Saturday, 21 Sep 2024
AstroG.in

ഗ്രഹപ്പിഴ ദോഷം കൂടുതൽ വ്യാഴം, ചൊവ്വ, ശനിക്ക്

ഗ്രഹപ്പിഴകളെക്കുറിച്ച് മിക്കവരും പരിതപിക്കാറുണ്ട്. ജന്മനാൽ ഗ്രഹങ്ങൾ ദുർബ്ബലമായത് കാരണമുള്ള പ്രശ്നങ്ങൾ,  ഓരോ ദശകളിലും ഗ്രഹങ്ങൾ നമ്മളിൽ ചെലുത്തുന്ന വ്യത്യസ്തമായ സ്വാധീനം, ഗ്രഹമാറ്റങ്ങൾ കാലാകാലങ്ങളിൽ സൃഷ്ടിക്കുന്ന ഫലങ്ങൾ ഇവയെല്ലാമാണ്  ഗ്രഹപ്പിഴകൾക്കിടയാക്കുന്നത്.
പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന മഹാ ചൈതന്യമാണ്  സകല ചരാചരങ്ങളിലും ഊർജ്ജമായി നിറഞ്ഞ് അവയെ ചലിപ്പിക്കുന്നത്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛായാഗ്രഹങ്ങളും മനുഷ്യരും മറ്റ് ജീവജാലങ്ങളുമെല്ലാം ഈ സ്വാധീനവലയത്തിലാണ്;  ആകർഷണ, വികർഷണത്തിലാണ്. 
ഈ ഗ്രഹങ്ങളെല്ലാം ഭാവപരമായി ഓരോരോ രീതിയിലാണ്  സ്വാധീനം ചെലുത്തുന്നത്. അതു കൊണ്ടു തന്നെ എല്ലാ ഗ്രഹചലനങ്ങളും ഓരോ ജീവജാലങ്ങളെയും ബാധിക്കുന്നു. എന്നാലും നവഗ്രഹങ്ങളിൽ സൂര്യനും ചന്ദ്രനുമാണ് ഏറ്റവും സ്വാധീനിക്കുന്നതെങ്കിലുംഗതിവേഗം കൂടുതലാകയാൽ  ഫലം നീണ്ടു നിൽക്കുന്നില്ലഅതിനാൽവ്യാഴം, ചൊവ്വ, ശനി എന്നിവയുടെ സ്വാധീനമാണ് കൂടുതൽ പ്രകടമാകുന്നത്. 
ഓരോ ഗ്രഹങ്ങളും പിഴച്ചു നിൽക്കുന്ന സമയത്ത് അത് സൃഷ്ടിക്കുന്ന ദോഷങ്ങൾ  കണ്ടുപിടിച്ച് അതനുസരിച്ചുള്ള പരിഹാരം കണ്ടെത്തി ചെയ്യുന്നതാണ് ഗ്രഹദോഷപരിഹാരം. ഏത് ഗ്രഹത്തിന്  ദോഷ പരിഹാരം ചെയ്താലും സൂര്യനും ശാന്തിക്രിയ ചെയ്യണം.

ഒപ്പം ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും കീർത്തനങ്ങളും ചൊല്ലണം. ഗ്രഹദേവതകളെ പ്രീതിപ്പെടുത്തണം. എല്ലാ ഗ്രഹദോഷ പരിഹാരങ്ങൾക്കും ഔഷധസ്‌നാനം പറഞ്ഞിട്ടുണ്ട്. അതിനാൽ ഏതു ഗ്രഹദോഷശാന്തിക്കും ഔഷധസ്‌നാനം നടത്താം.ഇവ ചെയ്യും മുൻപ്  നല്ലൊരു പൂജാരിയുടെയോ, ആചാര്യന്റെയോ ജ്യോതിഷപണ്ഡിതന്റെയോ നിർദ്ദേശം അനുസരിക്കണം. ഓരോ ഗ്രഹങ്ങളും സൃഷ്ടിക്കുന്ന ദോഷങ്ങളും പരിഹാരങ്ങളും: 

