Sunday, 22 Sep 2024
AstroG.in

കിരൺ ആനന്ദ്
ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി ഔട്ടർ റിംഗ് റോഡ് നോർത്തിൽ കക്കാട്ടു മന (നികുഞ്ജം) യിൽ കിരൺ ആനന്ദിനെ തെരഞ്ഞെടുത്തു.41 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 39 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് കിരൺ ആന്ദന്ദിന് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്. പുതിയ മേൽശാന്തി സെപ്റ്റംബർ 30 ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. കിരണ്‍ ആനന്ദ് നമ്പൂതിരി ആറുമാസം മുമ്പാണ് മോസ്‌കോയില്‍നിന്ന് നാട്ടിലെത്തിയത്. ആയൂര്‍വേദ ഡോക്ടറാണ്. മ്യൂസിക് തെറാപ്പിയുമായി ബന്ധപ്പെട്ടാണ് മോസ്‌കായിൽ പോയത്. നാട്ടിലെത്തി പൂജകളില്‍ ശ്രദ്ധിച്ചുവരികയായിരുന്നു. അതിനിടെയാണ് അടുത്ത ആറുമാസത്തേക്ക് തന്നെ ഭജിക്കാനുള്ള നിയോഗം ഈ മുപ്പത്തിനാലുകാരന് ഗുരുവായൂരപ്പന്‍ നല്‍കുന്നത്. ശനിയാഴ്ച ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ . പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ്.

error: Content is protected !!