Thursday, 3 Apr 2025
AstroG.in

ഗുരുവായൂർ ദേവസ്വത്തിന് വിളക്ക് ലേലത്തിൽ ലഭിച്ചത് 1.32 കോടി

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം പൂർത്തിയായി. സ്‌റ്റോക്കിലുണ്ടായിരുന്ന മുഴുവൻ വിളക്കുകളും ലേലത്തിലൂടെ വിറ്റഴിച്ചതിലൂടെ 1,32 ,10,754 രൂപയാണ് വരുമാനം ലഭിച്ചത്. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ കഴിഞ്ഞ ഡിസംബർ 17 നാണ് ലേലം തുടങ്ങിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ച വിളക്ക് ലേലം 29 ദിവസം നീണ്ടു. ജനുവരി 14 ന് പൂർത്തിയായി. 2019 ൽ ആയിരുന്നു അവസാനമായി വിളക്ക് ലേലം നടന്നത്. അന്ന് 49.6 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു. കോവിഡിനെത്തുടർന്ന് 2020, 21 വർഷങ്ങളിൽ വിളക്ക് ലേലം നടന്നിരുന്നില്ല. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഏ.കെ. രാധാകൃഷ്ണൻ, മാനേജർമാരായ രാധ, പ്രമോദ് കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാരാണ് വിളക്ക് ലേലം നടത്തിയത്.

error: Content is protected !!