Saturday, 23 Nov 2024
AstroG.in

കുംഭഭരണിക്ക് ഭദ്രകാളിയെ ഭജിച്ചാൽ
ഒരു വർഷം ആപത്തും മൃത്യുവും ഒഴിയും

ജ്യോതിഷരത്‌നം വേണു മഹാദേവ്
കുംഭഭരണിനാൾ ഭദ്രകാളിയെ വിധിപൂർവം പൂജിച്ചാൽ ആ വർഷം കാലമൃത്യു ഒഴികെ യാതൊരുവിധ ആപത്തും മൃത്യുവും മറ്റ് ദോഷദുരിതങ്ങളും ബാധിക്കില്ലെന്ന് കാളീ ഭക്തർ അടിയുറച്ച് വിശ്വസിക്കുന്നു. മൃത്യുജ്ഞയം കൊണ്ട് പോലും അകറ്റാൻ ആകാത്ത മൃത്യുദോഷത്തിന് ഭദ്രകാളിയെ പൂജിച്ചാൽ മതി എന്ന് പറയപ്പെടുന്നു.

ഏറ്റവും കൂടുതൽ ഭദ്രകാളി ക്ഷേത്രങ്ങളും ഭക്തരുമുള്ള കേരളത്തിലെ പതിനെട്ടരക്കാവുകൾ ഏറെ പ്രസിദ്ധമാണ്. ഇവ ആചാര ശ്രേഷ്ഠത കൊണ്ടും സമ്പ്രദായ ഭേദം കൊണ്ടും വ്യത്യസ്തമാണ്. 13 കാവുകളും അഞ്ച് അരക്കാവുകളും ചേർന്നതാണ് പതിനെട്ടരക്കാവുകൾ.

ഇതിൽ കൊടുങ്ങല്ലൂർ കാവാണ് മൂലസ്ഥാനം. രണ്ടാമതായി മാടായി കാവ് പറയുന്നു. വളരെ പ്രാധാന്യം അർഹിക്കുന്ന മറ്റ് രണ്ടു കാവുകൾ തിരുമാണ്ഡാം കുന്നും, പനയനാർ കാവുമാണ്. ഈ കാവുകളെ കരിങ്കാളി ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു.

13 കാവുകൾ

1 കൊടുങ്ങല്ലൂർ കാവ് …….. കൊടുങ്ങല്ലൂർ
2 മാടായി കാവ് ………………… മാടായി
3 തിരുമാന്ധാംകുന്ന് ………….അങ്ങാടിപ്പുറം
4 പനയന്നാർ കാവ് …………….മാന്നാർ.
5 മുത്തുറ്റ് കാവ്…………………. തിരുവല്ല.
6 കോടിക്കുന്ന് കാവ്…………. കോടിക്കുന്ന് പള്ളിപ്പുറം
7 ശ്രീ വളയനാട്കാവ്…………. കോഴിക്കോട്
8 പിഷാരി കാവ്………………….. കൊയിലാണ്ടി
9 കളിയാംവള്ളി കാവ്…………വടകര
10 തിരുവഞ്ചേരി കാവ്………..കൂത്തു പറമ്പ്
11 മാമാനത്ത് കാവ്………… … ഇരിക്കൂർ
12 കളരിവാതുക്കൽ കാവ് …..കണ്ണൂർ
13 മന്നം പുറത്ത് കാവ് …………നീലേശ്വരം.

കുംഭ മാസത്തിലെ ഭരണിയാണ് ഈ കാവുകളിലെ ഒരു പ്രധാന വിശേഷം. അതിന് കാരണമുണ്ട് സൂര്യൻ്റെ രണ്ടു പുത്രൻമാരാണ് യമനും ശനിയും . ഇവർ രണ്ടും മൃത്യു , ആപത്ത് എന്നിവയുടെ കാരകന്മാരാണ്. കുംഭം രാശിയുടെ അധിപനാണ് ശനി. ഭരണി നക്ഷത്രത്തിൻ്റെ ദേവത യമനും. കുംഭം രാശിയിൽ സൂര്യൻ്റെ സ്ഥിതിയും കുംഭ മാസത്തിലാണ്. അങ്ങനെ വരുമ്പോൾ ഈ കാല ചക്രത്തിന് ഒരു പ്രത്യേക പ്രതിഭാസം ഉണ്ടാകും. ഈ സമയത്ത് മൃത്യു മണ്ഡലത്തിൻ്റെ മുഖം തുറക്കും. അതിൽ നിന്ന് ഭക്തർക്ക് ഭദ്രത കൊടുക്കുന്നവളാണ് ഭദ്രകാളി “പഞ്ചയോജന വിസ്തീർണ്ണം മൃത്യൂർശ്ച മുഖ മണ്ഡലം തസ്മാത് രക്ഷ മഹാ വിദ്യാ ഭദ്രകാളി നമസ്തുതേ ” വന ദുർഗ്ഗാ ഉപനിഷത്ത് ഇക്കാര്യം വ്യക്തമാക്കുന്നു.

ജ്യോതിഷരത്‌നം വേണു മഹാദേവ്,

  • 91 8921709017

Story Summary: Significance of Bhadrakali worshipping on Kumbha Bharani


error: Content is protected !!