Monday, 30 Sep 2024
AstroG.in

തിരുപ്പതിയിൽ തലമുണ്ഡനം ചെയ്യുന്നത് എന്തിന്?

തിരുപ്പതി ദർശനത്തിന് പോകുന്നവർ വഴിപാടായി തല മുണ്ഡനം ചെയ്യുന്നതെന്തിനാണ്?

വെറും ഒരു ആചാരമില്ലിത്; നൂറു നൂറു വർഷം പഴക്കമുള്ള  വിശ്വാസമാണ്. തലമുടിയിൽ ദുഷ്ടശക്തികൾ കുടികൊള്ളുന്നുവെന്ന വിശ്വാസമാണ് ഈ ആചാരത്തിന്റെ അടിസ്ഥാനം. തലയിൽ ദുഷ്ടശക്തികളുമായി നടക്കുന്ന ഒരാൾക്ക് എങ്ങനെ ഭഗവാനെ കാണാൻ കഴിയുമെന്നാണ് ആചാര്യന്മാർ ചോദിക്കുന്നത്. അതിനാലാണ് തല മുണ്ഡനം ചെയത് ദുഷ്ടശക്തികളിൽ നിന്നും മോചനം നേടിയ ശേഷം ഭക്തർ തിരുപ്പതി ദേവൻ ശ്രീനിവാസനെ ദർശിച്ച് തൊഴുത് വണങ്ങി സങ്കടം പറയുന്നത്.

തലമുടി ആണിനും പെണ്ണിനും ഒരേ പോലെ സൗന്ദര്യ ഘടകമാണ്. അഴകുള്ള മനുഷ്യർക്ക് അഹങ്കാരം കൂടെപ്പിറപ്പാണ്. അഹങ്കാരത്തിന് ഒരു കുഴപ്പമുണ്ട്; അത് മയക്കുമരുന്നു പോലെ ആളുകളുടെ ശരീരത്തെയും മനസിനെയുമാകമാനം  ബാധിക്കും. താനാണ് വലിയവൻ എന്ന ചിന്ത ഈശ്വരനെപ്പോലും അവനിൽ നിന്നും അകറ്റും. തലക്കനം എന്ന വാക്കിൽ തന്നെ അതിന്റെ കുഴപ്പം മൊത്തം ഉണ്ട്. തലമുണ്ഡനം ചെയ്യുന്നതിലൂടെ ഈ അഹന്തയും ഒഴിഞ്ഞു പോകും. അതായത് അഹന്തയുടെ അടിസ്ഥാനത്തെയാണ്  തലമുണ്ഡനം ചെയ്യുന്നതിലൂടെ അവസാനിപ്പിക്കുന്നത്. 

തലമുണ്ഡനം ചെയ്യുമ്പോൾ എല്ലാം ഭഗവത് തൃപ്പാദങ്ങളിൽ ഉപേക്ഷിക്കുന്നു എന്ന് സാരം. എല്ലാം ഉപേക്ഷിച്ച തന്നെ ഭഗവാൻ രക്ഷിക്കും എന്ന് തീർച്ചയായും വിശ്വസിക്കാം. കാരണം തിരുപ്പതി ശ്രീനിവാസനെ വിശ്വസിച്ചാൽ എവിടെയും ജയിക്കാം; എല്ലാം ജയിക്കാം. 

error: Content is protected !!