Saturday, 23 Nov 2024
AstroG.in

ചൊവ്വയും വെള്ളിയും ധനം, ധാന്യം, സ്വർണ്ണം എന്നിവ ആര്‍ക്കും കൊടുക്കരുത്

ഗൗരി ലക്ഷ്മി
ചൊവ്വയും വെള്ളിയും പാത്രങ്ങള്‍, ധനം എന്നിവ ആര്‍ക്കും കൊടുക്കരുത് എന്ന് പരമ്പരാഗതമായി ഒരു വിശ്വാസമുണ്ട്. ചിലർ ഇത് അണുവിടെ തെറ്റാതെ പാലിക്കാറുമുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനം അന്നപൂര്‍ണ്ണേശ്വരി, ഭൂമിദേവി, മഹാലക്ഷ്മി എന്നീ ദേവതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അന്നത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രപഞ്ച പ്രതീകമായ ഭൂമിദേവിയുടെയും ദിനമാണ് ചൊവ്വാഴ്ച. സര്‍വ്വ സമ്പത് സമൃദ്ധിയുടെ പ്രതീകമാണ് മഹാലക്ഷ്മിയുടെ ദിനമായ വെള്ളിയാഴ്ച. അതിനാലാണ് ഈ രണ്ട് ദിനങ്ങളിൽ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ലോഹപാത്രങ്ങള്‍, ധനം, ധാന്യം തുടങ്ങിയവ ആര്‍ക്കും കൊടുക്കരുത് എന്ന് പറയുന്നത്. ഈ ദിനങ്ങളില്‍ കിട്ടുന്ന ധനധാന്യങ്ങള്‍ ഒരുവന് ഐശ്വര്യം നല്കും. അന്നപൂര്‍ണ്ണേശ്വരിയും, ഭൂമിദേവിയും, ലക്ഷ്മിദേവിയും തന്നെ നേരില്‍ വീട്ടില്‍വന്നു കയറുന്നു എന്നാണ് വിശ്വാസം.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇവ കൊടുക്കുന്നവരെ സംബന്ധിച്ചാകട്ടെ പ്രസ്തുത ദേവിമാരും അതിലൂടെ അവർ പ്രദാനം ചെയ്യുന്ന അനുഗ്രഹവും ഐശ്വര്യവുമാണ് പടിയിറങ്ങിപ്പോകുന്നത്. അതുകൊണ്ടാണ് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സ്വര്‍ണ്ണം, ധനം, ധാന്യം എന്നിവ ആരും മറ്റുള്ളവര്‍ക്ക് കൊടുക്കാത്തത്. പഴയകാലത്ത് ഈ വിശ്വാസം വളരെയധികം ശക്തമായിത്തന്നെ ഉണ്ടായിരുന്നു. ഉരുളിയും വിളക്കും പറയും പരസ്പരം കൈമാറുന്നതിന് ചൊവ്വ, വെള്ളി ഒഴിവാക്കിയിരുന്നു.

ചൊവ്വാഴ്ച ദിവസത്തിന്റെ അധിപൻ ഭൂമി പുത്രനായ കുജഗ്രഹമാണ്. കടത്തിന്റെയും വായ്പയുടെയും ഗ്രഹമായ കുജന് സ്വാധീനം കൂടുന്ന ദിവസം ധനധാന്യ ക്രയവിക്രയങ്ങൾക്കെല്ലാം അശുഭകരം എന്നാണ് പ്രമാണം. ഈ ദിവസം ഒരാൾക്ക് വായ്പ നൽകിയാൽ അത് തിരിച്ചു കിട്ടാൻ സാധാരണ വർഷങ്ങൾ തന്നെ വേണ്ടി വരും എന്നാണ് വിശ്വാസം. ചിലപ്പോൾ അത് തിരിച്ചു കിട്ടിയില്ല എന്നും വരാം.

അന്നം മുട്ടാതിരിക്കുന്നതിനും ധനധാന്യങ്ങളും ഐശ്വര്യവും നേടുന്നതിനും നിലനിറുത്തുന്നതിനും അന്നപൂര്‍ണ്ണേശ്വരിയുടെയും ലക്ഷ്മി ദേവിയുടെയും ഭൂമിദേവിയുടെയും മൂലമന്ത്രങ്ങൾ പതിവായി ജപിക്കുക. അന്നപൂര്‍ണ്ണേശ്വരിയുടെയും ലക്ഷ്മി ദേവിയുടെയും മന്ത്രങ്ങൾ 108 തവണയാണ് എന്നും ജപിക്കേണ്ടത്. ഭൂമിദേവിയുടെ മന്ത്രം 8 അല്ലെങ്കിൽ 12 തവണയാണ് ജപിക്കേണ്ടത്. അന്നപൂര്‍ണ്ണേശ്വരി സ്തോത്രം ജപിക്കുന്നതും നല്ലതാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

