Friday, 4 Apr 2025
AstroG.in

കൈവിഷദോഷം മാറ്റാനുള്ള വിവിധ വഴികൾ ഇതാ കേൾക്കാം

വിശ്വാസികൾക്കെല്ലാം വളരെ സുപരിചിതമായ ഒരു കാര്യമാണ് കൈവിഷദോഷം. വളരെ സന്തോഷത്തോടും ചുറുചുറുക്കോടും ജീവിച്ചു പോകുന്ന ചില മനുഷ്യർ പെട്ടെന്ന് കർമ്മശേഷിയും പ്രസരിപ്പും നഷ്ടപ്പെട്ട് നിരാശയ്ക്ക് അടിപ്പെട്ട് തകർന്നു പോകുന്നതും മോശം ബന്ധങ്ങളിൽ അകപ്പെട്ട് വഴി തെറ്റുന്നതും ചിലരുടെ കാര്യത്തിൽ സൗന്ദര്യം പോലും നഷ്ടപ്പെട്ട് പേക്കോലങ്ങളായി മാറുന്നതുമെല്ലാം ചുറ്റിലും നാം കാണാറുണ്ട്. വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാര സാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേര്‍ത്തു നല്‍കുന്ന ഗൂഢപ്രയോഗങ്ങളാണ് ഇതിന് കാരണമെന്ന് ബഹുഭൂരിപക്ഷം വിശ്വാസികളും കരുതുന്നു.

‘കടുകുമണിയോളമുള്ള കൈവിഷം വയറ്റില്‍ പറ്റിക്കിടന്ന്‌ വളരും’ എന്നാണ്‌ ഇതേപ്പറ്റിയുള്ള വിശ്വാസം. പ്രതിക്രിയകളാലും മരുന്നു കൊണ്ടും അത് പുറത്തു കളയുന്നതുവരെ എത്ര ചികിത്സിച്ചാലും മാറാത്ത പ്രശ്നങ്ങൾ അത് വ്യക്തികൾക്ക് ഉണ്ടാക്കും. എല്ലാ മനുഷ്യ ശരീരത്തിന് ചുറ്റും ക്രിയാത്മകമായ ഒരു പ്രഭാവലയമുണ്ട്. ഒരോരുത്തരുടെയും മനസിന്റെ അല്ലെങ്കിൽ മാനസിക നിലയുടെ ബഹിർസ്ഫുരണമാണ് ഈ പ്രകാശ വലയം അഥവാ ഊർജ്ജ വലയം. ഒരു വ്യക്തിയുടെ ഉള്ളിൽ കടക്കുന്ന കൈവിഷം ഈ ഊർജ്ജത്തിന്റെ സ്വാഭാവിക പ്രസരണം തടസപ്പെടുത്തും. അതോടെ ആ വ്യക്തിയുടെ മാത്രമല്ല ചുറ്റും ഉള്ളവരുടെ പോലും ജീവിതം താളം തെറ്റും. പെരുമാറ്റവും പ്രതികരണവുമെല്ലാം മാറി മറിയും. മനസിൽ കയറിപ്പറ്റുന്ന നെഗറ്റീവ് എനർജി അവരെ നേരെ ചൊവ്വെ ചിന്തിക്കാൻ പോലും കഴിയാത്തവരാക്കി മാറ്റും. കൈവിഷ ദോഷം എന്താണ്? എങ്ങനെയെല്ലാം അത് ബാധിക്കാം ? എന്തെല്ലാമാണ് പരിഹാര മാർഗ്ഗങ്ങൾ ? ചെറിയ കൈവിഷബാധകൾ ഒഴിച്ചു വിടാനുളള മാർഗ്ഗങ്ങൾ എന്തെല്ലാമാണ്? കടുത്ത കൈവിഷ ബാധാ ദോഷങ്ങളെ എങ്ങനെയെല്ലാം നേരിടാം? എന്തെല്ലാം പ്രതി ക്രിയകൾ പരിഹാരമാകും. ധാരാളം ആളുകളെ വല്ലാതെ അലട്ടുന്ന ഈ ചോദ്യങ്ങൾക്കെല്ലാം പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വളരെ വിശദമായി മറുപടി നൽകുന്നു. മിക്കവരുടെയും മനസിനെ ശരിക്കും അലട്ടിക്കൊണ്ടിരിക്കുന്ന സംശയങ്ങൾക്കെല്ലാം ആചാര്യന്റെ ഉപദേശം അറുതി വരുത്തുക തന്നെ ചെയ്യും. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
What would make this website better?

0 / 400