കൽക്കണ്ടം കലഹം മാറ്റും; ധനത്തിന് താമരമാല
സുബ്രഹ്മണ്യപ്രീതിക്ക് അനേകം വഴിപാടുകൾ
സുബ്രഹ്മണ്യ ഉപാസനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ഷഷ്ഠി. എല്ലാ ഷഷ്ഠികളിലും ഏറ്റവും വിശേഷം തുലാമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഷഷ്ഠിയായ സ്കന്ദഷഷ്ഠിയാണ്. ശിവന്റെയും ശക്തിയുടെയും പുത്രനായി അവതരിച്ച മുരുകൻ ലോകത്തെ മുഴുവൻ ദ്രോഹിച്ച് മദിച്ച ശൂരപത്മാസുരനെനിഗ്രഹിച്ച ദിവസമാണ് സ്കന്ദഷഷ്ഠിയായി ആചരിക്കുന്നത്. ഷഷ്ഠിനാളിലെ വഴിപാടുകൾക്ക് വിശേഷ ഫലമുണ്ട്. ഒരോ കാര്യസാധ്യത്തിനും ഒരോവഴിപാടുകളാണ് നടത്തേണ്ടത്. ഭസ്മാഭിഷേകം, എണ്ണഅഭിഷേകം, നാരങ്ങാമാല ചാർത്തൽ , കളഭം ചാർത്തൽ, ത്രിമധുരം നേദിക്കൽ, പുഷ്പാഭിഷേകം, അഷ്ടഗന്ധാഭിഷേകം, പാൽഅഭിഷേകം, കദളിപ്പഴം, തേനഭിഷേകം, പാൽപായസം, കൽക്കണ്ടം, താമരമാല, അഷ്ടാഭിഷേകം സമർപ്പണം എന്നിങ്ങനെ സുബ്രഹ്മണ്യ സ്വാമിക്ക് നടത്തുന്ന മിക്ക വഴിപാടുകളുടെയും ഫലങ്ങൾഈ വീഡിയോയിൽ പറഞ്ഞു തരികയാണ് താന്ത്രിക – മാന്ത്രിക ആചാര്യനായ പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് എല്ലാ ഭക്തജനങ്ങളിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: