ഗണപതി ഭജനം നടത്തുക; ഒരു പിടി നാണയംപൊതിഞ്ഞ് സൂക്ഷിച്ച് വൈകിട്ട് ദാനം ചെയ്യുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 മെയ് 24, വെള്ളി
കലിദിനം 1871989
1199 ഇടവം 10
(൧൧൯൯ ഇടവം ൧൦)
തമിഴ് വർഷം ക്രോധി വൈകാശി 11
ശകവർഷം 1946 ജ്യേഷ്ഠം 03
ഉദയം 06.03 അസ്തമയം 06.39 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 36 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 24 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10.46 am to 12.21 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.37 am to 09.12 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.30 pm to 05.04 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
വ്യാഴത്തിനും ശുക്രനും മൗഢ്യം ശനി സ്വക്ഷേത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ കാർത്തികയിൽ (കാർത്തിക ഞാറ്റുവേല) ചൊവ്വ രേവതിയിൽ ബുധൻ ഭരണിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ കാർത്തികയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.38 വരെ ഇടവം പകൽ 09.42 വരെ മിഥുനം പകൽ 11.52 വരെ കർക്കടകം പകൽ 01.42 വരെ ചിങ്ങം വൈകിട്ട് 03.46 വരെ കന്നി വൈകിട്ട് 05.54 വരെ തുലാം തുടർന്ന് വൃശ്ചികം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും
ശുഭകാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
കാലത്ത് 10.10 വരെ അനിഴം തുടർന്ന് തൃക്കേട്ട
തിഥി ദൈർഘ്യം
വൈകിട്ട് 07.26 വരെ കൃഷ്ണപക്ഷ പ്രഥമ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
കാലത്ത് 10.10 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഞാറ്റുവേല
കാർത്തിക ഞാറ്റുവേല തുടങ്ങിയതിനാൽ അഗ്നി നക്ഷത്രയോഗം തുടങ്ങി. അതിനാൽ മെയ് 24 രാത്രി 03.26 വരെ വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് ചേർന്നതല്ല
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
തൃക്കേട്ട തിഥി: കൃഷ്ണപക്ഷ പ്രഥമ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അനിഴം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞനിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം
ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് ഗണപതി ഭജനം നടത്തുക. സാധിക്കുന്നവർ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിച്ച് പ്രാർത്ഥിക്കുക.
ഒരു ജപം ചേർക്കുന്നു:
ഗജവക്ത്രം സുരശ്രേഷ്‌ഠം
കര്ണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം:
ഗജത്തിന്റെ മുഖത്തോടു കൂടിയവനും, ദേവതകളിൽ ശ്രേഷ്‌ഠനും ചെവികളാകുന്ന ചാമരങ്ങളാലംകൃതനും പാശവും അങ്കുശവും ധരിച്ചിരിക്കുന്നവനുമായ ദേവനും ഭൂതഗണങ്ങള്ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ഒരു പിടി നാണയം കാലത്ത് പൊതിഞ്ഞ് സൂക്ഷിച്ച് വൈകിട്ട് സാധുജനങ്ങൾക്ക് ദാനം ചെയ്യുക.
ഇന്നത്തെ ദിവസം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്.
പ്രതികൂല നിറം ചുവപ്പ്.
ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയരോഗമുള്ളവർ,
അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ)
ഭക്തിയോടെ ജപിക്കുക.
ദൈത്യമന്ത്രീ വിശാലക്ഷാ:
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved