Monday, 25 Nov 2024
AstroG.in

ചോറ്റാനിക്കരയിൽ 24 വർഷങ്ങൾക്ക് ശേഷം അഷ്‌ടൈശ്വര്യത്തിന് സഹസ്രദ്രവ്യകലശം

മംഗള ഗൗരി
ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ 24 വർഷത്തിന് ശേഷം സഹസ്രദ്രവ്യകലശം നടക്കുന്നു. 2023 ജൂലൈ 5 മുതല്‍ 14 വരെ, 1198 മിഥുനം 20 മുതല്‍ 29 വരെ നടക്കുന്ന ഈ സഹസ്രകലശത്തിൽ പങ്കെടുക്കുകയോ ഏതെങ്കിലും രീതിയിലുള്ള സമര്‍പ്പണത്തിലൂടെ ഭാഗമാകുകയോ ചെയ്യുന്നതിലൂടെ അഷ്‌ടൈശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും സിദ്ധിക്കുന്നതാണ്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തിൽ 10 ദിവസം നടക്കുന്ന ഈ സഹസ്രദ്രവ്യകലശത്തിലെ ദർശന പ്രാധാന്യമുള്ള മഹാ ബ്രഹ്മ കലശാഭിഷേകം ജൂലൈ 14 ന് വെള്ളിയാഴ്ച രാവിലെ 10:45 മുതൽ 11:25 വരെയുള്ള മുഹൂത്തത്തിൽ നടക്കും. തന്ത്രിമാരായ എളവള്ളി പുലിയന്നൂര്‍ മന ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, എരൂര്‍ പുലിയന്നൂര്‍ മന അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇരുപത്തഞ്ചോളം വൈദിക ശ്രേഷ്ഠരാണ് സഹസ്രദ്രവ്യകലശത്തിൽ പങ്കെടുക്കുക.

ആദിപരാശക്തിയും ശ്രീമന്നാരായണമൂര്‍ത്തിയും ഒരേ പീഠത്തില്‍ സ്വയംഭൂവായി കുടികൊള്ളുന്ന ചോറ്റാനിക്കര മഹാക്ഷേത്രത്തില്‍ രണ്ടു വ്യാഴവട്ടങ്ങള്‍ക്കു ശേഷമാണ് സഹസ്രദ്രവ്യകലശം നടക്കുന്നത്.

പ്രധാന ദേവതയായ ചോറ്റാനിക്കര ഭഗവതിയെ താന്ത്രികവിധി പ്രകാരമുള്ള സഹസ്രദ്രവ്യകലശത്തോടെ പൂര്‍ണ്ണ ചൈതന്യത്തിലേക്ക് ഉയര്‍ത്തുന്നതോടൊപ്പം കീഴ്ക്കാവ് ഭഗവതി, മേലേ ശാസ്താവ്, കീഴേ ശാസ്താവ്, ശിവന്‍, ഓണക്കുറ്റിച്ചിറ ഭഗവതി എന്നീ ദേവതകള്‍ക്കും വിധിപ്രകാരമുള്ള താന്ത്രികചടങ്ങുകളോടെ കലശം ആടി ചൈതന്യ പൂര്‍ത്തീകരണം വരുത്തും.

ക്ഷേത്ര ശ്രീകോവിലിലെ വിഗ്രഹമാണ് ആരാധനയ്ക്ക് നിദാനമെങ്കിലും, ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്നത് സര്‍വ്വകലകളും ദൈവങ്ങളും നിറഞ്ഞ് എവിടെയും വ്യാപിച്ച് നിലകൊള്ളുന്ന ചൈതന്യവിശേഷത്തെയാണ്. കാലക്രമത്തില്‍ ക്ഷേത്രത്തിലെ ബിംബങ്ങള്‍ക്ക് സംഭവിക്കുന്ന അശുദ്ധി മൂലം ഈ ചൈതന്യത്തിന് നിത്യനിദാന നിവേദ്യങ്ങളോ, ഭക്തജനവഴിപാടുകളോ മാത്രം പോരാതെ വരും. അവയെ യഥാവിധി പരിഹരിച്ച് ആ ക്ഷേത്രത്തെ പരിപൂര്‍ണ്ണ ചൈതന്യത്തിലേക്ക് ഉയര്‍ത്തുന്നതിനായി താന്ത്രികവിധപ്രകാരമുള്ള ഏറ്റവും ബൃഹത്തും അത്യുത്കൃഷ്ടവുമായ ചടങ്ങണിനെയാണ് സഹസ്രകലശം എന്ന് പറയുന്നത്.

ഭഗവത് അനുഗ്രഹവും കറകളഞ്ഞ ഭക്തിയുമുണ്ടെങ്കില്‍ സഹസ്രകലശം പോലെയുള്ള ദിവ്യമായ ചടങ്ങുകള്‍ നടത്തുവാനും ദര്‍ശിക്കുവാനും ഭാഗ്യമുണ്ടാകും. ഇത്തരം ചടങ്ങുകളില്‍ ഏതെങ്കിലും രീതിയില്‍ ഭാഗഭാക്കാകുക മഹാപുണ്യമാണ്. മന്ത്രമുഖരിതമായ : അന്തരീക്ഷത്തില്‍ കലശമാടുന്ന ദിവ്യമുഹൂര്‍ത്തത്തിന് സാക്ഷിയായാൽ ഭഗവതി കടാക്ഷത്തിന് പാത്രീഭൂതരാകുക തന്നെ ചെയ്യും. സഹസ്രദ്രവ്യകലശത്തിൽ വഴിപാടുകൾ നടത്താനും സംഭാവനങ്ങൾ നൽകാനുമുള്ള കൂടുതൽ വിവരങ്ങൾക്ക് 94463 07160, 9447313837 എന്ന നമ്പറുകളിൽ വിളിക്കാം:

കലശം വഴിപാട് നിരക്ക്

മഹാബ്രഹ്മകലശം………………. 5,00,000
(1,00,000 വീതം 5 പേര്‍ക്ക്)
ഖണ്ഡബ്രഹ്മകലശം………………25,001
കര്‍ക്കരീക കലശം……………….25,001
കുംഭേശ കലശം………………….. 25,000
സഹസ്ര കലശം……………………5001
ബ്രഹ്മകലശം (കീഴ്ക്കാവ്)…… 1,00,001
കലശം (108 കലശം)…………….2,501
ബ്രഹ്മകലശം
(മേലേശാസ്താവ്,
ശിവന്‍, കീഴേ ശാസ്താവ്,
ഓണക്കുറ്റിച്ചിറ ഭഗവതി………. . 50,001
അഷ്ടബന്ധം ശിവന്)………….. 10,000
കലശം (25 കലശം)………………..1001
കലശ വിഹിതം…………………….. 501
അന്നദാനം……………………………. 50,000

Story Summary: Chottanikara Devi Temple is gearing for
10 days Sahasra Dravya Kalasam and Brahama Kalasham Abhishekam Ritual .

error: Content is protected !!