Friday, 22 Nov 2024
AstroG.in

ചതുർത്ഥി വ്രതഫലം പലതുണ്ട്;  ചന്ദ്രനെ കണ്ടാൽ പരിഹാരം ഇത്

വിനായകചതുർത്ഥിവ്രതം അനുഷ്ഠിക്കുന്ന ദിവസം രാത്രി ചന്ദ്രനെ ദർശിക്കരുത്. ദർശിച്ചാൽ അപകീർത്തി, ദുർയോഗങ്ങൾ എന്നിവയുണ്ടാകും. പുറമേ വ്രതഫലവും നഷ്ടമാകും. ഭക്ഷണം കഴിച്ച് വയർ വീർത്ത് ശ്വാസം മുട്ടി വിഷമിച്ച തന്നെ കളിയാക്കി ചിരിച്ച ചന്ദ്രനെ ഗണപതി ഭഗവാൻ ശപിച്ചത് കാരണമാണ് വിനായക ചതുർത്ഥിയിലെ
ചന്ദ്രദർശനത്തിന് ഭഗവാന്റെ വിലക്ക് വന്നത്. ഇതേത്തുടർന്ന് അപമാനവും അനിഷ്ടസംഭവങ്ങളും ഭയന്ന് ആരും ചന്ദ്രനെ നോക്കാതെയായി. ഒരു വിശ്വാസം എന്ന നിലയിൽ ഇപ്പോഴും പലരും ഇത് ആചരിക്കുന്നു. ഇനി അബദ്ധവശാൽ വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ ദർശിച്ചു പോയാൽ മനസിന് വിഷമം ഉണ്ടാകാതിരിക്കാൻ ഇവിടെ ചേർക്കുന്ന ശ്ലോകം 16 പ്രാവശ്യം ചൊല്ലിയാൽ
മതി. ഗണേശ്വരനെ ധ്യാനിച്ച് അറിയാതെ സംഭവിച്ച പിഴയ്ക്ക് മാപ്പ് പറഞ്ഞ് ശ്ലോകം ജപിക്കുക:

സിംഹപ്രസേനമവധോത്
സിംഹാജാം ബവതാഹത
സുകുമാരകഭാരോദിസ്‌വ
ഹേഷ്യസ്യമന്തക

തടസങ്ങളും ദുരിതങ്ങളും മാനസിക വിഷമങ്ങളും
മറ്റ് ഏത് തരത്തിലുള്ള സങ്കടങ്ങളും അകലാൻ
സർവ്വശക്തനായ ഗണേശഭഗവാനെ ഭക്തിപൂർവം ധ്യാനിച്ച് ചതുർത്ഥി വ്രതം അനുഷ്ഠിച്ചാൽ മതി.
എല്ലാ ചതുർത്ഥികളിലും ഏറ്റവും ഉത്തമം ഭഗവാന്റെ അവതാരദിനമായ ശ്രാവണ മാസത്തിലെ വെളുത്ത
പക്ഷ ചതുർത്ഥിയാണ്. മലയാളികൾക്ക് ഇത് ചിങ്ങത്തിലാണ്. എല്ലാ മാസവും പൊതുവേ കൂടുതൽ പേരും വ്രതം അനുഷ്ഠിക്കുന്നത് വെളുത്ത പക്ഷ
ചതുർത്ഥികളാണ്. എന്നാൽ രണ്ടു പക്ഷത്തിലെയും വ്രതാനുഷ്ഠാനം ശ്രേഷ്ഠമാണ്.

ആഷാഢത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയെ പുത്രദായക ഗണേശ്വര വ്രതം എന്ന് അറിയപ്പെടുന്നു.
ഈ വ്രതം അനുഷ്ഠിച്ചാൽ സന്താന ഭാഗ്യം ഫലം.

