തങ്കമായി തിളങ്ങുന്ന വെള്ളനാട്ടമ്മ ; ജയ ജയ കാളി , ദശമഹാവിദ്യേ കാണാം
തിരുവനന്തപുരത്തിന്റെ മലയോരത്തെ പരമപവിത്രമായ ദേവീ സന്നിധികളിൽ ഒന്നായ വെള്ളനാട് ശ്രീ ഭദ്രകാളി ഭഗവതിയെ സ്തുതിച്ചു കൊണ്ട് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മൂടമ്പാടി കണ്ണൻ പോറ്റി എഴുതിയ 11 ഗാനങ്ങളുടെ സമാഹാരമായ ഭൈരവീയം ആൽബത്തിലെ അതിമനോഹരവും ഭക്തിസാന്ദ്രവുമായ ജയ ജയ കാളി …ദശമഹാവിദയേ….പ്രഥമ പ്രകീർത്തിതേ എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കാണം. പ്രസിദ്ധ ഗായകൻ സുരേഷ് വാസുദേവ് സംഗീതം പകർന്ന് പ്രസിദ്ധ ഗായിക ജ്യോതി സന്തോഷ് ഭക്തിസാന്ദ്രമായി ആലപിച്ച ഈ ഗാനത്തിന്റെ സന്ദർഭം ദാരികനിഗ്രഹം കഴിഞ്ഞു വരുന്ന ഭഗവതിയുടെ കോപം ശമിപ്പിക്കാൻ ദേവന്മാർ നടത്തുന്ന ശ്രമമാണ്. ഒട്ടേറെ പ്രത്യേകതകളാൽ ശ്രദ്ധേയമായ ദേവീ ചൈതന്യം വിളയാടുന്ന വെള്ളനാട്ടമ്മയുടെ മുന്നിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളില്ല. പ്രസിദ്ധമായ ആറ്റുവാശേരി നീലമനയ്ക്കാണ് തന്ത്രം. ബ്രഹ്മശ്രീ. നീലമന ഗണപതി പോറ്റിയും മകനുമാണ് താന്ത്രിക കാര്യങ്ങൾ നോക്കുന്നത്. ആറ്റുകാൽ, കരിക്കകം ക്ഷേത്രങ്ങളിലും പ്രസിദ്ധമായ മറ്റ് അനേകം ഭദ്രകാളി ക്ഷേത്രങ്ങളിലും മേൽശാന്തിയായിരുന്ന കണ്ണൻ പോറ്റി മേൽശാന്തിയായി ഇവിടെ എത്തിയിട്ട് 4 വർഷമായി. തിരുവനന്തപുരം – നെടുമങ്ങാട്ട് വഴിയിൽ അഴീക്കോട്, അരുവിക്കര വഴി ഇവിടെ എത്താം. കണ്ണൻപോറ്റിയുടെ മൊബൈൽ : 9995129618. ഈ വീഡിയോയുടെ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും : സജിത്ത് ജെ.എസ്. നായർ, എം 7 ന്യൂസ് തിരുവനന്തപുരം. സർവ്വ സംഹാര മൂർത്തിയും സർവ്വ ഐശ്വര്യദായിനിയുമായ വെള്ളനാട്ടമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം. ഇതു പോലുള്ള വീഡിയോകൾ പതിവായി കാണാൻനേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വെള്ളനാട്ടമ്മയുടെ ഈ വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലെ. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: