Saturday, 23 Nov 2024
AstroG.in

ചൂഢാമണി ഗ്രഹണത്തിന് കോടി മടങ്ങ് ഫലം

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

2020 ജൂൺ 21 ഞായറാഴ്ച

കറുത്തവാവിനാണ്  കേതുഗ്രസ്ത സൂര്യഗ്രഹണം സംഭവിക്കുന്നത്. പകൽ 10: 04 ന് ഗ്രഹണം ആരംഭിച്ച് 1:22 ന് ഗ്രഹണ മോചനം സംഭവിക്കുന്നു. മകയിരം, തിരുവാതിര നക്ഷത്രങ്ങളിൽ നടക്കുന്ന  ഗ്രഹണം കഴിഞ്ഞ് മൂന്ന് ദിവസം ശുഭകർമ്മങ്ങൾ പാടില്ലെന്നാണ് പ്രമാണം. ഗ്രഹണ സമയത്ത് എല്ലാവരും ശിവഭജനം നടത്തുന്നത് നല്ലതാണ്. ഗ്രഹണദോഷമുള്ള കൂറുകാർ നിർബ്ബന്ധമായും ശിവനെയോ, ആദിത്യനെയോ ഭജിക്കണം. ഗ്രഹണ സമയത്ത് ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും അത് സദ് വൃത്തിയായാലും ദുഷ് പ്രവർത്തിയായാലും ലക്ഷം മടങ്ങ് ഫലം ലഭിക്കും. ഗ്രഹണകാലത്തെ ഒരു  പഞ്ചാക്ഷരി ജപത്തിന് ലക്ഷം തവണ ജപിച്ച ഫലം കിട്ടുമത്രേ.  ഈ സമയത്തെ ദാനധർമ്മാദികളുടെ ഫലവും ഇതു തന്നെയാണ്. ഈ സമയത്ത് കടം വാങ്ങുരുത്;  ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്; ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് – ഈ പ്രവർത്തികളുടെയും തിക്തഫലങ്ങൾ ലക്ഷം മടങ്ങ് അനുഭവിക്കേണ്ടിവരും. എന്തെങ്കിലും ആഗ്രഹസാഫല്യം മോഹിച്ച് ഈ സമയത്ത് നടത്തുന്ന ജപം ഭൗതിക നേട്ടങ്ങളും ഒന്നും ആഗ്രഹിക്കാതെ നടത്തുന്ന ജപം മോക്ഷവും നൽകും.ഇത്തവണത്തെ സൂര്യഗ്രഹണത്തിന് സാധാരണ ഗ്രഹണത്തിന്റെ ഇരട്ടിഫലം ഉണ്ടെന്നാണ് ആചാര്യന്മാർ പറയുന്നത്.  ചൂഢാമണിഗ്രഹണം എന്ന ഈ ഗ്രഹണത്തിന് കോടി മടങ്ങാണത്രേ ഫലദാന ശേഷി. ഓം നമ: ശിവായ മന്ത്രത്തിന് പുറമെ മൃത്യുഞ്ജയ മന്ത്രം, കലി സന്തരണമന്ത്രമായ ഹരേ രാമ ഹരേ കൃഷ്ണ ……. എന്നു തുടങ്ങുന്ന ഷോഡശ മഹാമന്ത്രവും കുളിച്ച് ഭസ്മം തൊട്ട ശേഷം ഗ്രഹണ വേളയിൽ ജപിക്കാവുന്നതാണ്.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!