Friday, 20 Sep 2024
AstroG.in

ചിങ്ങ സംക്രമം പകൽ 1 മണി 32 മിനിട്ടിന്; സംക്രമ പൂജ വ്യാഴാഴ്ച വൈകിട്ട് നടക്കും

ജ്യോതിഷരത്നം വേണു മഹാദേവ്
കർക്കടക രാശിയിൽ നിന്ന് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് ചിങ്ങ സംക്രമം. 1199 ചിങ്ങം 1-ാം തീയതി (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിട്ടിന് മകം നക്ഷത്രം നാലാം പാദം ചിങ്ങക്കൂറിൽ രവി ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാൽ സംക്രമകാലത്ത് ചെയ്യേണ്ടുന്ന കര്‍മ്മങ്ങളെല്ലാം അന്ന് മദ്ധ്യാഹ്നത്തിന് മേലും അര്‍ദ്ധരാത്രി കഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേദിവസം മദ്ധ്യാഹ്നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം. ഇത്തവണ സൂര്യൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്ന വിശിഷ്ട മുഹൂർത്തം മദ്ധ്യാഹ്ന ശേഷമായതിനാൽ വ്യാഴാഴ്ച വൈകിട്ട് സംക്രമപൂജ നടക്കും. ചില ക്ഷേത്രങ്ങളിൽ രാവിലെ തന്നെ സംക്രമ പൂജ നടക്കാറുണ്ട്. എന്തായാലും അന്ന് വൈകിട്ട് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിയിച്ച് പ്രത്യേകമായി പ്രാർത്ഥിക്കുന്നത് പുണ്യപ്രദമാണ്. സംക്രമം മകം നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാർ ക്ഷേത്രങ്ങളിൽ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം.

സർവൈശ്വര്യ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവൽസരപ്പിറവിയായ പൊൻ ചിങ്ങപ്പുലരി വിശേഷ പൂജകളോടെയാണ് ക്ഷേത്രങ്ങളിൽ കൊണ്ടാടുന്നത്. ഈ ദിവസത്തെ പൂജകൾക്കും വഴിപാടുകൾക്കും പ്രത്യേക ഫലസിദ്ധി പറയപ്പെടുന്നു. ഈ ചിങ്ങപ്പുലരി വെളുത്ത പക്ഷത്തിലെ പ്രഥമ തിഥിയിൽ വരുന്നതിനാൽ വിനായക ചതുർത്ഥി വ്രതം ആരംഭിക്കാൻ ഉത്തമമായി കണക്കാക്കുന്നു. ആഗസ്റ്റ് 20, ചിങ്ങം നാലിനാണ് വിനായക ചതുർത്ഥി. ഇത്തവണ അന്ന് തന്നെ ഭഗവാന്റെ ജന്മനക്ഷത്രമായ അത്തവും വരുന്നതിനാൽ ഈ ദിനം കൂടുതൽ ശ്രേഷ്ഠമാണ്. എന്തായാലും വെളുത്തപക്ഷ പ്രഥമ മുതൽ ചതുർത്ഥിവ്രതം ആചരിക്കുന്നത് കൂടുതൽ നല്ലതാണ്. വ്രതനിഷ്ഠയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ വിഘ്നങ്ങൾ അകലും. വ്രതം നോൽക്കാനാകാത്തവരും അന്നേ ദിവസം മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ കഴിയുന്നത്ര തവണ ജപിക്കണം. ഈ ദിവസം നടത്തുന്ന ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം, അട നിവേദ്യം എന്നിവയ്ക്കും മന്ത്രജപത്തിനും മറ്റ് ഉപാസനകൾക്കും അപാര ഫലസിദ്ധിയുണ്ട്. വെളുത്തപക്ഷ പ്രഥമയായ 202 3 ആഗസ്റ്റ് 17 വ്യാഴാഴ്ച മുതൽ മത്സ്യ മാംസാദികൾ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങൾ ജപിച്ചും വ്രതമെടുക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Importance of Chinga Ravi Sankraman and Astami Rohini Vritham

error: Content is protected !!