Sunday, 29 Sep 2024
AstroG.in

കഷ്ടപ്പാടും രോഗവും മാറാൻ വിഷ്ണു ക്ഷേത്രത്തിൽ താമരമാല, തുളസിമാല

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ജീവിത ദുരിതങ്ങള്‍, കഷ്ടപ്പാടുകള്‍, തടസങ്ങൾ എന്നിവ നീങ്ങുന്നതിന് വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരിക്ക് താമരമാല ചാർത്തുന്നത് വളരെ നല്ലതാണ്. പല തരത്തിലുള്ള രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് അതിവേഗം രക്ഷയേകുന്ന ഒരു കവചമാണ് ധന്വന്തരമൂർത്തി. ബുധൻ വ്യാഴം ദിവസങ്ങളിലാണ് ഭഗവാന്റെ ധന്വന്തരമൂർത്തി ഭാവം സങ്കല്പിച്ച് താമരമാല ചാർത്തി പ്രാർത്ഥന നടത്തേണ്ടത്. മന:ശാന്തിക്കും മാനസികമായ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും പാപ ദോഷങ്ങൾ ശമിക്കുന്നതിനും വിശേഷകരമാണ് തുളസിമാല ചാർത്തൽ . 3, 5, 7, 9, 12 തുടങ്ങി യഥാശക്തി ദിനം ധന്വന്തരിക്ക്, വിഷ്ണു ഭഗവാന് ഈ വഴിപാട് നടത്താം. ഇതിനൊപ്പം താഴെ പറയുന്ന ധന്വന്തരി മന്ത്രം നിത്യേന ജപിക്കണം. ധന്വന്തര പ്രീതിയിലൂടെ ആരോഗ്യ ലബ്ധി ലഭിക്കും. തടസങ്ങൾ കഷ്ടപ്പാടുകള്‍ എന്നിവ അകന്നു പോകും. രോഗങ്ങൾ മാറാൻ ഉത്തമം.

ധന്വന്തരി മന്ത്രങ്ങൾ
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശ ഹസ്തായ
സർവാമയ വിനാശനായ ത്രൈലോക്യ
നാഥായ മഹാവിഷ്ണവേ നമഃ

അച്യുതാനന്ദ ഗോവിന്ദ
വിഷ്ണോ നാരായണാമൃത
രോഗാൻമേ നാശയാശേഷാൻ
ആശു ധന്വന്തരേ ഹരേ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655

Story Summary: Benefits of offerings Lotus garland and Thulasi leaves garland to Lord Dhanwantari

Copyright 2022 Neramonline.com. All rights reserved


error: Content is protected !!