Friday, 20 Sep 2024
AstroG.in

ഗണേശ ദ്വാദശ മന്ത്രം നിത്യവും ജപിച്ചാല്‍ സര്‍വ്വാഭീഷ്ടസിദ്ധി

ജ്യോതിഷി സുജാത പ്രകാശ
ഭഗവാൻ ശ്രീ പരമശിവന്റെയും ശ്രീ പാർവ്വതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ സർവ്വ വിഘ്‌നങ്ങളും അകലും. ഗണങ്ങളുടെ നാഥനായ ഗണപതി ഭഗവാന്റെ വാഹനം മൂഷികനാണ്.ഏതുകാര്യം തുടങ്ങുന്നതിനു മുമ്പും നാം ഗണപതിയുടെ അനുഗ്രഹം തേടാറുണ്ട്. ഭഗവാന്റെ അനുഗ്രഹം നേടിയാല്‍ സര്‍വ്വവിഘ്‌നങ്ങളും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം.

ഗണപതി ഭഗവാനെ ഭജിക്കുന്നതിനായി നിരവധി മന്ത്രങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗണേശ ദ്വാദശ മന്ത്രം. പന്ത്രണ്ടു മന്ത്രങ്ങള്‍ ചേര്‍ന്ന ഗണേശ ദ്വാദശ മന്ത്രം നിത്യവും ജപിച്ചാല്‍ ഇഷ്ടകാര്യലബ്ധി, വിഘ്‌നനിവാരണം, കേതുദോഷശാന്തി, സര്‍വ്വാഭീഷ്ടസിദ്ധി എന്നിവയാണ് ഫലം. ദിവസവും 108 തവണ ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. വിഘ്‌നങ്ങൾ അകറ്റും ദേവനായ വിഘ്‌നേശ്വരനെ പ്രാർത്ഥിച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നത് വിശ്വാസം മാത്രമല്ല അനുഭവവുമാണ് :

ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോധരായ നമ:
ഓം വികടായ നമ:
ഓം വിഘ്‌നരാജായ നമ:
ഓം ധ്രൂമ്രവര്‍ണ്ണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായ നമ:

ജ്യോതിഷി സുജാത പ്രകാശൻ,

91 9995 960 923
(ശങ്കരം, കാടാച്ചിറ, കണ്ണൂർ )

Story Summary: Significance of Ganesha Dwadesha Mantram


error: Content is protected !!