Saturday, 23 Nov 2024
AstroG.in

കുംഭാഷ്ടമി, തിരുവില്വാമല ഏകാദശി,ശിവരാത്രി; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2024 മാർച്ച് 3 – 9)
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

വൈക്കത്ത് കുംഭാഷ്ടമി, തിരുവില്വാമല ഏകാദശി, പ്രദോഷം, ശിവരാത്രി എന്നിവയാണ് 2024 മാർച്ച് 3 ന് വൃശ്ചികക്കൂറിൽ അനിഴം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ. വാരം ആരംഭിക്കുന്ന കുംഭം 19 നാണ് ആചാരപരമായി ഏറെ പ്രാധാന്യമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി എന്നറിയപ്പെടുന്ന കുംഭാഷ്ടമി. വൈക്കം ക്ഷേത്രത്തിന് കിഴക്കുള്ളവർ മാശിഅഷ്ടമിയും എഴുന്നള്ളത്തും വളരെയധികം ആർഭാടമായാണ് ആഘോഷിക്കുന്നത്. മാർച്ച് 6 നാണ് വിജയഏകാദശി, തിരുവില്വാമല ഏകാദശി എന്നീ പേരുകളിൽ പ്രസിദ്ധമായ കുംഭ മാസത്തിലെ കറുത്തപക്ഷ ഏകാദശി. വിഷ്ണുപ്രീതി നേടി ശത്രു ദോഷവും തടസ്സങ്ങളും അകറ്റാൻ ഉത്തമമാണ് ഈ ഏകാദശി ആചരണം. തലേന്ന് രാത്രി 10:47 നും മാർച്ച് 7 രാവിലെ 9:27 നും മദ്ധ്യേയാണ് ഹരിവാസരം. മാർച്ച് 8 നാണ് പ്രദോഷവും ശിവരാത്രിയും. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ ഇക്കുറി ഒന്നിച്ച് വരുന്നത് ഈ ശിവരാത്രിയുടെ പ്രധാന്യം കൂട്ടുന്നു. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരേണ്ട പ്രദോഷവും ചതുർദ്ദശിതിഥി അർദ്ധരാത്രിയിൽ തട്ടേണ്ട ശിവരാത്രിയും ഒന്നിക്കുന്നു എന്നതിനാൽ അത്യപൂർവവും ഇരട്ടിഫലദായകവും ആണിത്. പാലാഴിമഥനത്തിൽ ഉണ്ടായ കാളകൂടം എന്ന കൊടുംവിഷം ലോക രക്ഷയ്ക്ക് ശ്രീ പരമേശ്വരൻ പാനം ചെയ്ത മഹാത്യാഗത്തിന്റെ പുണ്യ ദിനമായി ആചരിക്കുന്ന, ഈ ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ച് വ്രതമെടുത്താൽ പാപമോചനവും അഭീഷ്ട സിദ്ധിയും ഐശ്വര്യവും ലഭിക്കും അന്ന് ശിവ പഞ്ചാക്ഷരിയും ശിവഅഷ്ടോത്തരം, ശിവഅഷ്ടകം, ശിവസഹസ്രനാമം, ശിവസ്തുതികൾ തുടങ്ങിയവ ചൊല്ലുന്നത് അഭീഷ്ടങ്ങൾ സാധിച്ചു തരും. 2024 മാർച്ച് 9 ന് കുംഭക്കൂറിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കുടുംബാന്തരീക്ഷം അലങ്കോലമാകാം. വാഹനം ഓടിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കോടതിയിൽ നടക്കുന്ന കേസ് നിങ്ങളെ അസ്വസ്ഥരാക്കും. ഏകാന്തത അനുഭവപ്പെടും. ദാമ്പത്യബന്ധം മെച്ചപ്പെടും. വിദൂരയാത്ര പോകാൻ ആലോചിക്കും. കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലങ്ങൾ നേടണമെങ്കിൽ, ശുഭചിന്തകൾ നിലനിർത്താൻ ശ്രമിക്കണം. ജോലിക്ക് പതിവിലും പ്രാധാന്യം നൽകും.