ജ്യേഷ്ഠമാസത്തിലെ ശുക്ല ചതുർത്ഥി സ്ത്രീകൾക്കാണ് പ്രധാനം. ഇതിനെ സതീവ്രതം എന്ന് പറയും. ദീർഘസുമംഗലീ ഭാഗ്യം, സർവ്വഐശ്വര്യം, മോക്ഷം എന്നിവയാണ് ഫലം.

ഭാദ്രമാസത്തിലെ ശുക്‌ളപക്ഷചതുർത്ഥിയിലാണ്
സിദ്ധി വിനായകവ്രതം. സർവ്വ ഐശ്വര്യമാണ് ഫലം.

ശ്രാവണ മാസത്തിലെ ശുക്‌ളപക്ഷ ചതുർത്ഥിയാണ് വരദചതുർത്ഥി വ്രതമായി അനുഷ്ഠിക്കേണ്ടത്.

മാഘമാസത്തിലെ വെളുത്ത ചതുർത്ഥിയെ സങ്കഷ്ടമോചനവ്രതം എന്ന് പറയും.

ഫാൽഗുന മാസത്തിലെ വെളുത്ത ചതുർത്ഥിയിൽ അനുഷ്ഠിക്കുന്ന വ്രതത്തിന് ഢുണ്ഢിരാജ വ്രതമെന്ന് പറയും.

ഓരോ ശകവർഷമാസത്തിനും ഏതാണ്ട് സമാനമായ
ഇംഗ്ലീഷ് , മലയാള മാസങ്ങൾ: പൗഷം (ജനുവരി -ധനു), മാഘം (ഫെബ്രുവരി-മകരം), ഫാൽഗുനം (മാർച്ച്-കുംഭം), ചൈത്രം (ഏപ്രിൽ-മീനം), വൈശാഖം (മേയ്-മേടം), ജ്യേഷ്ഠം (ജൂൺ-ഇടവം), ആഷാഢം (ജൂലായ്-മിഥുനം), ശ്രാവണം (ആഗസ്റ്റ്- കർക്കടകം), ഭാദ്രപ്രദം (സെപ്തംബർ – ചിങ്ങം), അശ്വിനം (ഒക്‌ടോബർ-കന്നി), കാർത്തിക (നവംബർ-തുലാം), മാർഗ്ഗശീർഷം (ഡിസംബർ- വൃശ്ചികം).

ചതുർത്ഥി വ്രതമെടുത്താൽ സർവ്വഐശ്വര്യങ്ങളും ഭൂലോകസൗഖ്യവും അന്ത്യത്തിൽ വിഷ്ണുപദവും സിദ്ധിക്കുമെന്നാണ് പ്രമാണം. ചതുർത്ഥിവ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളിൽ ഗണേശ ഭഗവാന്റെ ഈ 21 നാമങ്ങൾ 108 പ്രാവശ്യം ജപിക്കുക:

ഓം ഗം ഗണപതേയേ നമ:
ഒം സുമുഖായ നമ:
ഓം ഉമാപുത്രായ നമ:
ഓം ലംബോദരായ നമ:
ഓം ശൂർപ്പകർണ്ണായ നമ:
ഓം ഗുഹാഗ്രജായ നമ:
ഓം ഹേരംബായ നമ:
ഓം സർവ്വേശ്വരായ നമ:
ഓം ധൂമ്രവർണ്ണായ നമ:
ഓം കപിലായ നമ:
ഓം സുരാഗ്രജായ നമ:
ഓം ഗണാധീശായനമ:
ഓം ഗജമുഖായ നമ:
ഓം ഹരസൂനവേ നമ:
ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം ചതുർഹോത്രേ നമ:
ഓം വികടായ നമ:
ഓം വിനായകനായ നമ:
ഓം വടവേ നമ:
ഓം സിദ്ധിവിനായകായ നമ:

ടി. എസ്. ഉണ്ണി, നാസിക്ക്
+91 7391833565

error: Content is protected !!