ആദിത്യൻ

ശിവനാണ് സൂര്യന്റെ ദേവത. അഗ്‌നിയാണ്പഞ്ചഭൂതങ്ങളിൽ ശിവനെ പ്രതിനിധീകരിക്കുന്നത്  .  ഞായറാഴ്ചകളിൽ ചുവന്നവസ്ത്രം ധരിച്ച്  നമഃശിവായ കഴിയുന്നത്ര തവണ ജപിക്കുകയാണ് സൂര്യ ദോഷമകലാൻ  നല്ലത്. ഇതിനൊപ്പം ആദിത്യ  പൂജ ചെയ്യണം. ആദിത്യന്റെ രത്നമായ  മാണിക്യം മോതിരമായോ ലോക്കറ്റായോ ധരിക്കണം.  സൂര്യനമസ്‌കാരം ചെയ്യുന്നതും ഉത്തമമാണ്. 

ചന്ദ്രൻ

ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന പഞ്ചഭൂതം ജലമാണ്.   പാർവ്വതി (ദുർഗ്ഗ, കാളി)ദേവിയാണ് ചന്ദ്രന്റെ ദേവത. മനസ്സിന്റ കാരകനാണ് ചന്ദ്രൻമന:പ്രയാസമടക്കമുള്ള   ചന്ദ്രദോഷം തീർക്കാൻ ആദ്യം ചെയ്യേണ്ടത് ശാന്തി പൂജയാണ്. ആദ്യം സൂര്യന്; തുടർന്ന് ദേവിക്ക് കടുംപായസം, പാൽ പായസം വഴിപാടും ഇതിനൊപ്പം ശംഖ്ദാനം,  ദേവിക്ക് പാൽ അഭിഷേകം എന്നിവയും ചെയ്യുക. പൗർണ്ണമി വ്രതം, തിങ്കളാഴ്ചവ്രതം, വെള്ളിയാഴ്ചവ്രതം എന്നിവയെടുക്കുന്നതും നല്ലതാണ്. 

ചൊവ്വ

ചൊവ്വാദോഷപരിഹാരത്തിന്  ആദിത്യനും ചൊവ്വയ്ക്കും ഗ്രഹശാന്തി ഹോമം കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സുബ്രഹ്മണ്യനാണ് ചൊവ്വയുടെ ദേവത. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയുമാണ് പ്രീതിപ്പെടുത്തേണ്ടത്. പവിഴമാണ് രത്‌നം. പവിഴം ധരിക്കുകയും ദാനം ചെയ്യുകയും വേണം. പഞ്ചഭൂതങ്ങളിൽ അഗ്‌നിയെയാണ് ചൊവ്വ പ്രതിനിധീകരിക്കുന്നത്. ഗ്രഹശാന്തി ഹോമത്തിനൊപ്പം ക്ഷേത്രത്തിൽനെയ് വിളക്ക്  കത്തിക്കുന്നതും ദോഷമകറ്റും. ചൊവ്വാഴ്ച വ്രതമെടുക്കുന്നതും ചൊവ്വദോഷത്തിന് ഉത്തമപരിഹാരമാണ്.

ബുധൻ

ബുധന്റെ ദേവത വിഷ്ണുവാണ്. അതിനാൽ ആദ്യംസൂര്യനെയും തുടർന്ന്  വിഷ്ണുവിനെയും പ്രീതിപ്പെടുത്തണം. രാമനാമവും, നാരായണ നാമവും, കലിസന്തരണ  ഉപനിഷത്തിൽ പ്രകീർത്തിക്കപ്പെടുന്ന
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന ഷോഡശമഹാമന്ത്രവുമാണ്  പ്രധാനമായും ജപിക്കേണ്ടത്. ബുധന്റെ രത്നമായ  മരതകം മോതിരമായോ ലോക്കറ്റായോ ധരിക്കണം. ദാനവും പ്രധാനമാണ്

വ്യാഴം

മഹാവിഷ്ണുവാണ്  വ്യാഴത്തിന്റെ ദേവത . മഹാവിഷ്ണുവിനെയും  ആദിത്യനെയും പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളാണ് വ്യാഴദോഷപരിഹാരത്തിന്  ചെയ്യേണ്ടത്.  പഞ്ചഭൂതങ്ങളിൽ ആകാശത്തെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹമായ വ്യാഴത്തിന്റെ പ്രത്യേകതശബ്ദമാണ്. അതിനാൽ വ്യാഴ പ്രീതിക്ക് ഉറക്കെയുള്ള  നാമജപം വേണം. നാരായണായ നമഃ എന്ന്  നിരവധി  പ്രാവശ്യം  ജപിക്കുക. തുടർന്ന്  ഹരേ നമഃ എന്നുകൂടി  ജപിച്ചാൽ എല്ലാ  പാപവും നശിക്കും. വ്യാഴത്തിന്റെരത്‌നമായ മഞ്ഞ പുഷ്യരാഗംമോതിരമായോ ലോക്കറ്റായോ ധരിക്കണം. ദാനവും വിശേഷമാണ്.

