ദശാസന്ധി കാലത്ത് സൂക്ഷിക്കണം; പരിഹാര മാർഗ്ഗങ്ങൾ പലതുണ്ട്
ജ്യോതിഷി പ്രഭാസീന സി പി
പൊതുവേ ഒരു ധാരണയുണ്ട് : ദശാസന്ധി ദോഷം വിവാഹപൊരുത്തം നോക്കാൻ മാത്രമാണ് ബാധകം എന്ന്. പക്ഷേ അത് ശരിയല്ല. ദാമ്പത്യജീവിതത്തിൽ മാത്രമല്ല രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും , ഒരോ വ്യക്തിയുടെയും ജീവിതത്തിലും ദശാസന്ധി കാലം വളരെ പ്രധാനമാണ്. ദാമ്പത്യ ബന്ധം തകരുന്നതിനും, സംയുക്ത സംരംഭങ്ങളിലെ തകര്‍ച്ചകള്‍ക്കും, സംയുക്തമായി നടത്തുന്ന വ്യവസായ – വ്യാപാര രംഗത്തെ പ്രശ്നങ്ങൾക്കും ദശാസന്ധി ദോഷം കാരണമാകാം. ഒരോ വ്യക്തിയെ സംബന്ധിച്ചും ദശാസന്ധി കാലം പ്രധാനമാണ്. പലതരം ദുരിതങ്ങൾക്കും ആത്മഹത്യാ പ്രേരണയ്ക്കും മാനസികവൈകൃതങ്ങള്‍ക്കും മുഖ്യ കാരണം പലപ്പോഴും സ്വന്തം ജാതകത്തിലെ ദശാസന്ധി കാലത്തെ ദുഷ്പ്രേരണകളാണ്.
ജ്യോതിഷപ്രകാരം, ഒരു വ്യക്തിയുടെ ജീവിതം ആ വ്യക്തി ജനിച്ച സമയത്തെ ഗ്രഹനിലയെ ആശ്രയിച്ച് കണക്കാം. ഓരോ ഗ്രഹത്തിനും അതിന്‍റേതായ ദശാകാലമുണ്ട്. അശ്വതി നക്ഷത്രക്കാരുടെ ജനനം കേതുദശയിലാണ്. കേതുദശ കഴിഞ്ഞ് അവർക്ക് ശുക്രദശയാണ് തുടങ്ങുന്നത്. കേതുദശയില്‍നിന്നും ശുക്രദശയിലേയ്ക്ക് കടക്കുന്ന കാലാവധി, കേതുദശയുടെ അവസാന 6 മാസവും, ശുക്രദശയുടെ തുടക്കത്തിലെ 6 മാസവും ചേര്‍ന്നതാണ് അശ്വതി നക്ഷത്രജാതരുടെ ആദ്യ ദശാസന്ധി കാലം ഇതാണ്. കേതു ശുക്ര ദശാസന്ധി. ഇപ്രകാരം ഏഴ് ദശാസന്ധികൾ വരെ പരമാവധി ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കേണ്ടി വരാം.
ദശാസന്ധി ദോഷങ്ങൾ
ദശാസന്ധികൾ പൊതുവേ വിത്തുകൾ സംഭവിക്കുന്ന സമയമായാണ് കരുതുന്നത്. പക്ഷേ ജാതകത്തിലെ ഗ്രഹസ്ഥിതിക്ക് പ്രകാരം ഗ്രഹപ്പിഴകള്‍ക്ക് കാര്യമായ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ഒരേ ദശാസന്ധി എല്ലാവരേയും ഒരുപോലെയല്ല ബാധിക്കില്ല. ഇത് ജാതകം നോക്കിയാൽ മനസ്സിലാക്കാം. അപ്പോൾ പരിഹാരങ്ങൾ കണിശമായും ചെയ്യണം. ദശാസന്ധി പലപ്രകാരത്തിൽ ബാധിക്കും. നമുക്ക് തന്നെ വിപത്ത് സംഭവിക്കാം അല്ലെങ്കിൽ നമ്മുടെ ബന്ധുക്കൾക്ക് ആപത്ത് സംഭവിക്കാം. എന്നാല്‍ ചിലർക്ക് ദശാസന്ധി കാര്യമായ ദോഷം ചെയ്തു എന്നും വരില്ല.
