Saturday, 23 Nov 2024
AstroG.in

ടെൻഷൻ മാറാൻ എന്നും 21 തവണ ഈ കൃഷ്ണ മന്ത്രങ്ങൾ ജപിക്കൂ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

കരയുന്ന ശ്രീകൃഷ്ണൻ ഇല്ല ; ഏതൊരു കഠിനമായ പരീക്ഷണ ഘട്ടത്തിലും യാതൊരു വിധമായ സംഭ്രമവും ഇല്ലാതെ സംയമനത്തോടെ, നിസംഗതയോടെ സ്വന്തം ചുമതല നിർവഹിക്കുന്ന ശ്രീകൃഷ്ണനെയാണ് എവിടെയും കാണാൻ കഴിയുക. പ്രസന്നവദനനായ ഭഗവാൻ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമായാണ് ശ്രീകൃഷ്ണനെ കണക്കാക്കുന്നത്. അഭയം പ്രാപിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത ആശ്രിതവത്സലനായ ശ്രീകൃഷ്ണനെ ഭജിച്ചാൽ എന്ത് വിഷമത്തിനും പരിഹാരം ലഭിക്കും. വിശ്വ പ്രസിദ്ധമായ ഗുരുവായൂർ, ഗുജറാത്തിലെ ദ്വാരക, കർണ്ണാടകത്തിലെ ഉഡുപ്പി എന്നിവ ഏറ്റവും പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളാണ്. അഷ്ടമി രോഹിണി, വിഷു, ഏകാദശി എന്നിവയാണ് ശ്രീകൃഷ്ണ ഭഗവാന്റെ പ്രധാന ആഘോഷങ്ങൾ . ജാതകത്തിൽ ബുധന്റെ ദേവതയായ നീലക്കാർവർണ്ണനെ ശ്രീകൃഷ്ണ ദ്വാദശ നാമാവലി ജപിച്ച് ഭജിച്ചാൽ ഏത്ര കടുത്ത മാനസിക സംഘർഷത്തിൽ നിന്നും നമുക്ക് മുക്തി ലഭിക്കും. ഏത് രീതിയിലുമുള്ള കലഹങ്ങൾ, കേസുകൾ മറ്റ് ദുരിതങ്ങൾ എന്നിവ കാരണം മനോവിഷമം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിന് നല്ലതാണ് ഈ ജപം. കുടുംബ ഛിദ്രം, ദാമ്പത്യദുരിതം, ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ മാറുന്നതിനും ഐശ്വര്യത്തിനും ഇത് ജപിക്കാം.
പ്രത്യേക കാര്യ സിദ്ധിക്ക് ഈ 12 മന്ത്രങ്ങളും ദിവസവും 21 ആവർത്തി വീതം 21, 41 ദിവസം തുടർച്ചയായി ജപിക്കുക. അതായത് 12 മന്ത്രങ്ങളും ആദ്യം ഒരു തവണ ചൊല്ലുക. വീണ്ടും ചൊല്ലുക. അങ്ങനെ 21 പ്രാവശ്യം ജപിക്കുക. എല്ലാവിധ മാനസിക വിഷമങ്ങളും മാറും. പെട്ടെന്ന് തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹങ്ങൾ ലഭിക്കും. നിത്യജപത്തിനും ഈ ദ്വാദശ നാമാവലി ഉത്തമമാണ്.

ശ്രീകൃഷ്ണ ദ്വാദശ നാമാവലി
ഓം ഹരയേ നമ:
ഓം കേശവായ നമ:
ഓം പത്മനാഭായ നമ:
ഓം വാമനായ നമ:
ഓം വേദ ഗർഭായ നമ:
ഓം മധുസൂദനായ നമ:
ഓം വാസുദേവായ നമ:
ഓം വരാഹായ നമ:
ഓം പുണ്ഡരീകാക്ഷായ നമ:
ഓം ജനാർദ്ദനായ നമ:
ഓം കൃഷ്ണായ നമ:
ഓം ശ്രീധരായ നമ:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: Benefits of Sree Krishna Dwadesha Namavali


error: Content is protected !!