Saturday, 23 Nov 2024
AstroG.in

തുലാം സംക്രമം മുപ്പട്ട് ശനി ; ശനിദോഷം അകറ്റാൻ ഉത്തമം

ജ്യോതിഷരത്നം വേണു മഹാദേവ്
തുലാം ഒന്ന്, ഒക്ടോബർ 17 രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് മാറുന്നു.
ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് ഉത്തമം. സംക്രമദീപം തെളിയിച്ചാൽ മാസം മുഴുവൻ നല്ലതാവും .

(വിദേശരാജ്യങ്ങളിൽ ഉള്ളവർ
അതാത് പ്രാദേശികസമയത്ത് ദീപം തെളിയിച്ചാൽ മതി)

ഇത്തവണ തുലാം ഒന്നാംതീയതി ആണ്, മുപ്പട്ട് ശനിയാണ്
ശനിദോഷം അനുഭവിക്കുന്നവർ ഈ ദിവസം ശാസ്താവ്, വേട്ടേക്കരൻ, അന്തിമഹാകാളൻ, ഹനുമാൻസ്വാമി എന്നിവരെ ഭജിക്കുന്നത് വളരെ നല്ലത്.
ഇവരുടെ ക്ഷേത്രദർശനം (പ്രോട്ടോകോൾ പാലിച്ച് പറ്റുന്നവർ) നടത്തി യഥാശക്തി വഴിപാട് നടത്തിയാൽ ഏഴരശ്ശനി, കണ്ടക -അഷ്ടമശ്ശനി ദോഷങ്ങൾ അകലും.
സംക്രമദീപം തെളിയിക്കൂ ഐശ്വര്യപൂർണമാവട്ടെ തുലാം മാസം.

ഓം ആദിത്യായനമഃ
ഓം അരുണായനമഃ
ഓം ആർത്തരക്ഷകായനമഃ

ശനിദോഷമകലാൻ ഇനി പറയുന്ന മന്ത്രം ജപിക്കണം :

ഓം കൃഷ്ണാംഗായ
വിദ്മഹേ
സൂര്യപുത്രായ ധീമഹി
തന്നോ സൗരി പ്രചോദയാത്
ഓം കാം കാലഭൈരവായനമ:
ഓം ശംശനീശ്വരായ നമ:
ഓം ശാന്തായ നമ:

(കുറഞ്ഞത് 9 തവണ ജപം)
കാക്കക്ക് എള്ളു കലർന്ന ഭക്ഷണം നൽകുക. ശാസ്താ അല്ലെങ്കിൽ
അയ്യപ്പക്ഷേത്രത്തിൽ നല്ലെണ്ണ സമർപ്പിക്കുക.

ഇനിയൊരു മാസം തടസങ്ങൾ നീങ്ങാനും ഐശ്വര്യം നിലനിൽക്കാനും ജപിക്കുക ശിവപഞ്ചാക്ഷരി സ്തോത്രം:

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിതശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ

ഈ സ്തോത്ര ജപം കഴിഞ്ഞ് 108 തവണ ശക്തി പഞ്ചാക്ഷരി ജപിക്കുക.
ഓം ഹ്രീം നമ:ശിവയ

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!