Friday, 10 May 2024
AstroG.in

കർക്കടകം ലഗ്നക്കാർക്ക് ഭാഗ്യം മുത്ത്

ഭാഗ്യരത്‌നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം, ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്,  ജനനത്തീയതി ഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്.  ലഗ്നാധിപൻ ചന്ദ്രനായ കർക്കടകത്തിൽ  പിറന്നവർക്ക് ധരിക്കാൻ പറ്റിയ രത്നം മുത്താണ്. പുണർതം അവസാനകാൽ,  പൂയം, ആയില്യംനക്ഷത്രങ്ങളിൽ പിറന്നവരാണ്  കർക്കടക ലഗ്നക്കാർ: 

1 മുത്ത്

കാലപുരുഷന്റെ ഹൃദയസ്ഥാനത്തിന്റ അധിപനായ ചന്ദ്രന്റെ രത്‌നമായ മുത്ത് ധരിക്കുന്നത്കർക്കടക ലഗ്നക്കാർക്ക് എത് കാലത്തും  ശ്രേയസ്‌കരമാണ്. മന:ശാന്തി, ഓർമ്മശക്തി, ഗൃഹസൗഖ്യം,  ആരോഗ്യ സംരക്ഷണം, എന്നിവയ്ക്ക് മുത്ത് ധരിക്കാം. അല്ലെങ്കിൽ ചന്ദ്രകാന്തം ധരിക്കാം.

2 മാണിക്യം

കർക്കടക ലഗ്നക്കാർ ധനലാഭത്തിനും, വാക്‌സാമർത്ഥ്യത്തിനുമായി മാണിക്യം ധരിക്കുന്നത് ഗുണപ്രദമാണ്.

3 ചുവന്ന പവിഴം

കർക്കടക ലഗ്നത്തിന്റെ കേന്ദ്ര ത്രികോണ രാശികളുടെ അധിപനായ ചൊവ്വയുടെ രത്നമായ ചുവന്ന പവിഴം ധരിക്കുന്നത് തൊഴിൽ, സമ്പത്ത്, സന്താനഗുണം, ശത്രു വിജയം, ദേഹരക്ഷ, ബുദ്ധിശകതി, പ്രഭാവം എന്നിവ ലഭിക്കാൻ ഇടയാക്കും.

4 മഞ്ഞപുഷ്യരാഗം

കർക്കടകത്തിന്റെ ഒമ്പതാം രാശ്യാധിപനായ  വ്യാഴത്തിന്റെ രത്നമായ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഭാഗ്യപുഷ്ടി, ധനലാഭം, ഐശ്വര്യം, ഉദരരോഗശമനം എന്നിവയ്ക്ക് നല്ലതാണ്.  കർക്കിടക ലഗ്നക്കാർ മുത്ത്, പവിഴം, മഞ്ഞപുഷ്യരാഗം എന്നീ രത്‌നങ്ങൾ ഒരുമിച്ച് ധരിച്ചാൽ വലിയ നേട്ടങ്ങൾ ഉണ്ടാകും എന്നത് പരീക്ഷണ ഫലം.

– ആർ.സഞ്ജീവ് കുമാർ,

ജ്യോതിഷ് അസ്ട്രോളജിക്കൽ സെന്റർ,

തിരുവനന്തപുരം – 695 014

Mobile#: +91-9447251087, +91-9526480571

email: jyothisgems@gmail.com

error: Content is protected !!