Friday, 20 Sep 2024
AstroG.in

തിരുവാതിരയ്ക്ക് കരിക്ക് ധാര നടത്തിയാൽ ദാമ്പത്യ ക്ലേശങ്ങൾ ഒഴിയും, വിവാഹം നടക്കും

ജ്യോതിഷരത്നം വേണു മഹാദേവ്

ദാമ്പത്യസൗഖ്യം, ഇഷ്ട വിവാഹം, സന്താനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധി, കുടുംബ ഭദ്രത എന്നിവയ്ക്ക് ധനുമാസത്തിലെ തിരുവാതിര നോറ്റ് ശിവപാർവതി പ്രീതി നേടണം. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന ഈ പുണ്യ ദിവസം വ്രതമെടുത്ത് ശിവപാർവതിമാരെ ഉപാസിച്ചാൽ ദീർഘമാംഗല്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. കരിക്ക് കൊണ്ടുള്ള ധാരയാണ് തിരുവാതിര
ദിവസം മഹാദേവന് നടത്താവുന്ന ശ്രേഷ്ഠമായ വഴിപാട്. ഈ വ്രതാനുഷ്ഠാനം നടത്തുന്ന സ്ത്രീകളുടെ ജീവിതത്തിൽ നിന്നും ദാമ്പത്യ ക്ലേശങ്ങൾ മാറി നിൽക്കും.

2023 ഡിസംബർ 27-ാം തീയതിയാണ് ഈ വർഷത്തെ ധനു മാസത്തിരുവാതിര വ്രതം 7 ദിവസമായും രോഹിണി, മകയിരം, തിരുവാതിര ദിവസങ്ങളിലും ഡിസംബർ 27 ന് മാത്രമായും ആചരിക്കാം. മത്സ്യമാംസാദിഭക്ഷണം, അരിയാഹാരം ഇവ വ്രതം എടുക്കുന്നവർ ത്യജിക്കണം. കുടുംബഭദ്രതക്ക് വേണ്ടി സ്ത്രീകൾ നോൽക്കുന്ന
വ്രതമാണെങ്കിലും പുരുഷൻമാർക്കും അനുഷ്ഠിക്കാം.

ക്ഷേത്രദർശന ശേഷം കഴിയുന്നത്ര ശിവപാർവതി നാമങ്ങൾ ജപിച്ച് കഴിയണം. കഴിയുന്നവർ തിരുവാതിര കളി, ദശപുഷ്പം ചൂടൽ, തിരുവാതിര പുഴുക്ക് തുടങ്ങിയ ആചാരങ്ങൾ പാലിക്കണം. അവിവാഹിതർക്ക് ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനും മംഗല്യവതികൾക്ക് കുടുംബത്തിന്റെ ഭദ്രതയ്ക്കും തിരുവാതിരവ്രതം ഉത്തമമാണ്. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരമന്ത്രവും ഓം ഹ്രീം നമ: ശിവായ എന്ന ശക്തിപഞ്ചാക്ഷരി മന്ത്രവും ശിവാഷ്ടോത്തരവും കഴിയുന്നത്ര ജപിക്കുകയും വേണം. ശിവസഹസ്രനാമവും ശിവപുരാണവും ഹാലാസ്യ മാഹാത്മ്യവും സൗന്ദര്യലഹരിയും ദേവീമാഹാത്മ്യവും യഥാശക്തി കീർത്തനങ്ങളും പാരായണം ചെയ്യുന്നതും നല്ലതാണ്. ശിവാഷ്ടോത്തരം കേട്ട് ജപിക്കാൻ:

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017
Story Summary: Importance Rules and Rituals of Thiruvathira Vritham


error: Content is protected !!