Monday, 30 Sep 2024
AstroG.in

ഗ്രഹപ്പിഴ തീര്‍ക്കാന്‍ പൂക്കളും പട്ടും രത്‌നവും

ഒരോ നിമിഷവും നവഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം പറഞ്ഞറിയിക്കാനാകാത്തതാണ്.  നമ്മുടെ ഒരോ ചലനവും നിയന്ത്രിക്കുന്നത് നവഗ്രഹങ്ങളാണ്.  ജനനസമയത്ത് നവഗ്രഹങ്ങള്‍ നിലകൊള്ളുന്ന സ്ഥാനങ്ങളുടെ രേഖപ്പെടുത്തലാണ് ഒരോരുത്തരുടെയും ജാതകം. ജനനസമത്തെ ഗ്രഹനിലയാണ് നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കുന്നത്. ഈ ഗ്രഹങ്ങള്‍ നമ്മുടെ ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും ഗ്രഹങ്ങളുടെ മാറ്റങ്ങളെയും ആശ്രയിച്ച് നമ്മുടെ അനുഭവങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഒരോഗ്രഹവും ഭൂമിയില്‍ അതുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ അനുകൂലവും പ്രതികൂലവും നിര്‍ജ്ജീവവുമായ സ്വാധീനം  ചെലുത്തും. ഇത്തരത്തില്‍ നവഗ്രഹങ്ങള്‍ സ്വാധീനം ചെലുത്തുന്ന പൂക്കളും നിറങ്ങളുമെല്ലാമുണ്ട്. ഗ്രഹങ്ങള്‍ ഒരോന്നിനും പറഞ്ഞിട്ടുള്ള പുഷ്പങ്ങള്‍ ഉപയോഗിച്ച് പൂജ ചെയ്താല്‍ ആഗ്രഹങ്ങള്‍ കാരണമുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

സൂര്യന് ചുവന്ന തെറ്റി, ചെന്താമര, ചെമ്പരത്തി.  ചന്ദ്രന് നന്ത്യാര്‍വട്ടം, മുല്ല, മന്ദാരം, വെള്ളത്താമര. കുജന്‍ അഥവാ ചൊവ്വയ്ക്ക് ചെമ്പരത്തിപ്പൂവ്, ബുധന് പച്ചനിറത്തിലുള്ള പൂക്കളും, തുളസിയും. വ്യാഴം അഥവാ ഗുരുവിന് മന്ദാരം, അരളി, രാജമല്ലി.  ശുക്രന് വെള്ളത്താമര, നന്ത്യാര്‍വട്ടം, മുല്ല.  ശനിക്ക് നീല ശംഖ്പുഷ്പം, കൂവളത്തില, നീലചെമ്പരത്തി. രാഹുവിന് നീലശംഖുപുഷ്പം, കൂവളത്തില. കേതുവിന് ചെമ്പരത്തിപൂവ്.

സൂര്യന് ചുവപ്പും ചുവന്നപട്ടും, ചന്ദ്രന് വെളുപ്പും വെളുത്തപ്പട്ടും കുജന് ചുവപ്പും ചുവന്ന പട്ടും, ബുധന് പച്ചയും പച്ചപട്ടും വ്യാഴത്തിന് മഞ്ഞയും മഞ്ഞപട്ടും ശുക്രന് വെള്ളയും വെള്ളപട്ടും ശനിക്ക് നീലയും നീലപട്ടും, രാഹുവിന് നീലയും നീലപട്ടും, കേതുവിന് ചുവപ്പും ചുവന്ന പട്ടുമാണ് വിധിച്ചിട്ടുള്ള നിറങ്ങളും പട്ടുകളും.
 സൂര്യന് ഗോതമ്പും ചന്ദ്രന് അരിയും ചൊവ്വക്ക് തുവരയും ബുധന് ചെറുപയറും, വ്യാഴത്തിന് കടലയും, ശുക്രന് മുതിരയും, ശനിക്ക് എള്ളും, രാഹുവിന് ഉഴുന്നും, കേതുവിന് യവവുമാണ് ഗ്രഹങ്ങള്‍ക്ക് പ്രിയപ്പെട്ട ധാന്യങ്ങള്‍.
സൂര്യന് മാണിക്യവും ശുക്രന് വജ്രവും, ചന്ദ്രന് ചന്ദ്രകാന്തമോ, വെണ്‍പവിഴമോ, ശനിക്ക് കടും നീലയോ ഇന്ദ്രനീലമോ, ചൊവ്വക്ക് ചെമ്പഴവും, രാഹുവിന് ഗോമേദകമോ തവിട്ടു വൈഡൂര്യമോ, ബുധന് മരതകവും വ്യാഴത്തിന് മഞ്ഞ ഇന്ദ്രനീലമോ പുഷ്യരാഗമോ കേതുവിന് വൈഡൂര്യവുമാണ് നവഗ്രഹങ്ങള്‍ പിഴച്ചാല്‍ ധരിക്കേണ്ട രത്‌നങ്ങള്‍. തന്നിഷ്ടപ്രകാരം ധരിക്കരുത്. ഒരു ജ്യോത്സ്യനെ കണ്ട് അഭിപ്രായം അറിഞ്ഞേ ധരിക്കാവൂ.
ഗ്രഹദോഷത്തിന് പരിഹാരമായി ഗ്രഹപൂജ നടത്തുക. ഓരോ ഗ്രഹത്തിനും അതിനു പറഞ്ഞിട്ടുള്ള പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തണം. അതിനു വിധിച്ചിട്ടുള്ള പട്ടുചാര്‍ത്തി പൂജിക്കണം. അതിന് പറഞ്ഞിട്ടുള്ള വിഭവം കൊണ്ട് നിവേദ്യം ഒരുക്കണം. അതിനുള്ള രത്‌നം ധരിക്കണം. നവഗ്രഹപൂജയ്ക്ക് പട്ടുചാര്‍ത്തല്‍, ഓരോന്നിനും പറഞ്ഞിട്ടുള്ള നിറത്തില്‍ വേണം.

error: Content is protected !!