ശുക്രൻ 

ശുക്രന്റെ ദേവതമാർ ഗണപതിയും, ഇന്ദ്രനും രാജരാജേശ്വരിയുമാണ്. ഇവർക്കും  ആദിത്യനും ശാന്തിഹോമം ചെയ്തശേഷം വെളുത്ത കുതിരയെ സങ്കല്പിച്ച് എന്തെങ്കിലും ദാനം ചെയ്യുക.ദേവീക്ഷേത്രത്തിൽ കടുംപായസം നടത്തുക. പാൽപായസവും നല്ലത്. വജ്‌റം ദാനം ചെയ്യുന്നത് ഏറ്റവും ഉത്തമം. വെള്ളിയാഴ്ച ദേവി, ഗണപതി കീർത്തനാലാപനം, പായസ നിവേദ്യം എന്നിവയും ഉത്തമം.

ശനി

ആദിത്യനും ശനിക്കും ഗ്രഹശാന്തി ഹോമവും പൂജയുമാണ് പ്രധാനം.  കറുത്ത വസ്ത്രം ദാനം ചെയ്യണം. പാവപ്പെട്ടവർക്ക് അന്നദാനവുമാകാം. കടുത്ത ദോഷമുള്ളവർ ഭൂമി ദാനം ചെയ്യണം. അതിന് ശേഷിയില്ലാത്തവർ ഭൂമിയുടെ പ്രതീകമായി ചന്ദനമുട്ടി സങ്കല്പസഹിതം ദാനം ചെയ്യുക. ശനിയാഴ്ചവ്രതം എടുക്കുന്നതും ഇന്ദ്രനീലം ധരിക്കുന്നതും  ഇന്ദ്രനീലം ദാനം ചെയ്യുന്നതും പരിഹാരമാണ്. എണ്ണയാണ് ദാനം ചെയ്യാൻ ഏറ്റവും നല്ല മറ്റൊരു വസ്തു. ശനിക്ക് പറഞ്ഞിരിക്കുന്ന ഔഷധസ്‌നാനവും നല്ലതാണ്. . ഇതോടൊപ്പം ശാസ്താപ്രീതി വരുത്തുകയും എള്ള് ഭഗവാന് നേദിച്ച് പ്രസാദം വാങ്ങി കഴിക്കുകയും ചെയ്യണം. എള്ള് പായസം നല്ലൊരു ഔഷധം കൂടിയാണ്.

രാഹു

രാഹു/ കാല സർപ്പം തന്നെയാണ്.രാഹുവിന്റെ ദേവതയായ ശിവനും സർപ്പത്തിനും പരിഹാര പൂജ ചെയ്യണം. ശിവഭജനം, അത്യാവശ്യം. സർപ്പപ്രീതി വരുത്താൻ 5 തലയുള്ള മണിവച്ച സർപ്പപ്രതിമ ദാനം ചെയ്യുന്നത് നല്ലതാണ്. കറുത്തവസ്ത്രം ദാനം ചെയ്യുന്നത് രാഹു ദോഷ പരിഹാരമാണ്. 

കേതു

കേതുവിന്റെ ദേവത / അഗ്നി / ചാമുണ്ഡി തുടങ്ങിയ ഉഗ്ര ദേവതകളാണ്. ചാമുണ്ഡിയെയും സുബ്രഹ്മണ്യനെയും പ്രീതിപ്പെടുത്തണം. ചൊവ്വയ്ക്ക് പറഞ്ഞിട്ടുള്ള മറ്റ് പരിഹാരങ്ങളും കേതുവിന് ചെയ്യാം.

– ഡോ.വിഷ്ണുനമ്പൂതിരി (ആറ്റുകാൽ മേൽശാന്തി) 

മൊബൈൽ: + 91 93491 58999

error: Content is protected !!