Sunday, 6 Oct 2024
AstroG.in

തുളസീമന്ത്രം ജപിച്ചാൽ സന്താനലാഭം,രോഗമുക്തി, പുരോഗതി, കുടുംബൈശ്വര്യം

മംഗള ഗൗരി
മഹാവിഷ്ണുവിന്റെയും ഭഗവാൻ ശ്രീകൃഷ്ണന്റെയും പൂജയ്ക്ക് തുളസിപൂവ് നിർബന്ധമായി വേണമെന്ന് പറയപ്പെടുന്നു. തുളസി വിഷ്ണു പത്നി ആയിരുന്നെന്നും ഒരിക്കൽ ഗംഗയുടെ ശാപത്താൽ ഭൂമിയിൽ ചെടിയായി ഏറെക്കാലം ജീവിക്കേണ്ടി വന്നുവെന്നും, പിന്നീട് ശാപമോക്ഷം കിട്ടിയപ്പോൾ ഭൂമിയിൽ അംശാവതാരമായി തുളസിച്ചെടി നിലനിർത്തിക്കൊണ്ട് ദേവി വീണ്ടും വിഷ്ണു ഭഗവാന്റെ അടുത്തേക്ക് തന്നെ പോയെന്നും ഐതിഹ്യമുണ്ട്. നാരദമുനി നിത്യേന തുളസിയെ പൂജിച്ചിരുന്നുവെന്ന് പറയുന്നു. ഐശ്വര്യവും ശുദ്ധിയും നിലനിർത്താനുള്ള ദേവിയുടെ അസാധാരമായ കഴിവാണ് അദ്ദേഹത്തെ ആകർഷിച്ചത്. മഹാവിഷ്ണുവിന്റെയോ, ശ്രീകൃഷ്ണന്റെയോ തൃപ്പാദങ്ങളിൽ രണ്ടോ മൂന്നോ തുളസിയില സമർപ്പിച്ചാൽ സകല പാപവും മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. തുളസീദേവിയെ തുളസീമന്ത്രം ജപിച്ച് ആരാധിച്ചാൽ പുത്രലാഭം, രോഗമുക്തി, ബന്ധുജനലാഭം, സന്തോഷം
കുടുംബത്തിൽ ഐശ്വര്യം, സർവപാപശമനം, വാസ്തു ദോഷശമനം, സർവൈശ്വര്യ സിദ്ധി, മോക്ഷം എന്നിവ ലഭിക്കും. തുളസി ദേവിയെ നിത്യവും വിളക്കുകൊളുത്തി ധ്യാനിക്കുക, തുളസിച്ചെടിക്ക് പ്രദക്ഷിണം വയ്ക്കുക ഇവ നല്ലതാണ്. തുളസി ദേവിയുടെ ജന്മദിനമായ വൃശ്ചിക മാസത്തിലെ പൗർണ്ണമി തുളസി പൂജയ്ക്ക് ഏറ്റവും നല്ല ദിനമാണ്.
തുളസി പലതരത്തിൽ ഉണ്ട്. കൃഷ്ണതുളസിയാണ് സാധാരണയായി കൂടുതലും പേർ നട്ടുവളർത്തുന്നതും പൂജയ്ക്കെടുക്കുന്നതും . എന്നാൽ ചിലർ രാമതുളസിയും ഇളം പച്ചനിറമുള്ള സീതാതുളസിയും വളർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ഉത്തരേന്ത്യയിൽ പലയിടത്തും തുളസിചെടിയെ സ്ത്രീ വേഷത്തിൽ അണിയിച്ചൊരുക്കി പൂജിക്കാറുണ്ട്. മഹാവിഷ്ണുവും ലക്ഷ്മിഭഗവതിയും കൂടി ചേർന്നാണ് ആദ്യമായി തുളസിയെ വൃന്ദാവനത്തിൽ പൂജിച്ചതത്രേ. തുളസിയില നുള്ളുമ്പോൾ താഴെ പറയുന്ന മന്ത്രം ജപിക്കണമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അതേ
പോലെ തുളസിത്തറയ്ക്ക് പ്രദക്ഷിണം വയ്ക്കുമ്പോൾ രണ്ടാമത് പറയുന്ന മന്ത്രം ജപിക്കണം. വ്രതം നോക്കുന്ന ദിവസങ്ങളിൽ തുളസി തീർത്ഥം സേവിക്കുന്നത് നല്ലതാണ്. കഴിയുമെങ്കിൽ ഒരു തുളസിയിലയും അൽപം തുളസി തീർത്ഥവും ദിവസവും സേവിക്കണമെന്നും പറയുന്നു. തുളസിയുടെ പ്രാർത്ഥനാശ്ലോകങ്ങൾ അതിന്റെ മഹത്വം വ്യക്തമാക്കുന്നതാണ്.

ഇല നുള്ളാനുള്ള മന്ത്രം
നമഃ തുളസീ കല്യാണീ
നമോ വിഷ്‌ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവീ
നമോ സമ്പത്ത് പ്രദായനീ

പ്രദക്ഷിണ മന്ത്രം
പ്രസീദ തുളസീദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ് ഭൂതേ
തുളസീ ത്വാo നമാമ്യഹം

തുളസീ മൂല മന്ത്രം
ഓം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹ

പ്രാർത്ഥനാശ്ലോകം
തുളസീ ശ്രീസഖേ ശുഭേ
പാപഹാരിണീ, പുണ്യദേ
നമസ്തേ നാരദാമുദേ
നാരായണ മനഃ പ്രിയേ

Story Summary:

Tulsi the sacred plant in Hindu belief being considered as
an earthly manifestation of the goddess Tulsi and is also called as Vrinda. This women’s deity is regarded as a great worshipper of the Lord Vishnu. Tulsi Puja brings prosperity and happiness to our family. It helps to attain salvation and reduce sins. It removes negativity and eliminates Vastu Dosha of a house.


error: Content is protected !!