ഗുരുവായൂർ ഏകാദശി
നോറ്റ് നേടിയ സൗഭാഗ്യം
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്. വിഷ്ണു ഭക്തരെ പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ ഭക്തരെ സംബന്ധിച്ച് പരമ
പവിത്രമായ ദിവസമാണിത്. ഈ പുണ്യ ദിനത്തിന്റെ മാഹാത്മ്യം വർണ്ണിക്കുന്ന ചില സംഭവങ്ങൾ വിവരിക്കുകയാണ് ഈ വീഡിയോയിൽ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ആകാശഗമനം നടത്തിയ വേളയിൽ ഗുരുവായൂരപ്പനെ ഗൗനിക്കാതിരുന്ന ശങ്കരാചാര്യർ യോഗസിദ്ധി നഷ്ടമായി ക്ഷേത്രത്തിൽ പതിച്ചതും ഗുരുവായൂരിൽ ആലാപനം മുടക്കിയ ചെമ്പൈയുടെ നാദം നിലച്ചതും മേല്പത്തൂർ നാരായണീയം ഭഗവാന് സമർപ്പിച്ചതുമെല്ലാം വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസമാണ്. ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട ഈ ഐതിഹ്യങ്ങൾ വിശദീകരിക്കുന്ന പുതുമന മഹേശ്വരൻ നമ്പൂതിരി, നേരം ഓൺലൈനിന്റെ മറ്റൊരു വീഡിയോയിൽ ഏകാദശി വ്രതത്തിന്റെ ചിട്ടകളും പ്രാധാന്യവും വിവരിച്ചിട്ടുണ്ട്. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് എല്ലാ ഭക്തജനങ്ങളിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: