Thursday, 21 Nov 2024
AstroG.in

ക്ഷേത്ര ബലിക്കല്ലിൽ തൊടുന്നത് അപരാധം

ക്ഷേത്ര ദർശന സമയത്ത്  അറിയാതെ പോലും ബലിക്കല്ലിൽ  സ്പർശിക്കുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്യരുത്.  അങ്ങനെ സംഭവിച്ചാൽ ഒരു കാരണവശാലും ബലിക്കല്ലിൽ തൊട്ട് തലയിൽ വെയ്ക്കരുത്. ബലിക്കല്ല് തൊടാനുള്ളതല്ല. സ്പർശിക്കുന്നതും  ചവിട്ടുന്നത്  തെറ്റ്. തൊട്ടുതലയിൽ വെയ്ക്കുന്നത് രണ്ടാമത്തെ തെറ്റ്.ഇതിന് പരിഹാരമായി ഇനി പറയുന്ന ക്ഷമാപണമന്ത്രം ചൊല്ലണം.

കരചരണകൃതം

വാക്കായജം കർമ്മജം വാ

ശ്രവണനയനജം വാ 

മാനസം വാ പരാധം 

വിഹിതമിഹിതം വാ 

സർവ്വമേ തത് ക്ഷമ സ്വ: 

ശിവശിവകരുണാബ്‌ധോ

ശ്രീമഹാദേവ ശംഭോ 

ഈ ക്ഷമാപണ മന്ത്രം മൂന്ന് തവണ ജപിച്ചാൽ  അറിയാതെ ചെയ്ത അപരാധ ദോഷം മാറും.

ക്ഷേത്രവിഗ്രഹത്തെ ആവരണം ചെയ്തിരിക്കുന്ന സപ്താവരണങ്ങളാണ് മതിൽക്കെട്ട്, പുറത്തെ പ്രദക്ഷിണവഴി, പുറബലിവട്ടം, ചുറ്റമ്പലം, അകത്തെപ്രദക്ഷിണവഴി, അകബലിവട്ടം, ശ്രീകോവിൽ എന്നിവ. ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ എട്ടുദിക്കുകളെയും അതിന്റെഅധിപന്മാരായ അഷ്ടദിക്പാലകരെയുമാണ്. അതു കൊണ്ടാണ് എട്ടുദിക്കുകളേയും അവയുടെ അധിപരെയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. ശ്രീകോവിലിന് ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലും പുറത്ത് പ്രദക്ഷിണ വഴിയിലും മുന്നിലുമാണ്  ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു. ഇന്ദ്രനാണ്  കിഴക്ക് വശത്ത്. തെക്ക്‌ കിഴക്ക്‌ അഗ്നിദേവൻ.

യമദേവൻ തെക്ക് ദിക്കിൽ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കുന്നത്‌ ആ ദിക്കിന്റെ ദേവനായ നിരൃതിയാണ്. പടിഞ്ഞാറ് വശത്ത് വരുണൻ.  വടക്ക് പടിഞ്ഞാറ് സ്ഥാനത്ത് വരുണൻ.വടക്ക് ദിക്കിന്റെ അധിപൻ കുുബേരനാണെങ്കിലും  ക്ഷേത്ര   ബലിക്കല്ലിന്റെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്. കൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപനായ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും വടക്ക്‌ കിഴക്കിനും ഇടയിൽ സ്ഥാപിച്ചിരിക്കുന്നു. താഴെ ഭാഗത്തിന്റെ  അധിപൻ അന്തനാണ്. നിരൃതിയുടേയും അതായത്  തെക്ക്-പടിഞ്ഞാറ് ദിക്കിന്റെയും  വരുണന്റേയും  അതായത്പടിഞ്ഞാറ് ദിക്കിന്റെയുംബലിക്കല്ലുകൾകിടയിലാണ്‌ അനന്തന്റെ ബലിക്കല്ലിന്റെ സ്ഥാനം. ദേവന്റെ വികാരങ്ങളുടെ മൂർത്തികളാണ് ബലിക്കല്ലുകൾ. ഇവ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പകരുന്നവയാണ്.