ദിവസവും ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഒരു ചെറിയ കാര്യത്തിലെ അഭിപ്രായഭിന്നത വീടിന്റെ സമാധാനത്തെ ബാധിക്കും. കുടുംബാംഗങ്ങളോട് ദേഷ്യം വർദ്ധിക്കും.
വെളിപ്പെടുത്താൻ കഴിയാത്ത സ്നേഹം നിങ്ങളുടെ സന്തോഷം നശിപ്പിക്കും. കാഴ്ചപ്പാടിൽ ശുഭചിന്തകൾ നിലനിർത്തേണ്ടതാണ്. അല്ലെങ്കിൽ പുരോഗതിക്ക് അത് തടസ്സമാകും. വരുമാനത്തിൽ വർദ്ധനവിന് സാധ്യത കൂടുതലാണ്. അഹംഭാവത്താൽ ജോലി ഉപേക്ഷിക്കരുത്. നിത്യവും 108 തവണ വീതം ഓം ശരവണ ഭവഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ആരോഗ്യം ശ്രദ്ധിക്കണം. ഭാരം കൂടുതൽ വർദ്ധിക്കാതെ നോക്കണം. ബിസിനസുകാർക്ക് മികച്ച ലാഭവിഹിതം പ്രതീക്ഷിക്കാം. ഒരു ഇടപാട് വൻ വിജയമാകാൻ സാധ്യത കാണുന്നു. അമിതമായ ആത്മവിശ്വാസവും മേധാവിത്വ
വാസനയും നല്ലതല്ല. പഴയകാല രഹസ്യങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയുമായി പങ്കിടാൻ കഴിയും. ജോലിയുമായി ബന്ധപ്പെട്ട യാത്ര നേട്ടങ്ങൾ നൽകും. അശുഭ ചിന്തകൾ ഒഴിവാക്കുക. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
പുതിയ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ശുഭചിന്തകൾ വർദ്ധിക്കും. കുടുംബത്തിൽ മംഗളകർമ്മം നടക്കും.
ധാരാളം പണം ചിലവഴിക്കേണ്ടിവരും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ഗൃഹസംബന്ധമായ ചുമതലകൾ കാരണം ജോലിയിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. വിദേശത്ത്
പോകാൻ സാധിക്കും. എന്നും ഓം ശ്രീം നമഃ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അവർക്കായി ധാരാളം പണം ചിലവഴിക്കേണ്ടതായി വരും. ആരോഗ്യം മെച്ചപ്പെടും. ദു:ശീലങ്ങൾ കാരണം നിങ്ങളുടെ കുടുംബത്തിന് വലിയ സങ്കടമുണ്ടാകും. ആശയവിനിമയം നടത്തുന്നതിലെ വീഴ്ചകൾ തെറ്റിദ്ധാരണകൾ ഉണ്ടാകും. പ്രമോഷൻ പോലുള്ള നിരവധി നല്ല കാര്യങ്ങൾ നടക്കും.
ജോലിയിൽ മോശമായിരുന്ന സാഹചര്യങ്ങൾ മാറി വരും. ദേഷ്യം വർദ്ധിക്കും. എന്നും ഓം നമഃ ശിവായ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
നേത്ര സംബന്ധമായ തകരാറുകൾക്ക് ചികിത്സ തേടും. കൈയിൽ പണമുള്ളിടത്തോളം കാലം ചെലവുകൾ വർദ്ധിക്കുന്നത് തുടരുമെന്ന് മനസ്സിലാക്കും. സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടും. സാർത്ഥ താല്പര്യങ്ങൾ സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവർക്ക് മേൽ അടിച്ചേൽപ്പിക്കരുത്. ജോലിയിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. അപകീർത്തിക്ക് സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരുടെ പ്രശംസ, സഹകരണം ലഭിക്കും. നിത്യവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സാമ്പത്തിക വിഷമങ്ങൾ പരിഹരിക്കും. മാനസിക സമ്മർദ്ദങ്ങൾ കുറയില്ല. ആത്മവിശ്വാസക്കുറവ് തോന്നും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് നേരിടും. കുടുംബജീവിതവുമായി ബന്ധപ്പെട്ട് സമയം വളരെ നല്ലതാണ്. ജീവിതപങ്കാളിക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടും. ജീവിതത്തിൽ മികച്ച ചില മാറ്റങ്ങൾ സംഭവിക്കും. വിദ്യാർത്ഥികൾ പഠനത്തിലും
