Saturday, 23 Nov 2024
AstroG.in

തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഋഗ്വേദ യജ്‌ഞം

കേരളത്തിൽ ആദ്യമായി ആലപ്പുഴ തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ 2022 ഒക്ടോബർ 17 മുതൽ 25 വരെ ഋഗ്വേദ യജ്‌ഞം നടക്കുന്നു. ഋഗ്വേദത്തെ എട്ട് അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകങ്ങൾ ഓരോ ദിവസങ്ങളിലായി ജപിച്ചു ഹോമത്തോടെ നടത്തപ്പെടുന്ന ഋഗ്വേദയജ്ഞത്തിനു വലിയ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരിക്കുന്നു. പിതൃ മോക്ഷ പ്രദായകനായ തിരുവമ്പാടി ഭഗവാന്റെ തുലാം വാവ് ഉത്സവത്തോട് അനുബന്ധിച്ചാണ് ഋഗ്വേദ യജ്ഞം നടക്കുക. മഹാകാളി യാഗം, മഹാരുദ്ര ഭൈരവി യാഗം തുടങ്ങിയവയിൽ യാഗാചാര്യനായ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രിയാണ് യജ്ഞാചാര്യൻ. വളരെ അപൂർവമായി നടക്കുന്ന വിരി ഗണപതി ഹോമം, ഹേരംബ ഗണപതി ഹോമം എന്നിങ്ങനെ അഷ്ടഗണപതി ഹോമത്തോടെയും സൂര്യ നാരായണ പൂജ തുടങ്ങി മഹത്തായ കർമ്മങ്ങളോടും കൂടിയാണ് ഈ മഹായജ്‌ഞം പൂർത്തിയാവുക. ലോകത്തിലെ ആദ്യഗ്രന്ഥമായ ഋഗ്വേദം അഹിംസയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നു. എന്നാൽ ഒരു വേദങ്ങളും ലൗകികതയോട് മുഖം തിരിക്കുന്നുമില്ല. ക്ഷേത്ര ചൈതന്യ വർദ്ധനവിന് ആചാര്യ തപശക്തിയും വേദോപാസനയും ഒരു പോലെ പ്രധാനമാണ്. ഇത്തരത്തിൽ ചൈതന്യ വർദ്ധനവിന് വേണ്ടുന്ന കർമ്മങ്ങൾ ആണ് മുറജപം, മുറ ഹോമം, മുറ അഭിഷേകം, യജ്ഞം
എന്നിവയൊക്കെ . ഇതെല്ലാം തന്നെ വേദകർമ്മങ്ങളാണ്.

തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഫോൺ: 0477- 2237602,
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സുബ്രഹ്മണ്യം : 9447384985

error: Content is protected !!