ദശാസന്ധി പരിഹാരങ്ങൾ
ദശാസന്ധി 7 തരമുണ്ട്. ബാലാരിഷ്ടക്കാലത്ത് തന്നെ ആയിരിക്കും ഇതില്‍ ആദ്യം വരുന്ന ദശാസന്ധി. ഇതിനെ സജന്മ ദശാസന്ധിയെന്ന് പറയും. രണ്ടാമത് വരുന്ന ദശാസന്ധി സമ്പത്ത് ആണ്. അടുത്തത് വി പത്ത്, നാല് ക്ഷേമ, അഞ്ച് പ്രത്യര, ആറ് സാധൃക , ഏഴ് വധ എന്നിവ ആണ് . ഇതില്‍ ഒന്ന്, മൂന്ന്, ഏഴ് എന്നീ ദശാസന്ധികളിൽ പ്രായണേ അല്‍പ്പം ബുദ്ധിമുട്ടുകള്‍ കൂടും. അതിനാല്‍ ഈ ദശാകാലം മുന്‍കൂട്ടി മനസ്സിലാക്കി വഴിപാടുകളും ഈശ്വര ഭജനയും നടത്തണം.ദശാസന്ധി സമയത്ത് ഒരു വര്‍ഷക്കാലം മാസന്തോറും ജന്മനാളില്‍ മൃത്യുഞ്ജയ ഹോമം നടത്തണം. നിത്യവും ശിവഭജനം നിര്‍ബന്ധം. ദശാസന്ധിക്കാലത്ത് പുതിയ ഇടപാടുകള്‍, സംരംഭം, തുടങ്ങിയവ ആരംഭിക്കുന്നതില്‍ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കണം. വ്യക്തിപരമായും കുടുംബജീവിതത്തെയും ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയുള്ള കാലയളവാണ് ദശാസന്ധി കാലയളവുകള്‍. വാക്കിലും, പ്രവര്‍ത്തിയിലും, മനസ്സിലും വളരെ നിയന്ത്രണങ്ങള്‍ സ്വന്തമായിത്തന്നെ വരുത്തണം. ഉത്തമ ജ്യോത്സ്യന്‍റെ സഹായത്തോടെ ജാതകം നന്നായി പരിശോധിച്ച ശേഷം ദശാസന്ധിക്കാലം നിശ്ചയിക്കണം. ദശാസന്ധി കാലത്ത് അതാത് മൂർത്തികളെ ഭജിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ഒരോ ദശാസന്ധിക്കാലത്തും വേണ്ട ദോഷപരിഹാരങ്ങൾ:
കേതു – ശുക്ര ദശാസന്ധി
കേതു – ശുക്ര ദശാസന്ധിയില്‍ ദേവിഭജനം, ദുര്‍ഗ്ഗാഭജനം, ഗണപതിഭജനം എന്നിവ പ്രധാനമായും ദുരിതനിവര്‍ത്തി നേടാൻ ആചരിക്കണം. ദശാസന്ധികളില്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയാല്‍മാത്രം പോരാ. സ്വന്തമായി നിത്യവും മന്ത്രങ്ങൾ ജപിക്കുകയും വേണം.
ശുക്ര – സൂര്യ ദശാസന്ധി
ശുക്ര ദശയിൽ നിന്നും സൂര്യദശാകാലത്തേക്ക് മാറുന്ന കാലയളവില്‍ ശിവഭജനം വേണം. ശൈവമൂര്‍ത്തികളെ
ആരാധിക്കുകയും അവർക്ക് വേണ്ട വഴിപാടുകൾ നടത്തുകയുമാണ് പൊതുവായി പറയുന്ന പരിഹാരങ്ങള്‍. എല്ലാ പരിഹാരങ്ങളും ജാതകത്തിലെ ഗ്രഹസ്ഥിതിക്ക് അനുസരിച്ച് മാറിയേക്കാം.
സൂര്യ – ചന്ദ്ര ദശാസന്ധി
ഈ കാലയളവില്‍ ദുര്‍ഗ്ഗ, ഭദ്രകാളി, ധര്‍മ്മദേവതകള്‍, കുലദേവതകള്‍, മാതൃപ്രീതി എന്നിവയാണ് ദുരിതനിവര്‍ത്തിക്ക് പൊതുവേ ആചരിക്കുന്ന കാര്യങ്ങൾ.
ചന്ദ്രന്‍ – ചൊവ്വദശാസന്ധി
ചന്ദ്രദശയില്‍നിന്നും ചൊവ്വയിലേയ്ക്കുള്ള ദശാകാലമാറ്റത്തില്‍ ഏറ്റവും പ്രധാനമായി പറയുന്നത് സുബ്രഹ്മണ്യഭജനം തന്നെയാണ്. ഭദ്രകാളീപ്രീതിയും അത്യുത്തമമാണ്. കാളിക്ക് ഗുരുതിനിവേദ്യം, ഗുരുതിപുഷ്പാഞ്ജലി, ദ്വാദശാക്ഷരീജപം എന്നിവയും ആചരിക്കണം.
ചൊവ്വ – രാഹു ദശാസന്ധി
ഈ ദശാസന്ധി കാലയളവില്‍ സര്‍പ്പപ്രീതിക്ക് വളരെ പ്രാധാന്യമുണ്ട്. പിതൃപ്രീതി, കുലദേവതാ പ്രീതി ഇവയും പരിഹാരമാര്‍ഗ്ഗങ്ങളാണ്
രാഹു – വ്യാഴംദശാസന്ധി
രാഹു – വ്യാഴം ദശാസന്ധിയില്‍ വിഷ്ണുഭജനമാണ് പ്രധാനമായ ദോഷ പരിഹാരമാര്‍ഗ്ഗം. നാരായണമന്ത്രം നിത്യവും ജപിക്കണം. ഭഗവാന്‍റെ ദ്വാദശാക്ഷരീമന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക. വിഷ്ണുക്ഷേത്രദര്‍ശനം ഭാഗവതപാരായണം എന്നിവ പതിവാക്കുക.
വ്യാഴം – ശനിദശാസന്ധി
ശാസ്താഭജനം, ശിവഭജനം, ഹനുമാൻ പ്രീതി ഇവയാണ് പരിഹാരം. ശൈവ, വൈഷ്ണവ ദേവതകളെ പ്രീതിപ്പെടുത്തുന്നത് വളരെ ഉത്തമമായ പരിഹാരമാണ്.
ശനി – ബുധന്‍ ദശാസന്ധി
അവതാര വിഷ്ണുവിനെ മുഖ്യമായും ഭജിക്കണം. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, വാമനന്‍, നരസിംഹം, വരാഹം,തുടങ്ങിയ അവതാരങ്ങളെ ഭജിക്കണം. ഭാഗവതം വായിക്കണം. അവതാരമൂർത്തി ക്ഷേത്രങ്ങളില്‍ പോയി ഭജനമിരിക്കുന്നത് ദുരിതനിവര്‍ത്തി നല്ലതാണ്.
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256
Story Summary: Significance of Dasha Sandhi and it’s Remedies