കേതു ദോഷം മാറാൻ ചാമുണ്ഡി ഭജനം
പുർണ്ണമായി സ്ഥിതി ചെയ്യുന്നതിനെ മുറിക്കുന്ന, പകുതിയാക്കുന്ന ഗ്രഹമാണ് കേതു. ഈ ഗ്രഹത്തിന്റെ ഉത്ഭവ കഥ തന്നെ ഈ പ്രത്യേകത ശരി വയ്ക്കുന്നു. ഒൻപതാം ഭാവത്തിലൊഴിച്ച് മറ്റേതു രാശിയില്‍ കേതു നില്ക്കുന്നതും ദോഷമാണ്. മറ്റു ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാഹുവിനും കേതുവിനും ഉച്ചരാശികളും സ്വക്ഷേത്രങ്ങളുമുണ്ട്. ചാരവശാലും രാഹുവിന്റെയും കേതുവിന്റെയും ഫലം യഥാക്രമം ശനിയുടെയും ചൊവ്വയുടെയും പോലെയാണ്. പൊതുവേ എവിടെ നിന്നാലും ദോഷം ചെയ്യുന്ന ഒന്നാണ് ഈ തമോഗ്രഹം. അതിന്റെ ദുരിതങ്ങൾ ഒഴിവാക്കാൻ പരിഹാരം ചെയ്യണം.
ഒൻപതാം ഭാവത്തിൽ മാത്രമാണ് കേതു ഗുണപ്രദൻ. ഈ ഭാവത്തിന്റെ അധിപൻ ഗുരുവാണ്; വ്യാഴം ഗുരുവും കേതു ഭക്തനുമാണ്. അതിനാൽ കേതു വ്യാഴത്തിന്റെ വീട്ടിൽ ശാന്തനാണ്. ഒൻപതിൽ കേതു നിൽക്കുന്നവർക്ക് അധികം കഷ്ടപ്പെടാതെ പ്രതിസന്ധികൾ അതി ജീവിക്കാൻ കഴിയും. കഠിനാദ്ധ്വാനത്തിലൂടെ ജീവിതകാലം മുഴുവൻ വളരാൻ സാധിക്കും.
ആത്മാർത്ഥതയുള്ളവരും അനുസരണയുള്ളവരുമാകും. തൊഴിലിൽ ഉയർന്നനിലയിലെത്തും. ജീവിതകാലം മുഴുവൻ വിദേശത്ത് കഴിയും. പണത്തിന് ബുദ്ധിമുട്ടില്ല. ദൈവാധീനം കൂടെയുണ്ടാകും. ലഗ്നത്തിലെയും പന്ത്രണ്ടിലെയും കേതു താരതമ്യേന വലിയ ദോഷം ചെയ്യില്ലെന്നും പറയുന്നു. കേതു ദോഷത്തിന് ചാമുണ്ഡി ദേവിയെ ഭജിക്കുകയും വൈഡൂര്യ രത്‌നം ധരിക്കുകയുമാണ് ഒരു പ്രതിവിധി. സർപ്പാരാധന മുടക്കരുത്.