Thursday, 21 Nov 2024
AstroG.in

ടെൻഷനും ദേഷ്യവും സ്വഭാവ വൈകല്യവുംമാറ്റി വശ്യശക്തി നൽകുന്ന ഒരു അത്ഭുത മന്ത്രം

മംഗള ഗൗരി
എല്ലാത്തിന്റെയും നായകനായ ഗണപതി ഭഗവാനെ ഉപാസിച്ചാൽ തീരാത്ത ദു:ഖങ്ങളില്ല. ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന ഗജാനനെ എപ്പോഴും ഓം ഗം ഗണപതയേ നമഃ എന്ന മൂലമന്ത്രം ചൊല്ലി നമിച്ചാൽ ജീവിതത്തിൽ അനുഭവിക്കുന്ന മിക്ക തടസങ്ങളും
അനുക്രമമായി കുറഞ്ഞു കുറഞ്ഞ് വന്ന് ഇല്ലാതാകുന്ന അത്ഭുതകരമായ അവസ്ഥ ആർക്കും ബോദ്ധ്യമാകും.

വിശേഷമായ കാര്യസിദ്ധിക്ക് ഭഗവാനെ ആരാധിക്കാൻ ഒട്ടേറെ ഉപാസനാ പദ്ധതികളുണ്ട്. അതിലൊന്നാണ് മഹാഗണപതി മന്ത്രം ജപം. ഭക്തിയോടെ, ശുദ്ധിയോടെ ഈ മന്ത്രം ജപിച്ചാൽ മനസ്സിന്റെ പിരിമുറുക്കവും ക്ഷോഭവും പെട്ടെന്നുണ്ടാകുന്ന ദേഷ്യവും മാറിക്കിട്ടും. സർവ്വ ഐശ്വര്യങ്ങളും നൽകുന്ന മഹാഗണപതി മന്ത്രം
നിത്യേന 108 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുന്നവർക്ക് അത്ഭുതകരമായ വശ്യശക്തി ലഭിക്കും. അവരെ ബഹുമാനിക്കണമെന്ന ചിന്ത ആർക്കും ഉണ്ടാകും. സ്വഭാവ വൈകല്യ ദോഷങ്ങൾ മാറുന്നതിന് ഈ മന്ത്രം കൊണ്ട് പുഷ്പാഞ്ജലി, ഹോമം എന്നിവ നടത്തുന്നത് വളരെയധികം ഫലപ്രദമാണ്. ഈ മന്ത്ര ജപത്തിലൂടെ സർവ സിദ്ധികളും ലഭിക്കുമെന്നതാണ് മറ്റൊരും ഫലം. ഗണപതി മന്ത്രങ്ങളില്‍ ഏറ്റവും ഫലപ്രദമായ മന്ത്രമാണിത്. നിഷ്ഠയോടെയുള്ള ജപം 21 ദിവസം ആകുമ്പോൾ ഫലം കണ്ടു തുടങ്ങും.

മഹാഗണപതി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം മഹാഗണപതയേ
വരവരദ സർവ്വജനം മേ വശമാനയ സ്വാഹാ

ഇത് പോലെ ധനപരമായ നേട്ടങ്ങൾ കൈവരിക്കാനും
ആ ധനം നിലനിറുത്താനും ദാരിദ്യ ദു:ഖങ്ങളിൽ നിന്ന്
മോചനം നേടാനും പതിവായി ജപിക്കുന്നതിന് ഉത്തമമായ
മന്ത്രമാണ് ലക്ഷ്മി വിനായകം. ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്നതിന്റെ ദോഷങ്ങൾ അകറ്റുന്നതിനും ഈ ഗണപതി മന്ത്രം എന്നും 108 തവണ ജപിക്കുന്നത് ശുഭ ഫലദായകമാണ്.

ലക്ഷ്മി വിനായക മന്ത്രം

ഓം ശ്രീം ഗം സൗമ്യായ ഗണപതയേ വരവരദ
സർവ്വജനം മേ വശമാനയ സ്വാഹ

error: Content is protected !!