Friday, 22 Nov 2024
AstroG.in

ചൊവ്വാ ഗ്രഹത്തെ ഇപ്പോൾ രാത്രിയിൽ കുട്ടികൾക്ക് കാണിച്ചു കൊടുക്കാം

വേദാഗ്നി അരുൺ സൂര്യഗായത്രി
ചുവന്ന ഗ്രഹമെന്ന് പേരുകേട്ട ചൊവ്വയെ ഇപ്പോള്‍ നമുക്ക് നഗ്നനേത്രങ്ങളാൽ കാണാം. ഒക്ടോബര്‍ ആദ്യം മുതല്‍ മഴ മേഘങ്ങളില്ലെങ്കിൽ രാത്രി 9 മണിയോടെ കിഴക്കന്‍ ആകാശത്തേക്ക് നോക്കിയാല്‍, ചന്ദ്രന്റെ തൊട്ടടുത്ത് നല്ല തിളക്കമുള്ള നക്ഷത്രത്തെപ്പോലൊരു ആകാശഗോളത്തെ കാണാന്‍ കഴിയും. ഇതാണ് ചൊവ്വാ എന്ന ഗ്രഹം.

2018 ജൂലൈ മാസത്തിലാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തിയത്. ഇനി ഏറ്റവും അടുത്തെത്തുന്നത് 2020 ഒക്ടോബര്‍ 6 ചൊവ്വാഴ്ചയാണ്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലെല്ലാം നല്ല തിളക്കത്തോടെ നമുക്ക് ചൊവ്വയെ ചന്ദ്രന്റെയടുത്ത് ഒരു നക്ഷത്രം പോലെ തന്നെ കാണാനാകും. ഈ കാഴ്ച കുട്ടികളെ കാണിക്കാൻ ഏവരും ശ്രദ്ധിക്കണം

ചൊവ്വയുടെ നിറം
ചൊവ്വയുടെ ഉപരിതലത്തിന്റെ നിറം അതിനെ മറ്റു ഗ്രഹങ്ങളിൽ നിന്നും പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. പല മനുഷ്യ സംസ്കാരങ്ങളും ചൊവ്വയുടെ നിറത്തെ അടിസ്ഥാനമാക്കിയാണ് അതിനു പേരിട്ടിരിക്കുന്നത്. കൂടാതെ ഈ നിറത്തെ പ്രതിനിധീകരിച്ച് പല വിശ്വാസങ്ങളും കെട്ടുകഥകളും നിലനിൽക്കുന്നു. ചൊവ്വയുടെ ഏതാണ്ട് ആദ്യത്തെ പേരായ ഹാർ ഡെക്കർ എന്നതിനു ഈജിപ്‌ഷ്യൻ ഭാഷയിൽ ‘ചുവന്ന ആൾ’ എന്നാണ് അർഥം. ഭാരതീയ ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് ലോഹിതാങ്കൻ(അർഥം: ചുവന്ന ആൾ)), അങ്കരാകൻ എന്നെല്ലാമാണ് പേര്. ഇതിനു കാരണവും ചൊവ്വയുടെ ചുവന്ന നിറം തന്നെ. പല സംസ്കാരങ്ങളും ചൊവ്വയെ യുദ്ധത്തിന്റെയും മറ്റും ദേവനാക്കാൻ കാരണവും ചൊവ്വയുടെ ഈ ചോരയുടെ നിറമാണ്. ചൊവ്വയിൽ ഇറങ്ങിയ ആധുനിക പേടകങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ചൊവ്വയുടെ ഉപരിതലം മാത്രമല്ല, അവിടുത്തെ ആകാശവും ചുവന്ന നിറത്തിലാണ്.

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്‌.

നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള
ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിന് പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വയ്ക്കുള്ളത്. അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്. അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ
40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കുന്നു.
ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.

നക്ഷത്രത്തിൻ്റെ അഞ്ചു കാലുകൾ
നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും അഞ്ച് മൂലകൾ / കാലുകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?

മൂന്നോ, നാലോ അല്ലെങ്കിൽ ഏഴോ മൂലകളുള്ളത് വരയ്ക്കാത്തതിൻ്റെ കാരണം എന്താവാം ?

ചിത്രങ്ങളായി വരയ്ക്കുന്നതിന്റെ കാര്യം മാത്രമാണ് പറയുന്നത്, ശാസ്ത്രം അല്ല.

ചന്ദ്രനെ വരയ്ക്കുമ്പോൾ മനസിലാകാനായി നമ്മൾ ചന്ദ്രക്കലയാണ് വരക്കുക. പൂർണ്ണചന്ദ്രനെയല്ല. സൂര്യനെ വരയ്ക്കാനായി ഒരു വൃത്തം വരച്ചിട്ട് അതിന് പുറത്തേയ്ക്കു വലുതും ചെറുതുമായ കുറെ കൊച്ചു കൊച്ചു വരകൾ ഇടും.️ അപ്പോൾ സൂര്യൻ ആയി.
അതുപോലെ തിളങ്ങുന്ന ഒരു നക്ഷത്രത്തെ വരയ്ക്കാൻ നമ്മൾ ഇപ്പോൾ നക്ഷത്രത്തെ വരയ്ക്കുന്ന രീതിയിൽത്തന്നെ വരച്ചാൽ മതി. പക്ഷെ എന്തുകൊണ്ട് 5 കാലുകൾ ഉള്ള നക്ഷത്രം വരയ്ക്കണം ?

ഒരു കാലോ രണ്ടോ മൂന്നോ നാലോ കാലുള്ള നഷത്രം വരക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ അഞ്ചുകാൽ എളുപ്പമാണ്. കൈ എടുക്കാതെ എളുപ്പത്തിൽ അഞ്ചു കാൽ ഉള്ള നക്ഷത്രം വരയ്ക്കാം.

ഇത്തരത്തിൽ ഏഴും എട്ടും ഒൻപതു മൊക്കെ വരയ്ക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ആറ് കാൽ ഉള്ള നക്ഷത്രം എളുപ്പം വരയ്ക്കാം. രണ്ട് ത്രികോണങ്ങൾ മറിച്ചും, തിരിച്ചും വരച്ചാൽ മതി. പക്ഷെ ഒറ്റവരയിൽ പറ്റില്ല. പക്ഷെ കൈ എടുക്കാതെ എളുപ്പം വരയ്ക്കാൻ പറ്റുന്നത് അഞ്ച് കാലുള്ള നക്ഷത്രമാണ്

(കടപ്പാട് : ഗൂഗിൾ, ശാസ്ത്രലോകം തുടങ്ങിയവ)
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

91 960 500 20 47
(ആര്യൻ ഇൻറർനാഷണൽ റിസർച്ച് ഫൗണ്ടേഷൻ)

error: Content is protected !!