കഷ്ടപ്പാടു മാറ്റാൻ ഇത് കഴിഞ്ഞേ എന്തുമുള്ളൂ
എന്തു പ്രശ്‌നത്തിനും ആർക്കും ചെയ്യാവുന്ന പരിഹാരമാണ് വിഷ്ണുപൂജ. ജീവിത ദുരിതങ്ങളും, കഷ്ടപ്പാടുകളും മാറ്റാൻ വിഷ്ണു ആരാധന കഴിഞ്ഞേ മറ്റെന്തുമുള്ളു.പ്രാർത്ഥനയും മഹാവിഷ്ണു ക്ഷേത്രദർശനവുമാണ് ഏറ്റവും പ്രധാനം.മഹാവിഷ്ണുവിന്റെയോ അവതാരമൂർത്തിയായ ശ്രീ കൃഷ്ണന്റെയോ ക്ഷേത്രത്തിൽ ദർശനം നടത്തി തൊഴുതു വണങ്ങുകയാണ് ആദ്യം വേണ്ടത്. നിരന്തരമുണ്ടാകുന്ന മനോവിഷമങ്ങളും ദുരിതങ്ങളും അകറ്റാൻ ദോഷ കാഠിന്യമനുസരിച്ച് 21, 41, 60, 90 ദിവസം കൂടുമ്പോൾ ഒരിക്കലെങ്കിലും വിഷ്ണു ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തണം. ഒപ്പം നെയ് വിളക്ക് തെളിച്ച് തുളസിമാല സമർപ്പിക്കണം. അതിനു ശേഷം ക്ഷേത്രഗോപുരം നോക്കി തൊഴുത് മനസ്സർപ്പിച്ച് പ്രാർത്ഥിക്കുക. പ്രാർത്ഥനയാണ് ഏത് വഴിപാടിനെക്കാളും പ്രധാനം എന്ന് എപ്പോഴും ഓർക്കണം. പ്രാർത്ഥന ശാന്തമായും ശ്രദ്ധാപൂർവ്വവും അല്ലെങ്കിൽ വഴിപാട് ഫലിക്കില്ല . നാലു പേരോട് ചോദിച്ചാൽ നല്ല അഭിപ്രായം പറയുന്ന ഒരു ജ്യോത്സ്യനെ കണ്ട് പ്രശ്നങ്ങൾ പറഞ്ഞ് പരിഹാരമായി ചെയ്യേണ്ട വഴിപാടുകൾ ചോദിച്ച് മനസ്സിലാക്കി ചെയ്യുക.സാമ്പത്തിക പ്രശ്നങ്ങൾക്ക് കുബേര രൂപത്തിൽ വിഷ്ണുവിനെ ഭജിക്കുക, അനന്തശയന രൂപത്തിലെ വിഷ്ണു ഭജനവും നല്ലതാണ്. 41 ദിവസത്തിലൊരിക്കൽ വിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ നെയ്ത്തിരി കത്തിച്ചുവച്ച് പ്രാർത്ഥിക്കണം. അമിതമായ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന വഴിപാടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. കടം വാങ്ങിയും മറ്റും ഇല്ലാത്ത പണം ഉണ്ടാക്കി വഴിപാടുകൾ ചെയ്യരുത്.അതിനും കൂടി മനമുരുകി പ്രാർത്ഥിച്ചാൽ ഭഗവാൻ അതിവേഗം അനുഗ്രഹിക്കും.
-സരസ്വതി ജെ.കുറുപ്പ്Mobile +91 90745 80476