തൃക്കാർത്തികയ്ക്ക് ത്രിമധുരം നേദിച്ചാൽ ഭാഗ്യം; ലഡുവെങ്കിൽ ദു:ഖശാന്തി
വൃശ്ചികത്തിലെ തൃക്കാർത്തിക നാൾ
ഐശ്വര്യമൂർത്തികളായ ലക്ഷ്മീ ഭഗവതിയുടെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമാണ്. കാർത്ത്യായനി ദേവിയുടെ തിരുനാളു കൂടിയായ ഈ ദിവസം ദേവീപ്രീതി ലഭിച്ചാൽ രോഗദുരിതങ്ങളും സങ്കടങ്ങളും അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. അതിലളിതമായി ദേവീപ്രീതി നേടാനുള്ള മാർഗ്ഗമാണ് തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് വീട്ടിലും പരിസരത്തും ദീപം തെളിച്ച് പ്രാർത്ഥിക്കുക. നിലവിളക്കിലോ മൺചൊരാതിലോ നല്ലെണ്ണ ഒഴിച്ചാണ് ദീപം തെളിക്കേണ്ടത്. നെയ്‌വിളക്ക് തെളിയിക്കുന്നതും ഐശ്വര്യമാണ്.
ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സ്ഥലത്ത് വേണം വിളക്ക് തെളിക്കാൻ. ചെരാത് അരയാൽ ഇലയിൽ വച്ച് തെളിയിക്കുന്നതാണ് ഉത്തമം. എണ്ണയോ നെയ്യോ ഒഴിച്ച് വേണം കാർത്തിക വിളക്ക് കൊളുത്താൻ. ഈ ദിവസം സന്ധ്യക്ക് ഉമ്മറപ്പടിക്കൽ കോലം വരച്ച് വിളക്ക് തെളിച്ചാൽ സഹോദരന് ശക്തിയും ക്ഷേമവും പ്രശസ്തിയും മാതൃഗൃഹത്തിൽ ഐശ്വര്യവും ഉണ്ടാകും. ദേവീപ്രീതിക്ക് തൃക്കാര്‍ത്തിക നാളില്‍ ക്ഷേത്രത്തിൽ ചെയ്യാവുന്ന വഴിപാടുകള്‍ താഴെ പറയുന്നു.
ക്ഷേത്ര വഴിപാടുകള്‍
നെയ്‌വിളക്ക്………. പാപശമനം
എണ്ണദീപം……………കാര്യസിദ്ധി
ത്രിമധുരം……………. ഭാഗ്യം തെളിയാന്‍
ലഡു…………………… ദു:ഖശാന്തി
എള്ളുണ്ട……………. ദുരിതം നീങ്ങാന്‍
പഴവര്‍ഗ്ഗങ്ങള്‍ ……..ദാമ്പത്യ ഭദ്രത
തേന്‍…………………… രോഗ ശമനം
കദളിപ്പഴം……………. ബുദ്ധി വികാസം
താമരമാല………….. ഭാഗ്യം തെളിയാന്‍
തുളസിമാല ……….. കര്‍മ്മലാഭം
പൂക്കുലമാല……. ….അലച്ചിൽ അകറ്റാൻ
മുല്ലമാല……………….കാര്യ വിജയം
ഉടയാട ചാര്‍ത്ത്….. കാര്യ സിദ്ധി
ദേവീ പ്രദക്ഷിണം
തൃക്കാര്‍ത്തിക ദിവസം സൂര്യോദയത്തിന് മുമ്പ് കുളിച്ച് ദേവീ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുന്നത് ഇഷ്ടകാര്യസിദ്ധിക്ക് നല്ലതാണ്. ആവശ്യമായ സംഖ്യ പ്രദക്ഷിണം 3, 5, 7 തുടങ്ങി യഥാശക്തി ദിവസം ചെയ്യുക. പ്രതിസന്ധികള്‍ നേരിടാനും, കാര്യവിജത്തിനും ഉത്തമമാണ്.
ഏകാഗ്രതയോടെ ശ്രദ്ധയോടെ നാമജപത്തോടെ ചെയ്യുന്ന പ്രദക്ഷിണം എല്ലാ ദോഷങ്ങളുമകറ്റും:
ഒരു പ്രദക്ഷിണം……..പാപശാന്തി
3 പ്രദക്ഷിണം….കാര്യസിദ്ധി
4 പ്രദക്ഷിണം… ഐശ്വര്യം
5 പ്രദക്ഷിണം… മുജ്ജന്മദോഷമുക്തി
7 പ്രദക്ഷിണം ….ശാപദോഷശാന്തി
9 പ്രദക്ഷിണം…. ശത്രു- ദൃഷ്ടിദോഷശാന്തി
12 പ്രദക്ഷിണം….. ധന -ഐശ്വര്യ അഭിവൃദ്ധി
21 പ്രദക്ഷിണം….. സര്‍വ്വകാര്യവിജയം
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി +919447020655