Monday, 7 Oct 2024
AstroG.in

ചണ്ഡികാദേവി ശത്രുദോഷം തീർക്കും

ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കപ്പെടുന്ന ദുർഗ്ഗാദേവിയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് ചണ്ഡികാദേവി.പാര്‍വതി ദേവിയെയാണ് യഥാര്‍ത്ഥത്തില്‍
ചണ്ഡികാദേവിയായി ആരാധിക്കുന്നത്.കാളി, ദുർഗ്ഗ, ഭൈരവി, ശ്യാമ തുടങ്ങിയവയാണ് ദേവിയുടെ മറ്റ് രൗദ്രഭാവങ്ങൾ. മൂന്ന് രൂപത്തിലാണ് ചണ്ഡികാദേവിയെ ആരാധിക്കുന്നത്. ഇരുപതു കൈകളോടു കൂടിയതാണ് ഒരു ചണ്ഡിക സങ്കല്പം.

വലതുകൈകളില്‍ ശൂലം, വാള്‍, വേല്, ചക്രം, പാശം, പരിച, ആയുധം, അഭയം, ഡമരു ശക്തി എന്നിവയും ഇടതുകൈകളില്‍ നാഗപാശം ചെറിയപരിച, മുഴ, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, ഇരുമ്പുലക്ക എന്നിവയും ധരിച്ചിരിക്കുന്നു. പത്തു കൈകളോടുകൂടിയതാണ് മറ്റൊരു സങ്കല്പം. കീഴ്ഭാഗത്ത് തലമുറിഞ്ഞു കിടക്കുന്ന മഹിഷാസുരന്‍ മുറിഞ്ഞ കഴുത്തില്‍ നിന്ന് ഒരു പുരുഷന്‍ ഉണ്ടായി ക്രൂദ്ധനായി ആയുധമോങ്ങി നില്‍ക്കുന്നു.

കൈയില്‍ ശൂലം. രക്തം നാവിലൂടെ ഒഴുക്കിയും രക്തമാല അണിഞ്ഞു രക്തവര്‍ണ്ണമായും പുരുഷന്‍ നില്‍ക്കുന്നു. സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവി താഴെക്കിടക്കുന്ന അസുരനെ ചവിട്ടിയിട്ടുണ്ട്. ശത്രുസംഹാരിണിയാണ്  പൊതുവേ തൃക്കണ്ണുകളോടു കൂടിയ  ദേവി അറിയപ്പെടുന്നത്. ശത്രുദോഷം മാറുന്നതിനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സന്താനങ്ങളുടെ നന്മയ്ക്കും സന്താനലാഭത്തിനും കുടുബക്ഷേമത്തിനും ചണ്ഡികാദേവിയെ പൂജിച്ചാൽ പെട്ടെന്ന് ഫലം കിട്ടുംപതിനെട്ടു കൈകളുള്ളതാണ് മറ്റൊരു ചണ്ഡിക സങ്കല്പം. ഇവര്‍ക്കെല്ലാം പുറമേ ഇതേ ആയുധങ്ങളേന്തി നില്‍ക്കുന്ന കൈകളുള്ള ഒമ്പതു ദുര്‍ഗ്ഗമാര്‍ വേറെയുണ്ട്. ഈ  നവദുര്‍ഗ്ഗമാരെ മനം നിറച്ച് പൂജിക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ്.വിവിധ ദുർഗ്ഗാ മന്ത്രങ്ങൾ,, ലളിതാസഹസ്രനാമം, ത്രശതി തുടങ്ങിയവ കൊണ്ടുള്ള പുഷ്പാഞ്ജലി, കുങ്കുമാർച്ചന, പട്ട്, താലി സമർപ്പണം തുടങ്ങിയവയാണ് ദുർഗ്ഗ, ചണ്ഡികാദേവി ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ. ഭഗവതി കുസുമപ്രിയ ആയതിനാൽ പുഷ്പാഞ്ജലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പൗർണ്ണമി, ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളാണ് ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രധാനം.  ഭരണി, പുണർതം, ആയില്യം, പൂരംവിശാഖം, അനിഴം, കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി നക്ഷത്രജാതർ പതിവായി ദുർഗ്ഗാ ഭജനം നടത്തുന്നത് നല്ലതാണ്. 

പ്രാർത്ഥനാ മന്ത്രങ്ങൾ

1

സർവമംഗള മംഗല്യേശിവേ

സർവ്വാർത്ഥ സാധികേ

ശരണ്യേ ത്രം ബകേ

ഗൗരീനാരായണീ നമോസ്തുതേ

2

കാളി കാളി മഹാകാളി

ഭദ്രകാളി നമോസ്തുതേ

കുലം ച കുലധർമ്മം

ച മാം ച പാലയ പാലയ

ദുർഗ്ഗയുടെ  മൂലമന്ത്രം

ഓം ഹ്രീം ദും ദുർഗ്ഗായൈ നമഃ

ദ്വാസ്ഥ മന്ത്രങ്ങൾ

ചണ്ഡികായൈ നമഃ

അംബികായൈ നമഃ

ജയായൈ നമഃ

വിജയായൈ നമഃ

– തോണ്ടൻകുളങ്ങര ജി.പരമേശ്വരന്‍ നമ്പൂതിരി, 

+ 91 9847082144

( വൈദിക, താന്ത്രിക ആചാര്യനും ശബരിമലയിലെ മുൻമേൽശാന്തിയുമാണ് ആലപ്പുഴ തോണ്ടൻകുളങ്ങര ജി.പരമേശ്വരൻ നമ്പൂതിരി ) 

error: Content is protected !!