‍ നോക്കുന്ന അമ്മമാരുണ്ട്. ബൊമ്മകളെ വീട്ടില്‍ നിരത്തിവച്ച് കരിങ്കണ്ണ് തടയുന്നവരും പണ്ട് കേരളത്തിലുണ്ടായിരുന്നു. എല്ലാം ഒരു വിശ്വാസമാണ്. ദോഷമുണ്ടാകുമെന്ന്  ഒരു ചിന്ത മനസ്സിൽ വന്നാൽ ഇഷ്ടദേവതയുടെ മന്ത്രം കുറച്ചു സമയം ജപിച്ചാൽ ഭീതിയും ദോഷവും  ഒഴിഞ്ഞു പോകും. കണ്ണേറ് ദോഷവും നാവു ദോഷവും ബാധിക്കാതിരിക്കാൻ ശിവ മന്ത്രജപം ഏറ്റവും നല്ല പരിഹാരമാണ്.

error: Content is protected !!