തൊഴിൽ ലഭിക്കാനും തൊഴിലിൽ
അഭിവൃദ്ധിക്കും ഇതൊന്ന് നോക്കൂ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
കർമ്മഭാഗ്യം തെളിയാനും തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകാനും ചില ഉപാസനാ വിധികൾ പറഞ്ഞു തരാം. ജീവിതത്തിൽ സമ്പത്ത്, തൊഴിൽ, സൗന്ദര്യം, ആഡംബരങ്ങൾ, കലാ രംഗത്ത് വിജയം എല്ലാം നൽകുന്നത് ശുക്രനും അതിന്റെ അധിദേവതയായ മഹാലക്ഷ്മിയുമാണ്. രജോഗുണ പ്രധാനിയായ ശുക്രനെയും ക്രിയാശക്തിയുടെ പ്രതീകമായ മഹാലക്ഷ്മിയെയും ഉപാസിച്ചാൽ ഭാഗ്യാനുഭവങ്ങൾ, പ്രത്യേകിച്ച് തൊഴിൽപരമായ നേട്ടങ്ങൾ കരഗതമാകും.
ഓം ശുക്രായ നമ: എന്ന മന്ത്രമാണ് തൊഴിൽ ലഭിക്കുന്നതിനും തൊഴിലിലെ ഭാഗ്യാനുഭവങ്ങൾക്കും നിരന്തരം ജപിക്കേണ്ടത്. ഉദ്യോഗക്കയറ്റം പോലുള്ള നേട്ടങ്ങൾക്കും കൂടുതൽ അംഗീകാരത്തിനും ചെയ്യുന്ന ജോലിയിലെ തൃപ്തിക്കും ഓം ശുക്രായ നമ: ജപം ഗുണകരമാണ്. ഓം ശ്രീ മഹാലക്ഷ്മ്യൈ നമ: എന്ന
മന്ത്രം യഥാശക്തി ജപിക്കുന്നതും വെള്ളിയാഴ്ച വ്രതം, ലളിതാസഹസ്ര നാമജപം, വിഷ്ണുഭഗവാന്റെ അഷേ്ടാത്തര മന്ത്രജപം എന്നിവയും കർമ്മഭാഗ്യം നല്കും. ആഞ്ജനേയ ഭജനം, ആഞ്ജനേയ സ്വാമിക്ക് വെറ്റിലമാല, അവൽ നിവേദ്യം സമർപ്പണം എന്നിവ കർമ്മ പരമായ നേട്ടങ്ങൾക്ക് നല്ലതാണ്. സ്വന്തം
ജപ ഉപാസനകൾ കൊണ്ടുമാത്രം കാര്യസിദ്ധി എളുപ്പമല്ലാത്തവർക്ക് ഹോമം, പൂജ, ഏലസ്, രത്നധാരണം എന്നിവ നല്ലതാണ്. ഈശ്വരാരാധനയുടെ വിവിധ മാർഗ്ഗങ്ങളിൽ വളരെ പ്രാധാന്യം ഉള്ളതാണ് ഹോമവും പൂജയും, ദീർഘകാല നിരീക്ഷണത്തിലൂടെ നമ്മുടെ പൂർവ്വികരായ മഹർഷിമാരാണ് ഇവ നമുക്ക് പരിചയപ്പെടുത്തിയത്. അനേകവർഷത്തെ അനുഭവങ്ങളിലൂടെ ക്ഷിപ്രഫലസിദ്ധിയുള്ള മാന്ത്രികകർമ്മങ്ങൾ. ഒരു ഉപാസകനായ വ്യക്തി സ്വന്തം ഉപാസനാ ശക്തിയുടെ ഒരംശത്തെ ഹോമാഗ്നിയിൽ ആവാഹിച്ച് പൂജിച്ച് മന്ത്രപൂർവ്വം ദ്രവ്യസമർപ്പണം ചെയ്യുന്നതാണ് ചടങ്ങ്. ഓരോ വിഷയങ്ങൾക്കും അനുസരിച്ച് മന്ത്രം, ദ്രവ്യം എന്നിവയിലെല്ലാം വ്യത്യാസം ഉണ്ട്. ഓരോ കാര്യത്തിലെയും വിജയത്തിന് പെട്ടെന്ന് ഗുണകരമായ മൂർത്തികളുടെ പൂജയോ ഹോമമോ ഏലസേ ഉപയോഗിക്കാം. ഇതിലേതായാലും
കർമ്മിയുടെ ശക്തമായ ഉപാസനബലം പ്രയോഗിച്ച് ഇവിടെ കർമ്മസിദ്ധി നേടുകയാണ്.
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655