Saturday, 23 Nov 2024
AstroG.in

ഗോവിന്ദനെ ഭജിക്കുക; നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ചെറുജീവികൾക്ക് നൽകുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2022 ഡിസംബർ 14, ബുധൻ
കലിദിനം 1871462
കൊല്ലവർഷം 1198 വൃശ്ചികം 27
(1198 വൃശ്ചികം ൨൭ )
തമിഴ് വർഷം ശുഭവൃത് കാർത്തിക 27
ശകവർഷം 1944 മാർഗ്ഗശീർഷം 23

ഉദയം 06:31 അസ്തമയം 06:06 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 12.18 pm to 01.45 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 10.51 am to 12.18 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 07.57 am to 09.24 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
വ്യാഴം, ശനി ഇവർ സ്വക്ഷേത്രത്തിൽ
ചൊവ്വയ്ക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തൃക്കേട്ടയിൽ (തൃക്കേട്ട ഞാറ്റുവേല) ചൊവ്വ രോഹിണിയിൽ ബുധൻ പൂരാടത്തിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ മൂലത്തിൽ ശനി അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു ചോതിയിൽ

പകൽ രാശിപ്രമാണം
കാലത്ത് 06:40 വരെ വൃശ്ചികം (ശുഭം) പകൽ 08:53
വരെ ധനു പകൽ 10:48 വരെ മകരം പകൽ 12:33 വരെ കുംഭം (ശുഭം) വൈകിട്ട് 02:15 വരെ മീനം വൈകിട്ട് 04:03 മേടം തുടർന്ന് ഇടവം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 05:48 മുതൽ 06:12 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:40 മുതൽ 05:29 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 05:04 മുതൽ 06:18 വരെ
സായംസന്ധ്യ വൈകിട്ട് 05:59 മുതൽ 07:13 വരെ

നക്ഷത്രം
രാത്രി പുലരുന്ന 05:16 വരെ മകം
തിഥി
രാത്രി 10:34 വരെ കൃഷ്ണപക്ഷ ഷഷ്ടി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം, പിറന്നാൾ
മാസത്തിലെ മകം, കൃഷ്ണപക്ഷ ഷഷ്ഠി ശ്രാദ്ധം,
മകം പിറന്നാൾ ഇവ ആചരിക്കേണ്ടത് ഇന്നാണ്.
പ്രതികൂലം
ഉത്രട്ടാതി, രേവതി, പൂയം, തിരുവാതിര, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം
അനുകൂലം
ആയില്യം, മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക നാളുകാർക്ക്ദിനം അനുകൂലം
ദിന ദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ പരമാത്മാവിനെ ഗോവിന്ദഭാവത്തിൽ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
കാന്തം കാരണകാരണമാദിമനാദിം കാലമനാഭാസം
കാളിന്ദീഗതകാളിയശിരസി മുഹുർനൃത്യന്തം നൃത്യന്തം
കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം : നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ഭവനത്തിനു പുറത്ത് തളികയിൽ ചെറുജീവികൾക്കായി നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച,
പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം,
മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ
(ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന
ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിന് ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved


error: Content is protected !!