കുംടുംബ കലഹവും ദാമ്പത്യ പ്രശ്നങ്ങളും തീർക്കാൻ പറ്റിയ ദിവസം ഇതാ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദാമ്പത്യകലഹം തീർത്ത് ഉത്തമമായ കുടുംബബന്ധം ഉണ്ടാക്കാൻ ഉപകരിക്കുന്നതാണ് ഭദ്രകാളിയുടെ ദ്വാദശമന്ത്രങ്ങൾ. എല്ലാരീതിയിലും ഗൃഹസൗഖ്യം സമ്മാനിക്കുന്ന ഈ മന്ത്രം അതിവേഗം ഫലം നൽകും .
ഭദ്രകാളി പ്രീതി നേടാൻ ഏറ്റവും ശ്രേഷ്ഠ ദിവസങ്ങളായ കുംഭം, മീനം മാസങ്ങളിലെ ഭരണിനാളിൽ ഈ 12 മന്ത്രങ്ങളും ജപിച്ചു തുടങ്ങണം. 2021 ഫെബ്രുവരി
18 നാണ് കുംഭഭരണി; മീന ഭരണി മാർച്ച് 18 നാണ്.
ജാതി, ലിംഗ ഭേദമില്ലാതെ ആർക്കും ആരാധിക്കാവുന്ന ദേവതയാണ് ഭദ്രകാളി. തന്റെ ഭക്തരോട് അങ്ങേയറ്റം കരുണാമയിയായ ദേവിയുടെ 12 മന്ത്രങ്ങൾ ഭരണി നാളിൽ തുടങ്ങി 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ അത്ഭുതകരമായ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. രാവിലെയും വൈകിട്ടും 3 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. നിത്യജപത്തിനും ഈ മന്ത്രങ്ങൾ ഉത്തമമാണ്. അഭിപ്രായ ഭിന്നതകളും കലഹവും ഒഴിഞ്ഞ് ദമ്പതികൾ തമ്മിൽ സ്നേഹവും
മന:പെരുത്തവും വർദ്ധിക്കും. സമ്പൂർണ്ണമായ
കുടുംബ സൗഖ്യവും ഈ മന്ത്രജപം നമുക്ക് സമ്മാനിക്കും.
ഭദ്രകാളി പ്രീതി നേടുവാൻ ഉത്തമമായ മറ്റൊരു കർമ്മമാണ് പൊങ്കാല. കുംഭം, മീനം മാസങ്ങളിലെ
ഭരണി ദിവസം പൊങ്കാലയിടാൻ വളരെ വിശേഷമാണ്.
ഈ ദിവസങ്ങളിലെ പ്രാർത്ഥനകൾക്ക് ഇരട്ടിഫലമാണ്.
ഐശ്വര്യം, കാര്യസിദ്ധി, വിജയം എന്നിവയാണ് ഭരണി
പൊങ്കാല സമർപ്പണ ഫലങ്ങൾ. ഭരണി ദിവസം രാവിലെ
വീടിന്റെ മുമ്പിൽ പൊങ്കാലയിടണം. ശർക്കര പായസം പൊങ്കാല ദാമ്പത്യശാന്തി, ദാരിദ്ര്യശാന്തി, ധനലബ്‌ധി എന്നിവയ്ക്ക് ഉത്തമമാണ്. പാൽപ്പായസ പൊങ്കാല ദാമ്പത്യ സൗഖ്യമേകും. വെള്ളച്ചോർ പാപശാന്തി, കലഹശാന്തി, ശത്രുദോഷശാന്തി എന്നിവയ്ക്ക് ഉത്തമം.
ഭദ്രകാളി ദ്വാദശമന്ത്രങ്ങൾ
ഓം ഹ്രീം ഭദ്രകാള്യൈ ശ്മശാനവാസിന്യെെ നമ:
ഓം ഹ്രീം ഉഗ്രകാള്യൈ ഉഗ്രരൂപായൈ നമ:
ഓം ഐം വശ്യകാള്യൈ മഹാകാള്യൈ നമ:
ഓം ഐം ക്ലീം സൗ: കാളരാത്ര്യൈ മേഘലായൈ നമ:
ഓം ഐം ക്‌ളീം സൗ: രാക്ഷസഘ്ന്യെെ ത്രിശൂലായൈ നമ:
ഓം ഐം ക്ലീം സൗ: രാവണപ്രപൂജിതായൈ ഭദ്രകാള്യൈ നമ:
ഓം ഭദ്രകാള്യൈ നീലകാള്യൈ ഐം മദാർച്ചിതായൈനമ:
ഓം സമ്മോഹിതായൈ ഐം ക്ലീം സൗ: ഹ്രീം നമ:
ഓം വശിന്യെെ കാമാക്ഷ്യൈ ഐം ക്ലീം സൗ: മഹാദേവ്യെെ നമ:
ഓം ദേവാർച്ചിതായൈ സുന്ദര്യൈ
ഹ്രീങ്കാരശക്ത്യൈ സുരമോഹിതായൈ നമ:
ഓം ഹിമവത്പൂജ്യായൈ വന്ദ്യായൈ തീർത്ഥസേവിതായൈ നമ:
ഓം ഹ്രീങ്കാരശക്ത്യൈ സുരപ്രദായൈ ഐം ഹ്രീം നമ:
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655