ഭൂമി ദേവി മൂലമന്ത്രം
ഓം നമോ ഭഗവത്യേ ധരണ്യേ
ധരണീധരേ ധരേ സ്വാഹ

ശ്രീ മഹാലക്ഷ്മി മൂലമന്ത്രം
ഓം ശ്രീ മഹാലക്ഷ്മ്യൈനമഃ

ശ്രീ അന്നപൂർണ്ണേശ്വരി മൂലമന്ത്രം
ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി
അന്നപൂർണ്ണേ സ്വാഹ

ശ്രീ അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം
നിത്യാനന്ദകരീ വരാഭയകരീ
സൗന്ദര്യരത്നാകരീ
നിര്‍ദ്ധൂതാഖില ഘോരപാപനികരീ
പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശ പാവനകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ
നാനാരത്നവിചിത്രഭൂഷണകരീ
ഹേമാംബരാഡംബരീ
മുക്താഹാരവിളംബമാനവിലസദ്
വക്ഷോജ കുംഭാന്തരീ
കാശ്മീരാഗരുവാസിതാരുചികരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

യോഗാനന്ദകരീ രിപുക്ഷയകരീ
ധര്‍മ്മാര്‍ത്ഥനിഷ്ഠാകരീ
ചന്ദ്രാര്‍ക്കാനല ഭാസമാനലഹരീ
ത്രൈലോക്യ രക്ഷാകരീ
സര്‍വ്വൈശ്വര്യ സമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

കൈലാസാചലകന്ദരാലയകരീ
ഗൗരീ ഉമാശങ്കരീ
കൗമാരീ നിഗമാര്‍ത്ഥഗോചരകരീ
ഓങ്കാരബീജാക്ഷരീ
മോക്ഷദ്വാരകവാടപാടനകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ദൃശ്യാദൃശ്യ വിഭൂത വാഹനകരീ
ബ്രഹ്മാണ്ഡ ഭാണ്ഡോദരീ
ലീലാനാടകസൂത്ര ഭേദനകരീ
വിജ്ഞാനദീപാങ്കുരീ
ശ്രീവിശ്വേശമനഃ പ്രസാദനകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ആദിക്ഷാന്ത സമസ്തവര്‍ണ്ണനകരീ ശംഭോസ്ത്രിഭാവാകരീ
കാശ്മീരാ ത്രിപുരേശ്വരീ ത്രിണയനീ
വിശ്വേശ്വരീ ശര്‍വ്വരീ
കാമാകാംക്ഷകരീ ജനോദയകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ഉര്‍വ്വീ സര്‍വ്വജനേശ്വരീ ജയകരീ
മാതാ കൃപാസാഗരീ
വേണീ നീലസമാനകുന്തളധരീ
നിത്യാന്നദാനേശ്വരീ
സാക്ഷാന്മോക്ഷകരീ സദാശുഭകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ദേവീ സര്‍വ്വവിചിത്ര രത്നഖചിതാ
ദാക്ഷായണീ സുന്ദരീ
വാമാസ്വാദുപയോധര പ്രിയങ്കരീ
സൗഭാഗ്യമാഹേശ്വരീ
ഭക്താഭീഷ്ടകരീ സദാശുഭകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ചന്ദ്രാര്‍ക്കാനലകോടികോടി സദൃശീ
ചന്ദ്രാംശു ബിംബാധരീ
ചന്ദ്രാര്‍ക്കാഗ്നി സമാനകുണ്ഡലധരീ
ചന്ദ്രാര്‍ക്ക വര്‍ണ്ണേശ്വരീ
മാലാപുസ്തക പാശസാങ്കുശധരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ക്ഷത്രത്രാണകരീ മഹാഭയകരീ
മാതാ കൃപാസാഗരീ
സര്‍വ്വാനന്ദകരീ സദാശിവകരീ
വിശ്വേശ്വരീ ശ്രീധരീ
ദക്ഷാക്രന്ദകരീ നിരാമയകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

അന്നപൂര്‍ണ്ണേ സദാ പൂര്‍ണ്ണേ
ശങ്കരപ്രാണവല്ലഭേ!
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാംദേഹി ച പാര്‍വ്വതി!

മാതാേ മേ പാർവതി ദേവി
പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം

ഇതി ശ്രീ അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം സമ്പൂര്‍ണ്ണം

( സമൃദ്ധമായി ആഹാരം തരുന്ന ദേവി, സുഖ ഭോഗങ്ങളിൽ വിരാജിക്കുന്ന ദേവി, പര്‍വതരാജന്റെ മകളേ, പൗർണ്ണമി നാളിൽ സകലരും വണങ്ങുന്ന ദേവി, മഹേശ്വരന്റെ പത്നീ, ഋഷഭവാഹനത്തിൽ സഞ്ചരിക്കുന്ന ദേവി, ദേവാദിദേവന്മാർക്ക് നേതൃത്വമേകുന്ന ദേവി, അമ്മേ അനുഗ്രഹിക്കണേ. – അവസാനത്തെ ശ്ലോകങ്ങളുടെ അർത്ഥം ഇതാണ്.)

Story Summary: Why you must never borrow or lend any money on Tuesday and Friday

error: Content is protected !!