Sunday, 6 Oct 2024
AstroG.in

ഗണപതിക്ക് പൂണൂൽ, വിഷ്ണുവിന് ശയ്യ, ശിവന് ആഭരണം; നാഗങ്ങളുമായുളള ദേവതാ ബന്ധം

ഗൗരി ലക്ഷ്മി

നമ്മുടെ ആരാധനാ മൂർത്തികളും നാഗങ്ങളും തമ്മിൽ ഉറ്റ ബന്ധമുണ്ട്. പാൽക്കടലിൽ ഭഗവാൻ മഹാവിഷ്ണു ശയിക്കുന്നത് അനന്തന്റെ മുകളിലാണ്. ഭഗവാൻ മഹാദേവന്റെ കണ്ഠാഭരണമാണ് അഷ്ടനാഗങ്ങളിൽ പ്രധാനിയായ വാസുകി. ഭഗവാൻ സുബ്രഹ്മണ്യൻ നാഗത്തിന്റെ രൂപം തന്നെ സ്വീകരിച്ചതായി പുരാണങ്ങൾ പറയുന്നു. സുബ്രമണ്യന്‍ ഒരിക്കല്‍ ബ്രഹ്മാവിനോട് പ്രണവ മന്ത്രത്തിന്റെ അര്‍ത്ഥം ചോദിച്ചു. തൃപ്തികരമായ ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല. ബ്രഹ്മാവിനെ ബന്ധിച്ച ശേഷം സുബ്രഹ്മണ്യൻ സ്വയം സൃഷ്ടി കര്‍മ്മം തുടങ്ങി. ഒടുവിൽ പരമശിവന്‍ ഇടപെട്ടു മകനെ ശാന്തനാക്കി തത്ത്വോപദേശം നൽകി. ബ്രഹ്മാവിനെ ബന്ധനത്തിൽ മോചിപ്പിച്ച സുബ്രമണ്യന് കുറ്റബോധം തോന്നി. തന്റെ തെറ്റിന് പ്രായശ്ചിത്തമായി മുരുകൻ സര്‍പ്പരൂപം സ്വീകരിച്ച് മറഞ്ഞു. പുത്ര വിരഹത്താൽ തപിച്ച പാര്‍വതി 108 ഷഷ്ഠി വ്രതം അനുഷ്ടിച്ച് മകനെ മോചിപ്പിച്ചു. സര്‍പ്പരൂപിയായ സുബ്രഹ്മണ്യനെ മഹാവിഷ്ണു തലോടിയപ്പോഴാണ് സര്‍പ്പരൂപം മാറിയത്.

ദേവതകളും നാഗങ്ങളുമായുള്ള ബന്ധം

മഹാവിഷ്ണു ———— നാഗശയ്യയില്‍ ശയിക്കുന്നു
പരമശിവന്‍————— കണ്ഠാഭരണമായി ധരിക്കുന്നു
ഗണപതി ——————- പൂണൂല്‍ ആയി ധരിക്കുന്നു
ദുര്‍ഗ്ഗാദേവി ————— ആയുധവും കയറുമാക്കി
ഭദ്രകാളി ——————— വളയായി അണിയുന്നു
സൂര്യഭഗവാന്‍ ———– നാഗങ്ങളെ കയറാക്കി ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ ഇരിക്കുന്നു
ദക്ഷിണമൂര്‍ത്തി ——- ഉത്തരീയമായി ധരിക്കുന്നു
നീലസരസ്വതി ———- മാലകളായി അണിഞ്ഞിരിക്കുന്നു
ശ്രീകൃഷ്ണന്‍———– ——കാളിയനിൽ നൃത്തമാടുന്നു
വരുണന്‍ ——————– കുടയായി പിടിക്കുന്നു
ഗരുഡന്‍———————- സര്‍പ്പങ്ങളെ അലങ്കാരമാക്കുന്നു
ശ്രീപാര്‍വതി —————കിരാതിയുടെ ശിരസിനലങ്കാരം
വരാഹി ——————— ശേഷനാഗത്തിന് മുകളില്‍
സപ്തമാതൃക്കള്‍ ————വളകളും കുണ്ഡലങ്ങളുമാക്കി

ഗൗരി ലക്ഷ്മി, + 918138015500
Story Summary: The close association between
Hindu gods and snakes

Copyright 2021 Neramonline.com. All rights reserved

error: Content is protected !!