Thursday, 9 May 2024
AstroG.in

കോൺ തിരിഞ്ഞ ദിശകളിലേക്ക്വീട് നിർമ്മിക്കുന്നത് ഉത്തമമല്ല

കെ ദേവരാജൻ
വാസ്തു ശാസ്ത്രം പാലിച്ച് വീട് വയ്ക്കുമ്പോൾ ഏറ്റവും പ്രധാനമായി പാലിക്കേണ്ട ഒന്നാണ് നാല് കൃത്യമായ ദിശകളില്‍ ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖമായി ഗൃഹങ്ങള്‍ നിർമ്മിക്കാൻ ശ്രമിക്കുക എന്നകാര്യം. അതുപോലെ തന്നെ വലിയ ഭൂമികളെ പ്ലോട്ടുകളാക്കി തിരിക്കുമ്പോൾ വഴിയും പ്ലോട്ടുകളും ദിശയ്ക്കനുസരിച്ച് അല്ലെങ്കിൽ ദിശയ്ക്ക് സമാന്തരമായി ചെയ്യുന്നതാണ് നല്ലത്.

ഗൃഹത്തിന്റെ ദർശനത്തെപ്പറ്റി പറയുമ്പോൾ ആദ്യം ദിശകളെപ്പറ്റിയാണ് മനസ്സിലാക്കേണ്ടത്. അതായത് ഭൂമിയിൽ എട്ട് ദിക്കുകളുണ്ട് എന്നാണ് വാസ്തു ശാസ്ത്രം മനസ്സിലാക്കിത്തരുന്നത്. നാല് മഹാദിക്കുകളും നാല് വിദിക്കുകളും കൂടിയാണ് എട്ട് ദിക്കുകൾ വരുന്നത്.

കൃത്യമായ കിഴക്ക്, കൃത്യമായ തെക്ക്, കൃത്യമായ പടിഞ്ഞാറ്, കൃത്യമായ വടക്ക് എന്നിവയാണ് നാല് മഹാദിക്കുകൾ. തെക്കുകിഴക്കേ കോൺ, തെക്കുപടിഞ്ഞാറേ കോൺ, വടക്കുപടിഞ്ഞാറെ കോൺ, വടക്കുകിഴക്ക് കോൺ എന്നിവയാണ് നാല് വിദിക്കുകൾ.

മേൽപറഞ്ഞ എട്ട് ദിക്കുകളിൽ കോൺ തിരിഞ്ഞ ദിശകളിലേക്ക് മുഖമായി ഗൃഹങ്ങൾ നിർമ്മിക്കുന്നത് ഉത്തമമല്ല. അഥവാ ഉയർച്ച ഉണ്ടാക്കി തരുന്നതും വാസയോഗ്യവുമായ ഗൃഹങ്ങൾക്ക് യോജിച്ച ലക്ഷണമല്ല എന്നുമാണ് ശാസ്ത്രം അനുശാസിക്കുന്നത്. കൃത്യമായ ദിശകളിലേക്ക് മുഖമായി മാത്രമാണ് ഗൃഹങ്ങൾ നിർമ്മിക്കേണ്ടത് എന്ന് വാസ്തുശാസ്ത്രം സുവ്യക്തമായി പറയുമ്പോഴും വഴികൾക്ക് സമാന്തരമായി കോണുതിരിഞ്ഞ് ദിശകളിലേക്ക് മുഖമായി എലിവേഷൻ മാത്രം പ്രാധാന്യമായി ചിന്തിച്ച് ഗൃഹങ്ങൾ നിർമ്മിക്കരുത്.

Story Summary: Vastu Tips; House facing Direction

error: Content is protected !!