ദേവനുചുറ്റും ഈ വികാരവലയങ്ങൾ നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാൽ അവ മുറിഞ്ഞാൽ വികാരങ്ങളുടെ മൂരത്തികളായ ഗന്ധർവ്വന്മാർ ബാധിക്കുമെന്നു പറയും. എന്നാൽ നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചു കൊണ്ടിരിക്കുന്നതിനാൽ നടവഴിയിലൂടെ കടന്നുപോകാം.പരസ്പരം ബന്ധിച്ചു നിന്ന് ദേവനിലേക്ക് അന്തർമ്മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയിൽ കഴിയുന്ന മൂർത്തികളെ  ചവിട്ടിയാൽ ധ്യാനം തടസപ്പെടും.  അപ്പോൾ  അവ കോപിക്കുമെന്നാണ് തത്വം.

ശ്രീമഹാദേവ ശംഭോ ഈ ക്ഷമാപണ മന്ത്രം മൂന്ന് തവണ
ജപിച്ചാൽ  അറിയാതെ ചെയ്ത അപരാധ ദോഷം മാറും.
ക്ഷേത്രവിഗ്രഹത്തെ ആവരണം ചെയ്തിരിക്കുന്ന സപ്താവരണങ്ങളാണ് മതിൽക്കെട്ട്, പുറത്തെ പ്രദക്ഷിണവഴി, പുറബലിവട്ടം, ചുറ്റമ്പലം, അകത്തെപ്രദക്ഷിണവഴി, അകബലിവട്ടം, ശ്രീകോവിൽ എന്നിവ. ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ എട്ടുദിക്കുകളെയും അതിന്റെഅധിപന്മാരായ അഷ്ടദിക്പാലകരെയുമാണ്. അതു കൊണ്ടാണ് എട്ടുദിക്കുകളേയും അവയുടെ അധിപരെയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. ശ്രീകോവിലിന് ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലും പുറത്ത് പ്രദക്ഷിണ വഴിയിലും മുന്നിലുമാണ്  ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.

ഇന്ദ്രനാണ്  കിഴക്ക് വശത്ത്. തെക്ക്‌ കിഴക്ക്‌ അഗ്നിദേവൻ. യമദേവൻ തെക്ക് ദിക്കിൽ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കുന്നത്‌ ആ ദിക്കിന്റെ ദേവനായ നിരൃതിയാണ്. പടിഞ്ഞാറ് വശത്ത് വരുണൻ.  വടക്ക് പടിഞ്ഞാറ് സ്ഥാനത്ത് വരുണൻ.വടക്ക് ദിക്കിന്റെ അധിപൻ കുുബേരനാണെങ്കിലും  ക്ഷേത്ര   ബലിക്കല്ലിന്റെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്. കൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപനായ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും വടക്ക്‌ കിഴക്കിനും ഇടയിൽ സ്ഥാപിച്ചിരിക്കുന്നു. താഴെ ഭാഗത്തിന്റെ  അധിപൻ അന്തനാണ്. നിരൃതിയുടേയും അതായത്  തെക്ക്-പടിഞ്ഞാറ് ദിക്കിന്റെയും  വരുണന്റേയും  അതായത്പടിഞ്ഞാറ് ദിക്കിന്റെയുംബലിക്കല്ലുകൾകിടയിലാണ്‌ അനന്തന്റെ ബലിക്കല്ലിന്റെ സ്ഥാനം. ദേവന്റെ വികാരങ്ങളുടെ മൂർത്തികളാണ് ബലിക്കല്ലുകൾ. ഇവ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പകരുന്നവയാണ്.

ദേവനുചുറ്റും ഈ വികാരവലയങ്ങൾ നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാൽ അവ മുറിഞ്ഞാൽ വികാരങ്ങളുടെ മൂരത്തികളായ ഗന്ധർവ്വന്മാർ ബാധിക്കുമെന്നു പറയും. എന്നാൽ നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചു കൊണ്ടിരിക്കുന്നതിനാൽ നടവഴിയിലൂടെ കടന്നുപോകാം.പരസ്പരം ബന്ധിച്ചു നിന്ന് ദേവനിലേക്ക് അന്തർമ്മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയിൽ കഴിയുന്ന മൂർത്തികളെ  ചവിട്ടിയാൽ ധ്യാനം തടസപ്പെടും.  അപ്പോൾ  അവ കോപിക്കുമെന്നാണ് തത്വം.

error: Content is protected !!