കരിന്തിരി കത്തുന്നത് ദോഷമാണോ?
നിലവിളക്ക് കരിന്തിരി കത്തുന്നത് ദോഷമാണോ? മിക്കവരുടെയും സംശയമാണ്.
നിത്യേന വീട്ടിലും തുളസിത്തറയിലും മറ്റും തെളിയിക്കുന്ന ദീപം തനിയേ അണയുന്നതാണ് നല്ലത്. ഇത് കെടുത്തേണ്ട ആവശ്യം ഇല്ല. എന്നാല്‍ പൂജാവേളയില്‍ മന്ത്രപൂര്‍വ്വം തെളിയിക്കുന്ന ദീപം കരിന്തിരി കത്താന്‍ പാടില്ല. അതായത് പൂജകൾക്കും ഏതെങ്കിലും മംഗള കാര്യങ്ങള്‍ക്ക് ഇടയിലും കരിന്തിരി കത്തുന്നത് ശുഭമല്ല. തെളിഞ്ഞ്, നല്ല പ്രകാശത്തോടെ പൊട്ടിത്തെറിക്കാതെ തെളിയുന്ന ദീപമാണ് ശുഭകരം. പക്ഷേ നിത്യേന തെളിയിക്കുന്ന ദീപം കരിന്തിരി കത്തിയാല്‍ ദോഷമില്ലെന്ന് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി പറയുന്നു.