Friday, 22 Nov 2024
AstroG.in

തടസമകറ്റാൻ ഗണപതിക്ക് മുക്കുറ്റി അർച്ചന, നാരങ്ങാമാല

നല്ല കാര്യങ്ങൾ ആരംഭിക്കും മുമ്പ് ഗണപതിഭഗവാന് തേങ്ങയടിച്ച് ഗണപതി ഹോമവും മറ്റ് ഇഷ്ട വഴിപാടുകളും നടത്തി പ്രാർത്ഥിച്ചാൽ വിഘ്‌നങ്ങളില്ലാതെ ആ പ്രവൃത്തി ഫല പ്രാപ്തിയിലെത്തും. വെള്ളിയാഴ്ചകളിലും ചതുര്‍ത്ഥി ദിവസങ്ങളിലും പ്രത്യേകിച്ച് ചിങ്ങത്തിലെ ചതുർത്ഥിക്ക്  ഗണേശ പൂജ ചെയ്ത്  പ്രാർത്ഥിക്കുകയാണ് ഗണപതി പ്രീതിക്ക്  ആദ്യം ചെയ്യേണ്ടത്. ചിങ്ങത്തിലെ വെളുത്ത  പക്ഷത്തിലെ വിനായക ചതുര്‍ത്ഥി  ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ  തടസ്സങ്ങളെല്ലാം അകന്നു  പോകുന്നതാണ് അനുഭവം.
ഗണേശ ഭഗവാന് ഇഷ്ടമുള്ള വഴിപാടുകളും ഇഷ്ട നിവേദ്യങ്ങളും അനവധിയുണ്ട്.

വിവിധ തരം ഗണപതി ഹോമങ്ങൾ ,  കറുക മാല ചാർത്തൽ, അപ്പം , മോദക നിവേദ്യം,  മുക്കുറ്റി പുഷ്പാഞ്ജലി, 18 നാരങ്ങാ മാല കോർത്ത് ചാർത്തൽ ഇങ്ങനെ പോകുന്നു അത്. പെട്ടെന്നുള്ള ആഗ്രഹ സാഫല്യത്തിന് 18 നാരങ്ങാ കെട്ടി മാലയുണ്ടാക്കിഭഗവാനെ  അണിയിച്ച് പ്രാർത്ഥിക്കണം.    തുടർച്ചയായി മൂന്ന് ദിവസം  നാരങ്ങാമാല ഭഗവാന് ചാർത്തണം.  മൂന്നാം ദിവസം  പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി നടത്തണം. തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂർവം ഇങ്ങനെ ചെയ്താൽ ഫലം ലഭിക്കും. അനേകം ആളുകളുടെ അനുഭവമാണിത്. പുതിയ സംരംഭങ്ങൾ, ഗൃഹപ്രവേശം, തുടങ്ങിയ ശുഭകാര്യങ്ങൾ ആരംഭിക്കുന്ന ദിവസം പൂർത്തിയാകുന്ന രീതിയിൽ
നാരങ്ങാ മാല വഴിപാട്  നടത്തുന്നത് വിശേഷമാണ്.
മുക്കുറ്റി പുഷ്പാഞ്ജലിയാണ് മറ്റൊരു വഴിപാട്.

108 തവണ മുക്കുറ്റി അർച്ചിക്കുന്ന ഈ വഴിപാട് ക്ഷേത്രങ്ങളിൽ നടത്തണം.ഗണേശ പ്രീതിക്ക് ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന മറ്റ്ചില  വഴിപാടുകൾ: വിഘ്‌നങ്ങൾ അകലാൻ  നാളികേരം ഉടയ്ക്കൽ ,  ധന സമൃദ്ധിക്ക്ലക്ഷ്മി വിനായകപൂജ,  കുടുംബ ഭദ്രതക്ക്ശക്തിവിനായകപൂജ, ഭാഗ്യലബ്ധിക്ക്ഭാഗ്യസൂക്ത ഗണപതിഹോമം , കാര്യവിജയത്തിന്ജഗന്മോഹനഗണപതിപൂജ,  ഐശ്വര്യത്തിന്   മലർപ്പറ, ഭാഗ്യം തെളിയാൻ  നെൽപ്പറ, പാപശാന്തിക്ക്  തുലാഭാരം, കാര്യസിദ്ധിക്ക്  നെയ്‌വിളക്ക്, പാപശാന്തിക്ക്  എണ്ണദീപം, രോഗദുരിതശാന്തിക്ക്   നാളികേരം നിവേദ്യം, കർമ്മവിജയത്തിന് സിദ്ധിവിനായക പൂജ.
അഭീഷ്ടസിദ്ധിക്ക്  ദിവസേന  ഭക്തിപൂർവ്വം  ഗണേശമൂലമന്ത്രമായ  ഓ ഗം ഗണപതയേ നമഃ  108 പ്രാവശ്യം ജപിച്ചിട്ട്  ഇനി പറയുന്ന ഗണേശ സ്തുതി  9 തവണ ജപിക്കുന്നത് നല്ലതാണ്. ആറുമാസത്തിനകം എല്ലാതടസ്‌ങ്ങളും  നീങ്ങിക്കിട്ടും: 


ശുക്ളാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്ന വദനം ധ്യായേത്
സർവ്വ വിഘ്‌നോപ ശാന്തയേ
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാവ്യാസം സ്മരേനിത്യം
ആയു:കാമാർത്ഥ സിദ്ധയെ
പ്രഥമം വക്രതുണ്ഡം ച
ഏക ദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച,
ഷഷ്ഠം വികടമേവ ച
സപ്തമ വിഘ്‌നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനിനാമാനി
ത്രിസന്ധ്യം യ:  പഠേന്നര:
ന ച വിഘ്‌ന ഭയം തസ്യ
സർവ്വസിദ്ധി കരം ധ്രുവം


പാലക്കാട് ടി.എസ്. ഉണ്ണി,  +91 9847118340

error: Content is protected !!