Monday, 7 Oct 2024
AstroG.in

കൃഷ്ണ പക്ഷ അഷ്ടമിയിൽ കാളീഗായത്രി
ജപിച്ചാല്‍ ഏതൊരു ദോഷമകലും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ശത്രുദോഷങ്ങൾ ഉൾപ്പെടെയുള്ള സകല ദുരിതങ്ങളും ശമിക്കാൻ കറുത്തപക്ഷത്തിലെ അഷ്ടമിതോറും വ്രതമെടുക്കണം. ശത്രുസംഹാരിണിയായ ഭദ്രകാളിയെ ആണ് അഷ്ടമിയിൽ വ്രതമെടുത്ത് ഉപാസിക്കുന്നത്. ജലപാനം പോലുമില്ലാതെ വ്രതമെടുത്താല്‍ പെട്ടെന്ന് ഫലം ലഭിക്കും. ഭദ്രകാളീഗായത്രി പഠിച്ച് 2 നേരവും 108 വീതം ജപിച്ചാല്‍ ഏതൊരു ദോഷമകലും. വ്രതദിനത്തിൽ ക്ഷേത്രത്തിൽ കഴിവിനൊത്ത വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. അത്ഭുതശക്തിയുള്ളതാണ് കാളീ ഗായത്രി. പാപശാന്തിക്കും മുൻജന്മദോഷശാന്തിക്കും രോഗാദി അരിഷ്ടതകൾ മാറുന്നതിനും അഷ്ടമിവ്രതവും കാളീ ഗായത്രീമന്ത്ര ജപവും ബഹു വിശേഷമാണ്. കാളീ ഗായത്രി ജപത്തിനു മുൻപ് ഭദ്രകാളി ധ്യാനം ജപിച്ച ശേഷം കാളീ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമം. ജപവേളയിൽ ചുവന്ന വസ്ത്രം ധരിക്കണം.

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിരഃ
കൃത്വാ കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം

(കാർമേഘത്തിന്റെ നിറം; മൂന്നു കണ്ണുകൾ; ഇരിക്കുന്നത് വേതാള കണ്ഠത്തിൽ, ധരിച്ചിരിക്കുന്നത്
വാൾ, പരിച, തലയോട്ടി, ദാരിക ശിരസ്‌ എന്നിവ ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുക്കൾ, മാതൃക്കൾ എന്നിവ കൂടെയുണ്ട്‌, അണിഞ്ഞിട്ടുള്ളത് മനുഷ്യശിരസുകൾ കോർത്ത മാല്യം, വസൂരി മുതലായ ദുഷ്ടരോഗങ്ങൾ നശിപ്പിക്കുന്ന ഈശ്വരിയായ ഭദ്രകാളിയെ വന്ദിക്കുന്നു – ഇതാണ് ഈ ധ്യാനത്തിന്റെ പൊരുൾ.)

മൂലമന്ത്രം
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

കാളീഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂലഹസ്തായൈ ധീമഹേ
തന്നോ കാളീ പ്രചോദയാൽ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Story summary: Benefits of Ashtami Vritham and Kali Gayathri Japam

error: Content is protected !!