പരീക്ഷയിലും മികവ് തെളിയിക്കും. ദിവസവും ഓം ദും ദുർഗ്ഗായ നമഃ, ദുർഗ്ഗാ അഷ്ടോത്തരം ഇവ ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യത്തിൽ‌ വളരെയധികം പുരോഗതി ഉണ്ടാകും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാകുന്ന സമയമാണ്. ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദൂര യാത്ര ഗുണം ചെയ്യും. ചില കുടുംബാംഗങ്ങളുടെ പെരുമാറ്റം കാരണം അൽപ്പം അസ്വസ്ഥരാകും. മറ്റുള്ളവരോട് നന്നായി പെരുമാറാൻ ശ്രമിക്കേണ്ടതാണ്. ജീവിതപങ്കാളി കാരണം സമ്മർദ്ദങ്ങൾ നേരിടേണ്ടിവരും. ഭൂമി ഇടപാട് മാറ്റി വയ്ക്കും. ഓം ഭദ്രകാള്യൈ നമഃ നിത്യവും ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1, 2, 3)
ജോലിസ്ഥലത്തെ ഏതെങ്കിലും സ്വാർത്ഥവ്യക്തികൾ മൂലം മാനസിക സമ്മർദ്ദം അനുഭവിക്കാൻ സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ്സുകാർ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കണം. പ്രമുഖരായ വ്യക്തികളെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യും. വരുമാനം വർദ്ധിക്കും. ശരിയായ പദ്ധതികൾ ആസൂത്രണം ചെയ്യും. ബന്ധു ഗൃഹസന്ദർശനം തിരക്കേറിയ ജീവിതത്തിൽ
ആശ്വാസമാകും. ഓം നമോ നാരായണായ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരം കാണാൻ സാധിക്കും. വിവേകത്തോടെ മാത്രം നിക്ഷേപം നടത്തും. കുടുംബത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. വിവാഹം തീരുമാനിക്കും. മോശം ആരോഗ്യം കാരണം, നിഷേധ ചിന്തകൾ മനസ്സിൽ ഉണ്ടാകാം. പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. ഈശ്വരാനുഗ്രഹം അനുഭവപ്പെടും. ഗൃഹാന്തരീക്ഷത്തിൽ നിലനിന്ന പിരിമുറുക്കം കുറയും. ജോലിസ്ഥലത്ത് സഹപ്രവർത്തകർ ചൂഷണം ചെയ്യാൻ സാധ്യത. ഓം നമഃ ശിവ ദിവസവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുട്ടാതി 1, 2, 3 )
സർക്കാർ ഉദ്യോഗസ്ഥർക്ക് സമയം മികച്ചതായിരിക്കും. മറ്റുള്ളവർക്ക് സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ നല്ല ലാഭം
പ്രതീക്ഷിക്കാം. ഊഷ്മളമായ പെരുമാറ്റം ചുറ്റുമുള്ളവരെ പ്രത്യേകിച്ച് കുടുംബാംഗങ്ങളെ ഏറെ സന്തോഷിപ്പിക്കും. പ്രണയത്തിന്റെ കാര്യത്തിൽ, തിടുക്കത്തിൽ തീരുമാനം എടുക്കുന്നത് ഒഴിവാക്കണം. സുഖസൗകര്യങ്ങൾക്കായി പണം ചെലവഴിക്കും. ധർമ്മശാസ്താ പ്രീതി നേടണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരില്ല. എന്നാൽ ബന്ധുക്കൾക്ക് വേണ്ട ശ്രദ്ധയും പരിചരണവും നൽകണം. ക്ഷീണവും മാനസിക സമ്മർദ്ദവും നേരിടും.
മികച്ച വരുമാനം നേടാൻ കഴിയും. വീട്ടിലെ സ്ത്രീകളെ സഹായിക്കാൻ ശ്രമിക്കും. കുടുംബത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. ബിസിനസിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. വിവിധ മേഖലകളിൽ നിന്ന് പണം സമ്പാദിക്കാൻ സാധ്യതയുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കും. സർപ്പ പ്രീതി നേടണം. ഓം നമഃ ശിവായ ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559

error: Content is protected !!