Saturday, 21 Sep 2024
AstroG.in

കർക്കടകത്തിലെ മുപ്പെട്ടു വെള്ളിയിൽ
ശ്രീലളിതാ പഞ്ചവിംശതി ജപിച്ചാൽ

മംഗള ഗൗരി
മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് മുപ്പെട്ടു വെള്ളി. സൂര്യൻ, ചന്ദ്രൻ , ചൊവ്വ തുടങ്ങി എല്ലാ ഗ്രഹങ്ങളും സൗരയൂഥത്തിന്റെ ഭാഗങ്ങളാകയാൽ അവയുടെ രശ്മികൾ സൂര്യരശ്മികളോട് ചേർന്നാണ് ഭൂമിയിലെത്തുക. ഓരോ ദിവസവും ഉദയഹോരയിൽ അതായത് ഉദയമണിക്കൂറിൽ ഏത് ഗ്രഹത്തിന്റെ രശ്മിയാണോ സൂര്യനോട് ചേർന്ന് ഭൂമിയിൽ പതിക്കുക ആ ഗ്രഹത്തിന്റെ പേരാണ് ആ ദിവസത്തിനുള്ളത്. അതിനാൽ ശുക്രന്റെ സ്വാധീനം ഭൂമിയിൽ ലഭിക്കുന്ന ദിവസം വെള്ളിയാഴ്ചയായി. ഇത്തരത്തിൽ കർക്കടക മാസത്തിലെ ആദ്യ വെള്ളിയാഴ്ച, 2022 ജൂലൈ 22 മുപ്പെട്ട് വെള്ളിയാണ്. ലക്ഷ്മീ ദേവിക്കും ഗണപതി ഭഗവാനും പ്രാധാന്യമുള്ള ദിവസമാണ് വെള്ളിയാഴ്ചകൾ അതിനാൽ ഈ ദിവസം ലക്ഷ്മീ പ്രീതിക്കൊപ്പം ഗണേശ പ്രീതിയും നേടണം.

ലക്ഷ്മീ പ്രീതിക്കായി മഹാലക്ഷ്മി മൂലമന്ത്രം, അഷ്ടകം, ലളിതാ സഹസ്രനാമം, ശ്രീലളിതാ പഞ്ചവിംശതി എന്നിവയാണ് പ്രധാനമായും ജപിക്കേണ്ടത്. ഗണേശ പ്രീതിക്കായി ഗണേശ മൂലമന്ത്രം, അഷ്ടോത്തരം എന്നിവ ജപിക്കാം. ലക്ഷ്മീപ്രീതിക്ക് ക്ഷേത്ര ദർശനം നടത്തി വെളുത്ത പൂക്കൾ സമർപ്പിക്കണം. പുഷ്‌പാഞ്‌ജലിയും പാൽപ്പായസവും വഴിപാടായി നടത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മുപ്പെട്ടു വെള്ളി നാൾ
മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് ഉത്തമ മാർഗമാണ്.
ഗണപതി പ്രീതിക്കായി കറുകമാല സമർപ്പിക്കുക, മോദകം, അപ്പം വഴിപാട് ഗണപതി ഹോമം നടത്തുക എന്നിവ നല്ലതാണ്. കടം ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാർഥിക്കുകയാണ് വേണ്ടത്.

ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കുന്നതിന് അതിവിശേഷമാണ് മുപ്പെട്ടു വെള്ളി. ദേവിയെ ലളിതാ ത്രിപുരസുന്ദരീ ഭാവത്തിൽ ഭജിക്കുന്നതിന് ഏറ്റവും നല്ലത് ലളിതാസഹസ്രനാമമാണ്. തിരക്ക് കാരണം അത് ജപിക്കാൻ സാധിക്കാത്തവർക്ക് ലളിതാസഹസ്രനാമ ധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. കുങ്കുമം, ചന്ദനം, ഭസ്മം ഇവ മൂന്നും ചേര്‍ത്ത് ജപവേളയിൽ തൊടുന്നത് നല്ലതാണ്. ഇത് ത്രിപുരസുന്ദരീ പ്രതീകമാണ്. ശ്രീലളിതാ പഞ്ചവിംശതി
നാമാവലി ജപിക്കുന്നതിനു പ്രത്യേക നിഷ്ഠകളില്ല. ശരീര ശുദ്ധി വരുത്തിയ ശേഷം സന്ധ്യയ്ക്ക് നിലവിളക്കിന് മുന്നിലിരുന്ന് ജപിക്കുന്നത് നന്ന്. ജപത്തിലൂടെ ഗാർഹിക അരിഷ്ടതകൾ , സന്താനക്ലേശം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം.
ലളിതാ സഹസ്രനാമ ധ്യാനം

സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത് –
താരാനായകശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോല്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം
സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമ വിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
അശേഷജനമോഹിനീ മരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ:
അഹമിത്യേവ വിഭാവയേ ഭവാനീം
ശ്രീലളിതാ പഞ്ചവിംശതി സ്‌തോത്രം

ഓം സിംഹാസനേശീ ലളിതാ മഹാരാജ്ഞി വരാങ്കുശ
ചാപനീ ത്രിപുരാ ചൈവ മഹാത്രിപുരസുന്ദരീ
സുന്ദരീ ചക്രനാഥാ ച സാമ്രാജ്ഞീ ചക്രണീ തഥാ
ചക്രേശ്വരീ മഹാദേവി കാമേശീ പരമേശ്വരീ
കാമരാജ പ്രിയാ കാമകോടികാ ചക്രവർത്തിനീ
മഹാവിദ്യാ ശിവാനന്ദവല്ലഭാ സർവ്വ പാടലാ
കുലനാഥാമ്നായനാഥാ സർവ്വാമ്നായനിവാസിനീ
ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി:
സ്തൂവന്തി യേ മഹാഭാഗ്യാം ലളിതാം പരമേശ്വരീം
തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്‌ടൗ സിദ്ധിർ മഹദ്യഥാ

ശ്രീലളിതാ പഞ്ചവിംശതി നാമാവലി
ഓം സിംഹാസനേശ്യൈ നമഃ
ഓം ലളിതായൈ നമഃ
ഓം മഹാരാജൈ്ഞ്യ നമഃ
ഓം വരാങ്കുശായൈ നമഃ
ഓം ചാപന്യൈ നമഃ
ഓം ത്രിപുരായൈ നമഃ
ഓം മഹാത്രിപുരസുന്ദര്യൈ നമഃ
ഓം സുന്ദര്യൈ നമഃ
ഓം ചക്രനാഥായൈ നമഃ
ഓം സാമ്രാജൈ്ഞ്യ നമഃ
ഓം ചക്രണ്യൈ നമഃ
ഓം ചക്രേശ്വര്യൈ നമഃ
ഓം മഹാദേവ്യൈ നമഃ
ഓം കാമേശ്യൈ നമഃ
ഓം പരമേശ്വര്യൈ നമഃ
ഓം കാമരാജപ്രിയായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം ചക്രവർത്തിന്യൈ നമഃ
ഓം കുലനാഥായൈ നമഃ
ഓം ആത്മനായനാഥായൈ നമഃ
ഓം സർവാമ്നായനിവാസിന്യൈ നമഃ
ഓം ശൃംഗാരനായികായൈ നമഃ

മംഗള ഗൗരി

Story Summary: Significance of Muppettu Velli and Sree Lalitha Pancha Vimshathi Recitation


error: Content is protected !!